ഐപിഎൽ മെഗാ താരലേലം ഇന്ന്; കോടിക്കിലുക്കത്തിൽ ഒന്നാമൻ ആരാകും? പന്തിനെ ‘വീഴ്ത്താൻ’ സർപ്രൈസ് താരങ്ങൾ വരുമോ?
ജിദ്ദ (സൗദി അറേബ്യ) ∙ ഐപിഎൽ മെഗാതാരലേലത്തിന് ഇന്ന് ജിദ്ദയിൽ തുടക്കം. താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരാകുമെന്നു കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 25 മുതൽ 30 കോടി രൂപ വരെ

ജിദ്ദ (സൗദി അറേബ്യ) ∙ ഐപിഎൽ മെഗാതാരലേലത്തിന് ഇന്ന് ജിദ്ദയിൽ തുടക്കം. താരലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരാകുമെന്നു കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 25 മുതൽ 30 കോടി രൂപ വരെ പന്തിനു ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്നും നാളെയുമാണ് ലേലം. 1254 താരങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്. ഉച്ചയ്ക്ക് 2.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം
ഋഷഭ് പന്തിനു പുറമേ കോടികൾ വാരിക്കൂട്ടാൻ സാധ്യതയുള്ള മറ്റു പല താരങ്ങളും ഇത്തവണത്തെ ലേലത്തിനുണ്ട്. ഇന്ത്യൻ താരങ്ങളായ കെ.എൽ.രാഹുൽ, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, യുസ്‌വേന്ദ്ര ചെഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, ദീപക് ചാഹർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിങ്സ്റ്റൻ, ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ, ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദ തുടങ്ങിയവരാണ് ലേലത്തിലെത്തുന്നവരിൽ പ്രധാനികൾ.