സിംബാബ്‍വെയെ എറിഞ്ഞൊതുക്കി, 10 വിക്കറ്റ് വിജയം; പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ
57 റൺസെന്ന നാണക്കേടിൽ സിംബാബ്‍വെയെ എറിഞ്ഞൊതുക്കിയ പാക്കിസ്ഥാന് 10 വിക്കറ്റ് ജയവും ട്വന്റി20 പരമ്പരയും. ബുലവായോയിൽ നടന്ന രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 12.4 ഓവറിൽ ഓൾഔട്ടായി.

ബുലവായോ ∙ 57 റൺസെന്ന നാണക്കേടിൽ സിംബാബ്‍വെയെ എറിഞ്ഞൊതുക്കിയ പാക്കിസ്ഥാന് 10 വിക്കറ്റ് ജയവും ട്വന്റി20 പരമ്പരയും. ബുലവായോയിൽ നടന്ന രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 12.4 ഓവറിൽ ഓൾഔട്ടായി.
ട്വന്റി20യിൽ സിംബാബ്‌വെയുടെ ഏറ്റവും മോശം ടീം സ്കോറാണിത്. 2.4 ഓവറിൽ 3 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത പാക്ക് സ്പിന്നർ സുഫിയാൻ മുഖീമാണ് ആതിഥേയരെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ 87 പന്തുകൾ ബാക്കിനിൽക്കെ പാക്കിസ്ഥാൻ അനായാസം ലക്ഷ്യം കണ്ടു.