ഏറ്റവും ചെറിയ പ്രായത്തിൽ 8 ഏകദിന സെഞ്ചറികൾ; സച്ചിനെയും കോലിയേയും ബാബർ അസമിനെയും പിന്തള്ളി അഫ്ഗാന്റെ ഗുർബാസ്
ഷാർജ∙ ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയവും പരമ്പരയും സമ്മാനിച്ച യുവ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ പ്രകടനം റെക്കോർഡ് ബുക്കിൽ. മത്സരത്തിൽ സെഞ്ചറി നേടിയ ഗുർബാസ്, ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ എട്ടു െസഞ്ചറികൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി.

ഷാർജ∙ ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയവും പരമ്പരയും സമ്മാനിച്ച യുവ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ പ്രകടനം റെക്കോർഡ് ബുക്കിൽ. മത്സരത്തിൽ സെഞ്ചറി നേടിയ ഗുർബാസ്, ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ എട്ടു െസഞ്ചറികൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി, പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസം തുടങ്ങിയവരെ പിന്തള്ളിയാണ് ഗുർബാസിന്റെ കുതിപ്പ്.
ഗുർബാസിന്റെ സെഞ്ചറിക്കൊപ്പം അസ്മത്തുല്ല ഒമർസായിയുടെ അർധസെഞ്ചറി കൂടി ചേർന്നതോടെയാണ് അഫ്ഗാനിസ്ഥാൻ മൂന്നാം ഏകദിനത്തിലെ തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 244 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ, 10 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ആദ്യ മത്സരവും ജയിച്ചിരുന്ന അഫ്ഗാൻ, 2–1ന് പരമ്പരയും സ്വന്തമാക്കി.
120 പന്തിൽ അഞ്ച് ഫോറും ഏഴു സിക്സും സഹിതം ഗുർബാസ് 101 റൺസെടുത്തു. അസ്മത്തുല്ല ഒമർസായി 77 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 70 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് നബി 27 പന്തിൽ അഞ്ച് ഫോറുകളോടെ 34 റൺസെടുത്തു. നാലാം വിക്കറ്റിൽ അസ്മത്തുല്ല – ഗുർബാസ് സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് അഫ്ഗാൻ ഇന്നിങ്സിന്റെ നട്ടെല്ല്. 111 പന്തിൽനിന്ന് ഇരുവരും സ്കോർബോർഡിൽ എത്തിച്ചത് 100 റൺസാണ്. ഗുർബാസും പിന്നാലെ ഗുൽബാദിൻ നായിബും (അഞ്ച് പന്തിൽ ഒന്ന്) പുറത്തായെങ്കിലും, പിരിയാത്ത ആറാം വിക്കറ്റിൽ 48 പന്തിൽ 58 റൺസ് കൂട്ടിച്ചേർത്ത് അസ്മത്തുല്ല – മുഹമ്മദ് നബി സഖ്യം ടീമിനെ വിജയത്തിലെത്തിച്ചു. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, നഹീദ് റാണ എന്നിവർ രണ്ടും മെഹ്ദി ഹസൻ മിറാസ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, സെഞ്ചറിക്ക് രണ്ടു റൺസ് മാത്രം അകലെ പുറത്തായ വെറ്ററൻ താരം മഹ്മൂദുല്ല, അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ മെഹ്ദി ഹസൻ മിറാസ് എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിലാണ് ബംഗ്ലദേശ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 98 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതമാണ് മഹ്മൂദുല്ല 98 റൺസെടുത്തത്. മിറാസ് 119 പന്തിൽ നാലു ഫോറുകളോടെ 66 റൺസെടുത്തു. അഫ്ഗാനായി അസ്മത്തുല്ല ഒമർസായി ഏഴ് ഓവറിൽ 37 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
∙ സച്ചിൻ, കോലി, ബാബർ പിന്നിൽ
ഇന്നലെ ബംഗ്ലദേശിനെതിരെ എട്ടാം ഏകദിന സെഞ്ചറി കുറിക്കുമ്പോൾ 22 വർഷവും 349 ദിവസവുമാണ് ഗുർബാസിന്റെ പ്രായം. മുന്നിലുള്ളത് 22 വർഷവും 312 ദിവസവും പ്രായമുള്ളപ്പോൾ എട്ടാം സെഞ്ചറി കുറിച്ച ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡികോക്ക് മാത്രം. 22 വർഷവും 357 ദിവസവും പ്രായമുള്ളപ്പോൾ എട്ടാം സെഞ്ചറി കുറിച്ച സാക്ഷാൽ സച്ചിൻ തെൻഡുൽക്കറാണ് ഗുർബാസിന്റെ കുതിപ്പിൽ പിന്നിലായത്. വിരാട് കോലി (23 വർഷവും 27 ദിവസവും), ബാബർ അസം (23 വർഷവും 280 ദിവസവും) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഫ്ഗാൻ താരങ്ങളിൽ കൂടുതൽ ഏകദിന സെഞ്ചറികളും ഗുർബാസിന്റെ പേരിലാണ്. മുഹമ്മദ് ഷഹ്സാദാണ് തൊട്ടുപിന്നിൽ.