ഷമി റിട്ടേൺസ്; രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ 4 വിക്കറ്റ് നേട്ടം, ഓസീസിനെതിരെ കളിച്ചേക്കും
ന്യൂഡൽഹി ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തിയ മുഹമ്മദ് ഷമി തിരിച്ചുവരവ് വിക്കറ്റുകൾകൊണ്ട് ആഘോഷമാക്കി. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ബംഗാളിനായി കളത്തിലിറങ്ങിയ ഷമി ഒന്നാം ഇന്നിങ്സിൽ 4 വിക്കറ്റുമായി തിളങ്ങി. ആകെ 19 ഓവർ ബോൾ ചെയ്ത താരം 4 മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം കാൽക്കുഴയ്ക്കു പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ ഷമിയുടെ തിരിച്ചുവരവിലെ ആദ്യ മത്സരമാണിത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ദേശീയ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പരുക്ക് പൂർണമായും ഭേദമാകാത്തത് തിരിച്ചടിയായി.
രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും മികവുകാട്ടുകയും ശരീരക്ഷമത തെളിയിക്കുകയും ചെയ്താൽ ഷമിയെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ടീമിൽ ഉൾപ്പെടുത്തിയേക്കും. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഷമി ടീമിനൊപ്പം ചേരാനാണ് സാധ്യത. ബോർഡർ – ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 22ന് പെർത്തിൽ ആരംഭിക്കും.