അടിച്ചുകൂട്ടിയത് 10 സിക്സുകളും 14 ഫോറുകളും, തിലക് വർമയ്ക്ക് വീണ്ടും സെഞ്ചറി; റെക്കോർഡ് പ്രകടനം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ ഫോം തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ മേഘാലയയ്ക്കെതിരെ 67 പന്തുകളിൽനിന്ന് തിലക് വർമ അടിച്ചുകൂട്ടിയത് 151 റൺസ്. പുരുഷ ക്രിക്കറ്റിൽ തുടർച്ചയായി മൂന്നു ട്വന്റി20 മത്സരങ്ങളിൽ സെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇതോടെ തിലക്

രാജ്കോട്ട്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ ഫോം തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ മേഘാലയയ്ക്കെതിരെ 67 പന്തുകളിൽനിന്ന് തിലക് വർമ അടിച്ചുകൂട്ടിയത് 151 റൺസ്. പുരുഷ ക്രിക്കറ്റിൽ തുടർച്ചയായി മൂന്നു ട്വന്റി20 മത്സരങ്ങളിൽ സെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇതോടെ തിലക് വർമയുടെ പേരിലായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു കളികളിലും തിലക് വർമ സെഞ്ചറി സ്വന്തമാക്കിയിരുന്നു.
സെഞ്ചൂറിയനിൽ നടന്ന മൂന്നാം ട്വന്റി20യിൽ 56 പന്തുകൾ നേരിട്ട തിലക് 107 റൺസുമായി പുറത്താകാതെനിന്നു. ജൊഹാനസ്ബർഗിലെ നാലാം മത്സരത്തില്‍ താരം 47 പന്തുകളില്‍ 120 റൺസെടുത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 150ന് മുകളിൽ റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡും തിലക് വർമയുടെ പേരിലാണ്. ട്വന്റി20 ക്രിക്കറ്റിൽ 150ന് മുകളിൽ സ്കോർ കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമായി തിലക്. നാഗാലാൻഡ് താരം കിരൺ നവ്ഗിരെ 2022 ലെ സീനിയർ വനിതാ ട്വന്റി20യില്‍ അരുണാചലിനെതിരെ 162 റൺസ് അടിച്ചിട്ടുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ മൂന്നാം നമ്പരിൽ ബാറ്റു ചെയ്യാനിറങ്ങിയ തിലക് വർമ 10 സിക്സുകളും 14 ഫോറുകളുമാണ് രാജ്കോട്ടിൽ അടിച്ചുപറത്തിയത്. നാലു വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ ഹൈദരാബാദ് നേടിയത് 248 റൺസ്. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ സ്കോറാണ് ഇത്.