സഞ്ജുവിന്റെ സിക്സർ മുഖത്തു പതിച്ചു; ഗാലറിയിൽ കണ്ണീരോടെ യുവതി, കൈ ഉയർത്തിക്കാട്ടി താരം – വിഡിയോ
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ സിക്സർ ദേഹത്തു പതിച്ച് ഗാലറിയിലിരുന്ന യുവതിക്കു പരുക്ക്. പരമ്പരയിൽ തുടർച്ചയായ രണ്ടു ഡക്കുകൾക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ താരം, അർധസെഞ്ചറി പിന്നിട്ട് മുന്നേറുന്നതിനിടെയാണ് സംഭവം. ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ 10–ാം ഓവറിലെ രണ്ടാം പന്തിലാണ്, സഞ്ജുവിന്റെ സിക്സർ യുവതിയുടെ ദേഹത്തു പതിച്ചത്.

സ്റ്റബ്സിന്റെ ഓവർ ആരംഭിക്കുമ്പോൾ 27 പന്തിൽ 46 റൺസുമായി സഞ‌്ജുവായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ ലോങ് ഓണിനു മുകളിലൂടെ തകർപ്പൻ സിക്സറിനു പറത്തി സഞ്ജു രാജകീയമായി അർധസെഞ്ചറി പൂർത്തിയാക്കി. ആദ്യ മത്സരത്തിലെ സെഞ്ചറിയുടെ തിളക്കം കുറച്ച രണ്ട് തുടർ ഡക്കുകൾക്കു ശേഷം മലയാളി താരത്തിന് വീണ്ടുമൊരു അർധസെഞ്ചറി.
അർധസെഞ്ചറി നേട്ടം ആഘോഷിക്കാൻ അടുത്ത പന്തിൽ സഞ്ജുവിന്റെ വക വീണ്ടും സിക്സർ. ഇത്തവണ ഡീപ് മിഡ്‌വിക്കറ്റിനു മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഇതിനിടെ ഗാലറിയിലെ ആൾക്കൂട്ടത്തിലേക്ക് വീണ പന്ത് സുരക്ഷാ ജീവനക്കാരന്റെ ദേഹത്തു തട്ടി യുവതിയുടെ മുഖത്തു പതിച്ചു.
പന്തു മുഖത്തു പതിച്ചതിന്റെ വേദനയിൽ കണ്ണീരോടെ നിന്ന യുവതിക്ക് സമീപത്തുനിന്നും ആരോ ഐസ് പായ്ക്ക് എത്തിച്ചുകൊടുത്തു. ഈ ഐസ് പായ്ക്കും മുഖത്തുചേർത്തുവച്ച് യുവതി കണ്ണീരോടെ നിൽക്കുന്ന ദൃശ്യം മത്സരം സംപ്രേക്ഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉടൻ വൈറലാവുകയും ചെയ്തു.
യുവതിയുടെ ദേഹത്തു പന്തു തട്ടിയെന്ന് തിരിച്ചറിഞ്ഞ സഞ്ജു, ക്ഷമാപണ രൂപത്തിൽ കയ്യുയർത്തുന്നതും ദൃശ്യങ്ങളിലുണ്ട്.