കെബർഹ ∙ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിൽ ബോളർമാർ അവരുടെ പരമാവധി ശ്രമിച്ചുനോക്കിയതാണ്; എന്തു ചെയ്യാം, സ്കോർബോർഡിൽ ബാറ്റർമാർ എത്തിച്ച റൺസിന് ‘കനം കുറഞ്ഞത്’ ടീം ഇന്ത്യയ്ക്ക് വിനയായി. ഫലം, രാജ്യാന്തര ട്വന്റി20യിൽ കഴിഞ്ഞ 11 മത്സരങ്ങളായി തുടർന്നുവന്ന വിജയക്കുതിപ്പിന് നിരാശപ്പെടുത്തുന്ന വിരാമമിട്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. കെബർഹയിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചത്.

കെബർഹ ∙ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിൽ ബോളർമാർ അവരുടെ പരമാവധി ശ്രമിച്ചുനോക്കിയതാണ്; എന്തു ചെയ്യാം, സ്കോർബോർഡിൽ ബാറ്റർമാർ എത്തിച്ച റൺസിന് ‘കനം കുറഞ്ഞത്’ ടീം ഇന്ത്യയ്ക്ക് വിനയായി. ഫലം, രാജ്യാന്തര ട്വന്റി20യിൽ കഴിഞ്ഞ 11 മത്സരങ്ങളായി തുടർന്നുവന്ന വിജയക്കുതിപ്പിന് നിരാശപ്പെടുത്തുന്ന വിരാമമിട്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. കെബർഹയിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെബർഹ ∙ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിൽ ബോളർമാർ അവരുടെ പരമാവധി ശ്രമിച്ചുനോക്കിയതാണ്; എന്തു ചെയ്യാം, സ്കോർബോർഡിൽ ബാറ്റർമാർ എത്തിച്ച റൺസിന് ‘കനം കുറഞ്ഞത്’ ടീം ഇന്ത്യയ്ക്ക് വിനയായി. ഫലം, രാജ്യാന്തര ട്വന്റി20യിൽ കഴിഞ്ഞ 11 മത്സരങ്ങളായി തുടർന്നുവന്ന വിജയക്കുതിപ്പിന് നിരാശപ്പെടുത്തുന്ന വിരാമമിട്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. കെബർഹയിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെബർഹ ∙ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിൽ ബോളർമാർ അവരുടെ പരമാവധി ശ്രമിച്ചുനോക്കിയതാണ്; എന്തു ചെയ്യാം, സ്കോർബോർഡിൽ ബാറ്റർമാർ എത്തിച്ച റൺസിന് ‘കനം കുറഞ്ഞത്’ ടീം ഇന്ത്യയ്ക്ക് വിനയായി. ഫലം, രാജ്യാന്തര ട്വന്റി20യിൽ കഴിഞ്ഞ 11 മത്സരങ്ങളായി തുടർന്നുവന്ന വിജയക്കുതിപ്പിന് നിരാശപ്പെടുത്തുന്ന വിരാമമിട്ട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. കെബർഹയിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 124 റൺസ്. മറുപടി ബാറ്റിങ്ങിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാക്കിയെങ്കിലും മൂന്നു വിക്കറ്റും 6 പന്തും ബാക്കിയാക്കി ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി.

ഇന്ത്യൻ സ്പിന്നർമാർ മധ്യ ഓവറുകളിലെ തകർപ്പൻ ബോളിങ്ങിലൂടെ ടൈറ്റാക്കിയ മത്സരം, അവസാന ഓവറുകളിൽ പേസർമാർ തിരിച്ചെത്തിയതോടെയാണ് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായത്. അതേസമയം, ഒരു ഓവർ ബോൾ ചെയ്ത് രണ്ടു റൺസ് മാത്രം വിട്ടുകോടുത്ത അക്ഷർ പട്ടേലിന്, പിന്നീട് ബോളിങ്ങിന് അവസരം നൽകാതിരുന്നത് ശ്രദ്ധേയമായി. ഈ വിജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനിൽ നടക്കും. മലയാളി താരം സഞ്ജു സാംസൺ സെഞ്ചറിയുമായി തിളങ്ങിയ ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി രണ്ടു സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡുമായി ഈ മത്സരത്തിനെത്തിയ സഞ്ജു, പൂജ്യത്തിന് പുറത്തായത് നിരാശയായി

