സഞ്ജു ‘അടുത്ത ധോണി’യെന്ന് 2009ൽത്തന്നെ പ്രവചനം: തന്റെ പഴയ ട്വീറ്റ് ‘പൊടി തട്ടിയെടുത്ത്’ ശശി തരൂർ!
ഇന്ത്യൻ ടീമിനായി മലയാളി താരം സഞ്ജു സാംസൺ തകർത്തുകളിക്കുന്നതിനിടെ, താരത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് എക്സ് പ്ലാറ്റ്ഫോമിൽ നടത്തിയ പ്രതികരണം ‘പൊടിതട്ടിയെടുത്ത്’ ശശി തരൂർ എംപി. സഞ്ജുവിനെ എം.എസ്. ധോണിയുമായി താരതമ്യം ചെയ്ത് എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പാണ് തരൂർ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്.

തിരുവനന്തപുരം∙ ഇന്ത്യൻ ടീമിനായി മലയാളി താരം സഞ്ജു സാംസൺ തകർത്തുകളിക്കുന്നതിനിടെ, താരത്തെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് എക്സ് പ്ലാറ്റ്ഫോമിൽ നടത്തിയ പ്രതികരണം ‘പൊടിതട്ടിയെടുത്ത്’ ശശി തരൂർ എംപി. സഞ്ജുവിനെ എം.എസ്. ധോണിയുമായി താരതമ്യം ചെയ്ത് എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പാണ് തരൂർ വീണ്ടും ഉയർത്തിക്കൊണ്ടുവന്നത്. 2009 നവംബറിൽ കേരളത്തിന്റെ രഞ്ജി താരങ്ങളായിരുന്ന രോഹൻ പ്രേം, 15 വയസ്സുകാരന്‍ സഞ്ജു സാംസണ്‍ എന്നിവരെ പരാമർശിച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.
സഞ്ജു അടുത്ത ധോണിയാണെന്നും തരൂരിന്റെ കുറിപ്പിലുണ്ടായിരുന്നു.‘‘15 വര്‍ഷങ്ങൾക്കു ശേഷം ഞാൻ നിങ്ങളോട് അന്നേ പറഞ്ഞതല്ലേ എന്നു പറയാൻ സാധിക്കുന്നത് എപ്പോഴും അദ്ഭുതകരമായ കാര്യമാണ്’’– തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നപ്പോഴെല്ലാം ശക്തമായ പിന്തുണയാണ് ശശി തരൂർ താരത്തിനു നൽകിയിരുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യിൽ സഞ്ജു സെഞ്ചറി നേടി പുറത്താകാതെനിന്നു. 56 പന്തുകൾ നേരിട്ട താരം 109 റൺസാണ് അടിച്ചെടുത്തത്. അവസാന അഞ്ചു ട്വന്റി20 മത്സരങ്ങൾ എടുത്താൽ മൂന്നു സെഞ്ചറികളാണ് സഞ്ജു നേടിയിട്ടുള്ളത്. നാലാം മത്സരത്തിൽ ഇന്ത്യ 135 റൺസ് വിജയവുമായി പരമ്പര 3–1ന് വിജയിച്ചിരുന്നു. അതിനു പിന്നാലെയാണു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.