34 ഫോറുകളും 2 സിക്സുകളും അടിച്ചുകൂട്ടി, 229 പന്തിൽ പുറത്താകാതെ 200 റൺസ്; സേവാഗിന്റെ മകന് ഇരട്ട സെഞ്ചറി
കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീറിന് ഇരട്ട സെഞ്ചറി. മേഘാലയയ്ക്കെതിരെ ഡൽഹിക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ ആര്യവീർ രണ്ടാംദിനം കളി നിർത്തുമ്പോൾ 229 പന്തിൽ പുറത്താകാതെ 200 റൺസ് നേടിയിട്ടുണ്ട്. 34 ഫോറുകളും 2 സിക്സുകളും അടങ്ങുന്നതാണ് ആര്യവീറിന്റെ ഇരട്ട സെഞ്ചറി.

ഷില്ലോങ് ∙ കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീറിന് ഇരട്ട സെഞ്ചറി. മേഘാലയയ്ക്കെതിരെ ഡൽഹിക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ ആര്യവീർ രണ്ടാംദിനം കളി നിർത്തുമ്പോൾ 229 പന്തിൽ പുറത്താകാതെ 200 റൺസ് നേടിയിട്ടുണ്ട്. 34 ഫോറുകളും 2 സിക്സുകളും അടങ്ങുന്നതാണ് ആര്യവീറിന്റെ ഇരട്ട സെഞ്ചറി.
സഹഓപ്പണർ അർണവ് ബുഗ സെഞ്ചറിയും (114) നേടിയതോടെ 2ന് 468 എന്ന നിലയിലാണ് ഡൽഹി. ധന്യ നക്രയാണ് (98 ബാറ്റിങ്) ആര്യവീറിനൊപ്പം ക്രീസിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ ആദ്യ ഇന്നിങ്സിൽ 260 റൺസാണു നേടിയത്. ആര്യവീറും അർനസ് ബുഗയും ഓപ്പണിങ് വിക്കറ്റിൽ 180 റൺസിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ മത്സരത്തിൽ ഡൽഹിക്ക് ആധിപത്യം ലഭിച്ചു. രണ്ടാം ദിനം സെഞ്ചറി നേടിയതിനു പിന്നാലെ ബുഗ പുറത്തായെങ്കിൽ ആര്യവീർ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇരട്ട സെഞ്ചറിയിലെത്തി.
വിനു മങ്കാദ് ട്രോഫിയിൽ ഡൽഹിക്കു വേണ്ടി ഈ വർഷമാണ് ആര്യവീർ അരങ്ങേറ്റ മത്സരം കളിച്ചത്. 49 റൺസ് നേടിയ താരം ആദ്യ മത്സരത്തിൽ തന്നെ മികവ് തെളിയിച്ചു. മകൻ ഐപിഎല്‍ സിലക്ഷനു വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി സേവാഗ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ‘‘എന്റെ മകന് 15 വയസ്സായിരുന്നപ്പോൾ മുതൽ ഐപിഎല്ലിലെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. രഞ്ജിയില്‍ കളിച്ചെന്നുവച്ച് ആരും നേരത്തേ ഇന്ത്യൻ ടീമിൽ എത്തിയിരുന്നില്ല. എന്നാൽ ഐപിഎല്ലിൽ കഴിവു തെളിയിച്ചാൽ ഇന്ത്യൻ ടീമിലേക്കു നേരിട്ടു പരിഗണന ലഭിക്കും.’’– സേവാഗ് വ്യക്തമാക്കി.