ADVERTISEMENT

ഒരറ്റത്തു വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന് പൊരുതിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 41 പന്തുകൾ നേരിട്ട സ്റ്റബ്സ്, ഏഴു ഫോറുകളോടെ 47 റൺസുമായി പുറത്താകാതെ നിന്നു. പന്തും റൺസും തമ്മിലുള്ള അകലം വർധിച്ചതോടെ സമ്മർദ്ദത്തിലായ ദക്ഷിണാഫ്രിക്കയെ, ഒൻപതാമനായി ഇറങ്ങിയ ജെറാൾഡ് കോട്സെയുടെ കടന്നാക്രമണമാണ് രക്ഷപ്പെടുത്തിയത്. കോട്സെ ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 20 പന്തിൽ 42 റൺസ് അടിച്ചെടുത്താണ് ടീമിനെ വിജയത്തിലെത്തിച്ചത്.

റീസ ഹെൻഡ്രിക്സ് 21 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 24 റൺസെടുത്തു. ഓപ്പണർ റയാൻ റിക്കിൾട്ടനാണ് (11 പന്തിൽ രണ്ടു ഫോറുകളോടെ 13) രണ്ടക്കത്തിലെത്തിയ മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം.

ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുൺ ചക്രവർത്തിയാണ് ബോളിങ് ആക്രമണം നയിച്ചത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. യുസ്‌വേന്ദ്ര ചെഹലിനു പിന്നിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. 25 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയാണ് ചെഹൽ ഒന്നാമതു നൽക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉമർ ഗുല്ലിനു ശേഷം (ആറിന് അഞ്ച് വിക്കറ്റ്) ഒരു ബോളറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. രവി ബിഷ്ണോയ് നാല് ഓവറിൽ 21 റൺസ് വഴങ്ങിയും അർഷ്ദീപ് നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ സഞ്ജു സം‘പൂജ്യ’ൻ, ഇന്ത്യ 124ന് പുറത്ത്

ADVERTISEMENT

തുടർ സെഞ്ചറികളുമായി കഴിഞ്ഞ മത്സരങ്ങളിൽ ആരാധകരെ ആവേശത്തിലാറാടിച്ച മലയാളി താരം സഞ്ജു സാംസൺ പൂജ്യത്തിനു പുറത്തായ രണ്ടാം ട്വന്റി20യിൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ ഉയർത്തിയത് 125 റൺസ് വിജയലക്ഷ്യം. മുൻനിര ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരത്തിൽ, ക്ഷമയോടെ നിലയുറപ്പിച്ച മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ124 റൺസെടുത്തത്. 45 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്ത് പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ നിരയിൽ കേശവ് മഹാരാജ് ഒഴികെ ബോൾ ചെയ്ത അഞ്ച് ബോളർമാർക്കും വിക്കറ്റ് ലഭിച്ചു. മഹാരാജ് നാല് ഓവറിൽ 24 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും, വിക്കറ്റൊന്നും ലഭിച്ചില്ല.

ഇന്ത്യൻ നിരയിൽ ഹാർദിക് പാണ്ഡ്യയ്‌ക്കു പുറമേ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 20 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസെടുത്ത തിലക് വർമ, 21 പന്തിൽ നാലു ഫോറുകൾ സഹിതം 27 റൺസെടുത്ത അക്ഷർ പട്ടേൽ എന്നിവരാണ് രണ്ടക്കത്തിലെത്തിയവർ. സഞ്ജു സാംസണിനു പുറമേ (0) അഭിഷേക് ശർമ (അഞ്ച് പന്തിൽ നാല്), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (ഒൻപതു പന്തിൽ നാല്), റിങ്കു സിങ് (11പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. അർഷ്ദീപ് സിങ് ആറു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റൺസുമായും പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ 28 പന്തിൽ 37 റൺസ് കൂട്ടിച്ചേർത്ത അർഷ്ദീപ് – ഹാർദിക് സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ടു കണ്ടെത്തിയ സഖ്യം.

