ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണിനു നിരാശ. രണ്ടു പന്തുകൾ മാത്രം നേരിട്ട സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായി. മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു ബോൾഡാകുകയായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടു സെഞ്ചറികൾക്കു ശേഷം മലയാളി താരം തുടർച്ചയായി രണ്ടു തവണ പൂജ്യത്തിനു പുറത്തായത് ആരാധകരെയും നിരാശയിലാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണിനു നിരാശ. രണ്ടു പന്തുകൾ മാത്രം നേരിട്ട സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായി. മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു ബോൾഡാകുകയായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടു സെഞ്ചറികൾക്കു ശേഷം മലയാളി താരം തുടർച്ചയായി രണ്ടു തവണ പൂജ്യത്തിനു പുറത്തായത് ആരാധകരെയും നിരാശയിലാക്കി.

ട്വന്റി20 ക്രിക്കറ്റിലെ ആദ്യ പത്തു ടീമുകളിലെ താരങ്ങളില്‍ ഒരു കലണ്ടർ വർഷത്തിൽ അഞ്ചു തവണ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്ന ആദ്യ ബാറ്ററാണു സഞ്ജു. ട്വന്റി20 ക്രിക്കറ്റില്‍ കുടുതല്‍ തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരങ്ങളിൽ സഞ്ജു മൂന്നാമതാണ്.151 മത്സരങ്ങളിൽ 12 തവണ പൂജ്യത്തിനു പുറത്തായ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്. 117 കളികളിൽ ഏഴു തവണ പുറത്തായ കോലി പട്ടികയിൽ രണ്ടാമതുണ്ട്.

ADVERTISEMENT

32 ട്വന്റി20 ഇന്നിങ്സുകള്‍ കളിച്ചിട്ടുള്ള സഞ്ജു ഇത് ആറാം തവണയാണ് റണ്ണൊന്നുമെടുക്കാതെ ഔട്ടാകുന്നത്. 68 ഇന്നിങ്സുകളിൽ അഞ്ച് ‘ഡക്കുകളുള്ള’ കെ.എൽ. രാഹുലാണ് പട്ടികയിൽ നാലാമത്. പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു. രണ്ടാം ട്വന്റി20യിൽ മൂന്നു പന്തുകൾ നേരിട്ട സഞ്ജു ജാൻസന്റെ പന്തിൽ തന്നെയാണു ബോൾഡായത്. ഡർ‍ബനിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സെഞ്ചറി നേടിയിരുന്നു. 50 പന്തുകൾ നേരിട്ട മലയാളി താരം 107 റൺസെടുത്താണു പുറത്തായത്. 

English Summary:

Six ducks in just 32 T20I innings for Sanju Samson

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT