2022ൽ 10.75 കോടി ലഭിച്ച താക്കൂർ, 3 മുൻ ഐപിഎൽ ക്യാപ്റ്റൻമാർ, ‘ഭാവി താരം’ സർഫറാസ്; ഞെട്ടിച്ച ‘അൺസോൾഡ്’ ലിസ്റ്റ്!
മുംബൈ∙ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ച പേസ് ബോളിങ് ഓൾറൗണ്ടർ. അന്ന് വൻതുക ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അതേ താരം, രണ്ടു വർഷങ്ങൾക്കിപ്പുറം ആരും വാങ്ങാനില്ലാതെ ‘അൺസോൾഡ്’ പട്ടികയിൽ. ഇത് ഷാർദുൽ താക്കൂർ എന്ന ഒരു താരത്തിന്റെ മാത്രം കഥയല്ല. ഐപിഎലിൽ ഒരുകാലത്ത് മുടിചൂടാ

മുംബൈ∙ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ച പേസ് ബോളിങ് ഓൾറൗണ്ടർ. അന്ന് വൻതുക ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അതേ താരം, രണ്ടു വർഷങ്ങൾക്കിപ്പുറം ആരും വാങ്ങാനില്ലാതെ ‘അൺസോൾഡ്’ പട്ടികയിൽ. ഇത് ഷാർദുൽ താക്കൂർ എന്ന ഒരു താരത്തിന്റെ മാത്രം കഥയല്ല. ഐപിഎലിൽ ഒരുകാലത്ത് മുടിചൂടാ മന്നൻമാരായി വാണിരുന്ന ഒരുപിടി താരങ്ങളാണ്, സൗദിയിലെ ജിദ്ദയിൽ പൂർത്തിയായ ഐപിഎൽ താരലേലത്തിനു പിന്നാലെ വൻ വീഴ്ചകൊണ്ട് ശ്രദ്ധ കവർന്നത്.
ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന പൃഥ്വി ഷാ, സർഫറാസ് ഖാൻ, ഏതാനും വർഷം മുൻപുവരെ ഐപിഎൽ ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന മയാങ്ക് അഗർവാൾ, ഐപിഎലിലെ ഏറ്റവും ജനകീയനായ വിദേശതാരം ഡേവിഡ് വാർണർ, ഐപിഎലിൽ മിന്നും സെഞ്ചറികൾ ഉൾപ്പെടെ സ്വന്തമായുള്ള ജോണി ബെയർസ്റ്റോ, ഐപിഎൽ ടീമിന്റെ നായകനായിരുന്ന കെയ്ൻ വില്യംസൻ.... ഇത്തവണ താരലേലത്തിൽ വാങ്ങാൻ ആരുമില്ലാതെ ‘അനാഥരായിപ്പോയവവർ’ കുറച്ചധികമുണ്ട്.
2 കോടി രൂപ അടിസ്ഥാന വില നിർണയിച്ചതാണ് ഷാർദുൽ താക്കൂറിന് വിനയായതെന്ന് നിരീക്ഷണമുണ്ട്. അതേസമയം, താരത്തിന്റെ പേര് ലേലത്തിന് പരിഗണിച്ചത് വൈകിയാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇംപാക്ട് പ്ലെയർ നിയമം വന്നതോടെ ഓൾറൗണ്ടേഴ്സിന്റെ മൂല്യത്തിലുണ്ടായ ഇടിവും താക്കൂർ ഉൾപ്പെടെയുള്ളവരുടെ വഴിയടച്ചിട്ടുണ്ടാകാമെന്നാണ് മറ്റൊരു അഭിപ്രായം.
പൃഥ്വി ഷായെ ഇത്തവണ ആരും താരലേലത്തിൽ വാങ്ങാതിരുന്നത് വേദനാജനകമാണെന്ന് ഡൽഹി ക്യാപിറ്റൽസിൽ അദ്ദേഹത്തിന്റെ പരിശീലകനായിരുന്ന റിക്കി പോണ്ടിങ് പ്രതികരിച്ചു. താൻ ഇതുവരെ ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ളവരിൽ ഏറ്റവും പ്രതിഭാധനനായ താരങ്ങളിലൊരാണ് പൃഥ്വി ഷായെന്നും പോണ്ടിങ് പറഞ്ഞു. ശരീരഭാരം ക്രമാതീതമായി വർധിക്കുകയും അച്ചടക്കലംഘനങ്ങളുടെ പേരിൽ തുടർച്ചയായി വാർത്തകളിൽ നിറയുകയും ചെയ്തതോടെ പൃഥ്വി ഷായുടെ ‘ഡിമാൻഡ്’ കുത്തനെ ഇടിഞ്ഞിരുന്നു. തുടക്കകാലത്ത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുമായി പോലും താരതമ്യം ചെയ്യപ്പെട്ട താരമാണ് ഷാ.
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻമാരായിരുന്ന ഡേവിഡ് വാർണർ, കെയ്ൻ വില്യംസൻ എന്നിവരും പഞ്ചാബ് കിങ്സ് നായകനായിരുന്ന മയാങ്ക് അഗർവാളും ഇത്ര പെട്ടെന്ന് ‘അൺസോൾഡ്’ ആയത് കൗതുകമായി. ഇവർക്കു പുറമേ, ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളിൽ ശ്രദ്ധേയനും വമ്പനടികൾക്കു കെൽപ്പുള്ള താരവുമായ സർഫറാസ് ഖാനെ ആരും വാങ്ങാതിരുന്നതും ശ്രദ്ധേയം.