0–1, 5–2, 15–3 എന്നിങ്ങനെയായിരുന്നു ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമാകുന്ന കാഴ്ച. ആദ്യ ഓവറിലെ മൂന്നാം പന്തിൽത്തന്നെ സഞ്ജു സാംസണിനെ ക്ലീൻ ബൗൾഡാക്കി മാർക്കോ യാൻസനാണ് സഞ്ജുവിനെ പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട യാൻസന്റെ മധുരപ്രതികാരം. ഇതോടെ, ഒരു കലണ്ടർ വർഷം ട്വന്റി20യിൽ നാലു തവണ ഡക്കാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന നാണക്കേടും സഞ്ജുവിന്റെ പേരിലായി. മാത്രമല്ല, ഒരേ കലണ്ടർ വർഷം രണ്ടു സെഞ്ചറിയും നാലു ഡക്കും നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.

തുടർച്ചയായി അവസരം ലഭിച്ചിട്ടും ഇതുവരെ മുതലെടുക്കാനാകാതെ പോയ അഭിഷേക് ശർമയുടെ ഊഴമായിരുന്നു അടുത്തത്. ജെറാൾഡ് കോട്സെയുടെ പന്തിൽ മാർക്കോ യാൻസന് ക്യാച്ച് സമ്മാനിച്ച് അഭിഷേക് രണ്ടാം ഓവറിലും പുറത്തായി. 0, 100, 10, 14, 16, 15, 4, 7, 4 എന്നിങ്ങനെയാണ് ഇതുവരെ രാജ്യാന്തര കരിയറിൽ അഭിഷേകിന്റെ പ്രകടനം. നാലാം ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും താരതമ്യേന ചെറിയ സ്കോറിൽ പുറത്തായതോടെ ഇന്ത്യ പൂർണമായും പ്രതിരോധത്തിലായി. ആൻഡിൽ സിമിലാനിയുടെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി.

ADVERTISEMENT

നാലാം വിക്കറ്റിൽ അക്ഷർ പട്ടേലും തിലക് വർമയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റി. 24 പന്തിൽ ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത് 30 റൺസ്. തിലക് വർമയെ ഡേവിഡ് മില്ലറിന്റെ കൈകളിലെത്തിച്ച് ക്യാപ്റ്റൻ എയ്ഡൻ മർക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്കോർ 70ൽ നിൽക്കെ അക്ഷർ പട്ടേൽ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായതോടെ വീണ്ടും ഇന്ത്യയുടെ താളംതെറ്റി. 17 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും റിങ്കു സിങ്ങുംപുറത്ത്. 11  പന്തിൽ9 റൺസെടുത്ത റിങ്കുവിനെ, എൻകബയോംസി പീറ്ററിന്റെ പന്തിൽ കോട്സെ ക്യാച്ചെടുത്തു പുറത്താക്കി.

ജെറാൾഡ് കോട്സെ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും പീറ്റർ നാല് ഓവറിൽ 20 റൺസ് വഴങ്ങിയും എയ്ഡൻ മർക്രം ഒരു ഓവറിൽ നാല് റൺസ് വഴങ്ങിയും മാർക്കോ യാൻസൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ വീണ്ടും ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക

ഇന്ത്യയ്‌ക്കെതിരായ തുടർച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രത്തിന്. ഇത്തവണയും അവർ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ആദ്യ മത്സരത്തിൽ കളിച്ച ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തി. പീറ്റർ ഗ്രൂഗറിനു പകരം റീസ ഹെൻഡ്രിക്സ് ടീമിലെത്തി.

English Summary:

South Africa vs India, 2nd T20I - Live Cricket Score

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT