‘ദീപക്, നിനക്ക് ധോണിയെ മിസ് ചെയ്യുമോ?’: മുൻ ചെന്നൈ താരത്തോട് റെയ്നയുടെ ചോദ്യം, ഹൃദയം കവർന്ന് മറുപടി – വിഡിയോ
മുംബൈ∙ ‘ചെന്നൈ സൂപ്പർ കിങ്സ് വിട്ടുപോകുമ്പോൾ നിനക്ക് മഹേന്ദ്രസിങ് ധോണിയെ മിസ് ചെയ്യില്ലേ?’– ചോദ്യം, ധോണിക്കു കീഴിൽ ഐപിഎലിലും പിന്നീട് ഇന്ത്യൻ ജഴ്സിയിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടുള്ള ദീപക് ചാഹർ എന്ന പേസ് ബോളറോടാണ്. ചോദ്യമെറിഞ്ഞതും ചെന്നൈുടെ ഒരു പഴയ ‘സൂപ്പർ കിങ്’ തന്നെ; സുരേഷ് റെയ്ന! ഐപിഎൽ

മുംബൈ∙ ‘ചെന്നൈ സൂപ്പർ കിങ്സ് വിട്ടുപോകുമ്പോൾ നിനക്ക് മഹേന്ദ്രസിങ് ധോണിയെ മിസ് ചെയ്യില്ലേ?’– ചോദ്യം, ധോണിക്കു കീഴിൽ ഐപിഎലിലും പിന്നീട് ഇന്ത്യൻ ജഴ്സിയിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടുള്ള ദീപക് ചാഹർ എന്ന പേസ് ബോളറോടാണ്. ചോദ്യമെറിഞ്ഞതും ചെന്നൈുടെ ഒരു പഴയ ‘സൂപ്പർ കിങ്’ തന്നെ; സുരേഷ് റെയ്ന! ഐപിഎൽ താരലേലത്തിൽ ഇത്തവണ വൻ തുകയ്ക്ക് മുംബൈയെ ഇന്ത്യൻസിലേക്ക് കൂടുമാറിയതോടെയാണ് ധോണിയെ മിസ് ചെയ്യില്ലേ എന്ന റെയ്‍നയുടെ ചോദ്യം.
ഐപിഎൽ താരലേലത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് റെയ്‌നയുമായുള്ള വിഡിയോ സംഭാഷണത്തിലാണ്, ധോണിയും സംഘവുമായി പിരിയുന്നതിൽ ദീപക് ചാഹർ പ്രതികരിച്ചത്. സംസാരത്തിനിടെ, ‘ധോണി ഭായിയെ താങ്കൾ മിസ് ചെയ്യുമോ?’ എന്നായിരുന്നു റെയ്നയുടെ ചോദ്യം.
‘അദ്ദേഹത്തെ ആരാണ് മിസ് ചെയ്യാത്തത്’ എന്നായിരുന്നു ദീപക് ചാഹറിന്റെ മറുചോദ്യം.
അതേസമയം, ചെന്നൈയിലെ സ്പിൻ ബോളിങ്ങിന് അനുകൂലമായ പിച്ചിനെ അപേക്ഷിച്ച് മുംബൈയിലെ പേസ് ബോളിങ് പിച്ചുകളാകും തനിക്ക് കൂടുതൽ അനുകൂലമെന്ന പ്രതീക്ഷയും ദീപക് ചാഹർ പങ്കുവച്ചു.
‘‘എന്റെ ബന്ധു കൂടിയായ രാഹുൽ ചാഹറുമായി സംസാരിക്കുന്ന സമയത്ത്, നമ്മുടെ ബോളിങ് ശൈലി വച്ചു നോക്കിയാൽ ശരിക്കും ഞാൻ കളിക്കേണ്ടിയിരുന്ന ടീമിൽ അവനും (മുംബൈ ഇന്ത്യൻസ്) അവൻ കളിക്കേണ്ടിയിരുന്ന ടീമിൽ ഞാനുമാണ് (ചെന്നൈ സൂപ്പർ കിങ്സ്) കളിക്കുന്നതെന്ന് പറയുമായിരുന്നു. കാരണം ചെന്നൈയിലെ പിച്ച് സ്പിൻ ബോളിങ്ങിന് കൂടുതൽ സഹായകമാണ്, മുംബൈയിലെ പിച്ച് പേസ് ബോളിങ്ങിനും. അവന് ഇത്തവണയും ചെന്നൈയിലേക്ക് വരാൻ സാധിച്ചില്ല. പക്ഷേ, മുംബൈയിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.’ – ദീപക് ചാഹർ പറഞ്ഞു.
2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ദീപക് ചാഹറിനെ, 9.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് താരലേലത്തിൽ സ്വന്തമാക്കിയത്. താരലേലത്തിന്റെ രണ്ടാം ദിനം ഭുവനേശ്വർ കുമാർ കഴിഞ്ഞാൽ കൂടുതൽ വില ലഭിച്ചതും ദീപക് ചാഹറിനാണ്. 10.75 കോടി രൂപയ്ക്ക് ആർസിബിയാണ് ഭുവനേശ്വർ കുമാറിനെ സ്വന്തമാക്കിയത്.