ഇന്ത്യയ്ക്ക് ഇന്നുമുതൽ മോഡൽ പരീക്ഷ !
പെർത്തിലെ പകൽ ടെസ്റ്റിലെ ചരിത്ര വിജയത്തിനുശേഷം അഡ്‌ലെയ്‌ഡിൽ ഡേ നൈറ്റ് പരീക്ഷയ്ക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ഇനി 2 ദിവസത്തെ മോഡൽ പരീക്ഷ! ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ ഇന്ത്യയുടെ ദ്വിദിന സന്നാഹ മത്സരത്തിന് കാൻബറയിൽ ഇന്നു തുടക്കമാകും. ഡേ നൈറ്റ് ടെസ്റ്റിന്റെ മാതൃകയിൽ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിൽ പിങ്ക് ബോളാണ് ഉപയോഗിക്കുന്നത്.

കാൻബറ ∙ പെർത്തിലെ പകൽ ടെസ്റ്റിലെ ചരിത്ര വിജയത്തിനുശേഷം അഡ്‌ലെയ്‌ഡിൽ ഡേ നൈറ്റ് പരീക്ഷയ്ക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ഇനി 2 ദിവസത്തെ മോഡൽ പരീക്ഷ! ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ ഇന്ത്യയുടെ ദ്വിദിന സന്നാഹ മത്സരത്തിന് കാൻബറയിൽ ഇന്നു തുടക്കമാകും. ഡേ നൈറ്റ് ടെസ്റ്റിന്റെ മാതൃകയിൽ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിൽ പിങ്ക് ബോളാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.10ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം കാണാം.
2022 മാർച്ചിലാണ് ഇന്ത്യൻ ടീം അവസാനമായി ഡേ–നൈറ്റ് ടെസ്റ്റ് മത്സരം കളിച്ചത്. അതും നാട്ടിലെ സാഹചര്യത്തിൽ. 6ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ മത്സരമാണ്. അതിനാൽ, ഇന്ത്യൻ ബാറ്റർമാർക്ക് തയാറെടുപ്പിനുള്ള മികച്ച അവസരമാണ് ഈ മത്സരം. പരുക്കേറ്റ ശുഭ്മൻ ഗില്ലും ആദ്യ ടെസ്റ്റിൽനിന്നു വിട്ടുനിന്ന രോഹിത് ശർമയും ടീമിൽ തിരിച്ചെത്തിയതോടെ അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇന്ത്യൻ ബാറ്റിങ് ഓർഡർ സംബന്ധിച്ച അനിശ്ചിതത്വവും സന്നാഹ മത്സരത്തിലൂടെ അവസാനിച്ചേക്കും.