നിയന്ത്രണമില്ലാത്ത റണ്ണൊഴുക്ക്, വിക്കറ്റു വീഴ്ത്താൻ സാധിക്കുന്നില്ല; അർജുൻ തെൻഡുൽക്കർ പ്ലേയിങ് ഇലവനിൽനിന്ന് ‘ഔട്ട്’
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഗോവ ടീമിന്റെ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താനാകാതെ ബുദ്ധിമുട്ടി അർജുൻ തെൻഡുൽക്കർ. ട്വന്റി20 ടൂർണമെന്റിൽ താരത്തിന് അവസരങ്ങള്‍ പലതു നൽകിയെങ്കിലും വിക്കറ്റ് വീഴ്ത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്ലേയിങ് ഇലവനിൽനിന്നു പുറത്തായത്. കേരളത്തിനെതിരായ മത്സരത്തിൽ അർജുനെ കളിപ്പിച്ചിരുന്നില്ല. ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിലും താരത്തിന് അവസരം

മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഗോവ ടീമിന്റെ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താനാകാതെ ബുദ്ധിമുട്ടി അർജുൻ തെൻഡുൽക്കർ. ട്വന്റി20 ടൂർണമെന്റിൽ താരത്തിന് അവസരങ്ങള്‍ പലതു നൽകിയെങ്കിലും വിക്കറ്റ് വീഴ്ത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്ലേയിങ് ഇലവനിൽനിന്നു പുറത്തായത്. കേരളത്തിനെതിരായ മത്സരത്തിൽ അർജുനെ കളിപ്പിച്ചിരുന്നില്ല. ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിലും താരത്തിന് അവസരം കിട്ടിയില്ല.
രഞ്ജി ട്രോഫിയിൽ ഗോവയുടെ വിശ്വസ്തനായ താരമാണ് അർജുന്‍. മുംബൈയ്ക്കെതിരെ കളിക്കാനിറങ്ങിയ അർജുൻ നാലോവറിൽ 48 റൺസാണു വഴങ്ങിയത്. രണ്ടാം മത്സരത്തിൽ സർവീസസിനെതിരെ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി. ആന്ധ്രപ്രദേശിനെതിരെ 3.4 ഓവറുകൾ പന്തെറിഞ്ഞ താരം 36 റൺസും വിട്ടുകൊടുത്തു. ഇതോടെയാണ് താരം പ്ലേയിങ് ഇലവനിൽനിന്നു പുറത്തായത്.
ടൂർണമെന്റിൽ നാലു മത്സരങ്ങൾ കളിച്ച ഗോവ എല്ലാ കളിയും തോറ്റു. കേരളമുൾപ്പടെയുള്ള ഗ്രൂപ്പ് ഇയിലെ ആറാം സ്ഥാനക്കാരാണ് ഗോവ. ഐപിഎൽ മെഗാലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് അർജുൻ തെന്‍ഡുൽക്കറെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയിരുന്നു. ആദ്യം താരത്തിന്റെ പേര് വിളിച്ചപ്പോൾ ആരും താൽപര്യം കാണിച്ചിരുന്നില്ല. അവസാന അവസരത്തിലാണ് അർജുനെ വീണ്ടും ടീമിലെടുക്കാൻ മുംബൈ ഇന്ത്യൻസ് തയാറായത്.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടിയാണ് കരിയറിന്റെ തുടക്കകാലത്ത് അർജുൻ തെൻഡുൽക്കർ കളിച്ചുകൊണ്ടിരുന്നത്. എന്നാൽ അവസരങ്ങൾ കുറഞ്ഞതോടെ താരം ഗോവയിലേക്കു മാറുകയായിരുന്നു. കഴിഞ്ഞ കുറച്ചു സീസണുകളായി ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമാണ് അർജുൻ. ഏതാനും മത്സരങ്ങൾ കളിച്ചതൊഴിച്ചാൽ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താന്‍ സാധിച്ചില്ല.