ലേലത്തിലും ഒഴിവാക്കി, മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ഇഷാന്റെ ബാറ്റിങ് ഷോ; റെക്കോർഡ് പ്രകടനം
ഐപിഎൽ താരലേലത്തിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ഇഷാൻ കിഷന്റെ ബാറ്റിങ് ഷോ. ജാർഖണ്ഡ് താരമായ ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് റെക്കോർഡ് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഐപിഎൽ താരലേലത്തിൽ ഇഷാനെ വാങ്ങാൻ മുംബൈ ഇന്ത്യൻസ് തയാറായിരുന്നില്ല.

മുംബൈ∙ ഐപിഎൽ താരലേലത്തിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ഇഷാൻ കിഷന്റെ ബാറ്റിങ് ഷോ. ജാർഖണ്ഡ് താരമായ ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് റെക്കോർഡ് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഐപിഎൽ താരലേലത്തിൽ ഇഷാനെ വാങ്ങാൻ മുംബൈ ഇന്ത്യൻസ് തയാറായിരുന്നില്ല. ഇഷാനുവേണ്ടി 3.40 കോടി വരെ വിളിച്ച ശേഷം മുംബൈ പിൻവാങ്ങുകയായിരുന്നു. 11.25 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്.
താരത്തിനായി റൈറ്റ് ടു മാച്ച് സൗകര്യം മുംബൈയ്ക്ക് ഉപയോഗിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അതും ചെയ്തില്ല. മത്സരത്തിൽ അരുണാചൽ പ്രദേശിനെ 93 റൺസിനു പുറത്താക്കിയ ജാർഖണ്ഡ്, 4.3 ഓവറിലാണു വിക്കറ്റു പോകാതെ വിജയലക്ഷ്യത്തിലെത്തിയത്. വിരാട് സിങ് നയിക്കുന്ന ജാർഖണ്ഡ് നാലു മത്സരങ്ങളിൽ മൂന്നും വിജയിച്ചു.
ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺറേറ്റാണ് (20.88) ജാർഖണ്ഡ് അരുണാചലിനെതിരെ പടുത്തുയര്‍ത്തിയത്. 2021 ൽ സെർബിയയ്ക്കെതിരെ റുമാനിയ ഉയര്‍ത്തിയ 20.47 എന്ന റൺറേറ്റിനെ ജാർഖണ്ഡ് മറികടന്നു. 23 പന്തുകൾ മാത്രം നേരിട്ട ഇഷാൻ കിഷൻ 77 റൺസാണ് അരുണാചലിനെതിരെ അടിച്ചെടുത്തത്. ഒൻപതു സിക്സുകളും അഞ്ച് ഫോറുകളും ഇഷാൻ മുംബൈയിൽ അടിച്ചുപറത്തി. അരുണാചലിനെതിരെ 334.78 സ്ട്രൈക്ക്റേറ്റിലായിരുന്നു ഇഷാന്റെ ബാറ്റിങ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 20 പന്തുകളിൽ കൂടുതൽ ബാറ്റു ചെയ്തവരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റാണിത്. അൻമോൽപ്രീത് സിങ്ങിന്റെ റെക്കോർഡാണ് (334.61) ഇഷാൻ പഴങ്കഥയാക്കിയത്. സ്ട്രൈക്ക് റേറ്റിൽ ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച രണ്ടാമത്തെ പ്രകടനമാണിത്. 2014 ഐപിഎൽ ക്വാളിഫയറിൽ സുരേഷ് റെയ്ന 348 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തിട്ടുണ്ട്.