ഇന്ത്യ ചാംപ്യൻസ് ട്രോഫി കളിക്കുന്നില്ലെങ്കിൽ വേണ്ട, മറ്റാരെങ്കിലും വരട്ടെ: ആഞ്ഞടിച്ച് ആമിർ
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. ഇന്ത്യ കളിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും മറ്റേതെങ്കിലും ടീമിനെ പകരം കളിപ്പിക്കണമെന്നും ആമിർ പ്രതികരിച്ചു. പാക്കിസ്ഥാനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ സമീപനത്തെ ബാലിശമെന്നാണ് ആമിര്‍ വിശേഷിപ്പിച്ചത്.

ഇസ്‍ലാമബാദ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ രൂക്ഷവിമർശനമുയർത്തി പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. ഇന്ത്യ കളിച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും മറ്റേതെങ്കിലും ടീമിനെ പകരം കളിപ്പിക്കണമെന്നും ആമിർ പ്രതികരിച്ചു. പാക്കിസ്ഥാനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ സമീപനത്തെ ബാലിശമെന്നാണ് ആമിര്‍ വിശേഷിപ്പിച്ചത്.
‘‘ഇത് ക്രിക്കറ്റിന്റെ പരാജയമാണ്. അങ്ങനെ സംഭവിക്കാൻ പാടില്ല. ഒരു ടീം കാരണം മറ്റു ടീമുകൾ ബുദ്ധിമുട്ടാൻ പാടില്ല. ഇന്ത്യയെ പുറത്താക്കിയ ശേഷം അവരുടെ സ്ഥാനം മറ്റൊരു ടീമിനു കൊടുക്കുന്നതാണു നല്ലത്. മറ്റു ടീമുകൾക്കൊന്നും പാക്കിസ്ഥാനിൽ കളിക്കാൻ മടിയില്ല, അപ്പോൾ ഇന്ത്യ മാത്രം അങ്ങനെ ചെയ്യുന്നത് ബാലിശമായ കാര്യമാണ്.’’– മുഹമ്മദ് ആമിർ പ്രതികരിച്ചു. ക്രിക്കറ്റിൽ സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നതു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തടയണമെന്നും ആമിർ ആവശ്യപ്പെട്ടു.
‘‘സർക്കാർ ഇടപെടലുകളെ തടയാൻ ഐസിസി നിയമം കൊണ്ടുവരണം. അല്ലെങ്കിൽ എല്ലാ ടീമുകളും അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്നു പറഞ്ഞുകൊണ്ടിരിക്കും. സ്റ്റേഡിയങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി പാക്കിസ്ഥാൻ കോടികളാണു ചെലവാക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നാണു കരുതുന്നത്.’’– ആമിർ വ്യക്തമാക്കി.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങൾ ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ സർക്കാർ പാക്ക് ക്രിക്കറ്റിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഐസിസി, എസിസി ടൂർണമെന്റുകളിലും ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ ഒഴിവാക്കണമെന്നാണ് പാക്കിസ്ഥാൻ സർക്കാരിന്റെ നിലപാട്.