റിങ്കു സിങ്ങിന്റെ 3.5 കോടിയുടെ വീട്ടിൽ റൂഫ് ടോപ് ബാറും പ്രൈവറ്റ് പൂളും; കരിയർ മാറ്റിയ ബാറ്റ് ചുവരില്‍- വിഡിയോ
3.5 കോടി രൂപ ചെലവിട്ട് വാങ്ങിയ വീടിന്റെ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടി രൂപയ്ക്കു നിലനിർത്തിയതിനു പിന്നാലെയാണ് വൻ തുക മുടക്കി റിങ്കു സിങ് അലിഗഡിലെ ഓസോൺ സിറ്റിയിൽ വീട് വാങ്ങിയത്. റൂഫ് ടോപ് ബാറും പ്രൈവറ്റ് പൂളുമുള്ള വീട്ടിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഒരോവറിൽ അഞ്ചു

ലക്നൗ∙ 3.5 കോടി രൂപ ചെലവിട്ട് വാങ്ങിയ വീടിന്റെ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടി രൂപയ്ക്കു നിലനിർത്തിയതിനു പിന്നാലെയാണ് വൻ തുക മുടക്കി റിങ്കു സിങ് അലിഗഡിലെ ഓസോൺ സിറ്റിയിൽ വീട് വാങ്ങിയത്. റൂഫ് ടോപ് ബാറും പ്രൈവറ്റ് പൂളുമുള്ള വീട്ടിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഒരോവറിൽ അഞ്ചു സിക്സുകൾ അടിക്കാൻ ഉപയോഗിച്ച ബാറ്റും സ്ഥാപിച്ചിട്ടുണ്ട്.
റിങ്കുവിന്റെ പുതിയ വീടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന റിങ്കു സിങ് വർഷങ്ങളായുള്ള കഠിനാധ്വാനത്തിനൊടുവിലാണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. 2023 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന യാഷ് ദയാലിനെ ഒരോവറിൽ അഞ്ച് സിക്സുകൾ പറത്തിയതോടെയാണ് റിങ്കു സിങ്ങിന്റെ കരിയർ മാറിയത്.
ഇന്ത്യൻ ട്വന്റി20 ടീമിൽ ഫിനിഷർ റോളിൽ തിളങ്ങി നിൽക്കുന്ന റിങ്കുവിനെ 13 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയിരുന്നു. റിങ്കുവിനെ ടീമിനൊപ്പം നിർത്താനാണ് കൊൽക്കത്ത കൂടുതൽ തുക മുടക്കിയത്. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിങ് എന്നിവരെയും കൊൽക്കത്ത നിലനിർത്തിയിട്ടുണ്ട്. ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലാണ് താരം ഇപ്പോഴുള്ളത്.