പ്രിയ ഗുരുവിനായി വിനോദ് കാംബ്ലിയുടെ ഗാനം, സദസിനൊപ്പം കയ്യടിച്ച് സച്ചിൻ; വൈറലായി ദൃശ്യങ്ങൾ– വിഡിയോ
മുംബൈ∙ ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മരണയ്ക്കായി മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ, ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയുടെ പാട്ടിന് കയ്യടിച്ച് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. അച്‌രേക്കർക്കുള്ള സ്മരണാഞ്ജലിയായി കാംബ്ലി ആലപിച്ച പഴയകാല ബോളിവുഡ് ഗാനത്തിനാണ് സദസിനൊപ്പം സച്ചിനും കയ്യടിച്ചത്. ‘സർ ജോ

മുംബൈ∙ ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മരണയ്ക്കായി മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ, ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയുടെ പാട്ടിന് കയ്യടിച്ച് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. അച്‌രേക്കർക്കുള്ള സ്മരണാഞ്ജലിയായി കാംബ്ലി ആലപിച്ച പഴയകാല ബോളിവുഡ് ഗാനത്തിനാണ് സദസിനൊപ്പം സച്ചിനും കയ്യടിച്ചത്. ‘സർ ജോ തേരാ ചക്‌റായേ, യാ ദിൽ ദൂബ ജായേ’ എന്ന ഗാനത്തിന്റെ ഏതാനും വരികൾ പാടിയ കാംബ്ലി, ‘ലവ് യു സർ’ എന്ന വാക്കുകളോടെയാണ് മൈക്ക് കൈമാറിയത്.
ചൊവ്വാഴ്ച മുംബൈയിലെ ശിവാജി പാർക്കിൽ, രമാകാന്ത് അച്‌രേക്കറിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഫലകത്തിന്റെ അനാച്ഛാദനം സച്ചിൻ തെൻഡുൽക്കറും മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയും ചേർന്ന് നിർവഹിച്ചു. അഞ്ചാം നമ്പർ ഗേറ്റിനു സമീപമാണ് അച്‌രേക്കറിന്റെ സ്മരണാർഥം ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രത്യേക ഫലകം സ്ഥാപിച്ചത്.
രമാകാന്ത് അച്‌രേക്കറിന്റെ ശിക്ഷണത്തിൽ ക്രിക്കറ്റിൽ കരിയർ രൂപപ്പെടുത്തിയ ഒട്ടേറെ സൂപ്പർതാരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. സച്ചിനും വിനോദ് കാംബ്ലിക്കും പുറമേ പരസ് മാംഭ്രെ, പ്രവീൺ ആമ്രെ, ബൽവീന്ദർ സിങ് സന്ധു, സമീർ ഡിഗെ, സഞ്ജയ് ബംഗാർ തുടങ്ങിയവർ ചടങ്ങിനെത്തി.
അതേസമയം, സ്കൂൾ ക്രിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടിൽ പങ്കാളികളായ സൂപ്പർ താരം സച്ചിൻ തെൻഡുൽക്കറിന്റെയും വിനോദ് കാംബ്ലിയുടെയും കൂടിക്കാഴ്ചയാണ് ചടങ്ങിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആരോഗ്യപ്രശ്നങ്ങളുള്ള വിനോദ് കാംബ്ലിയെ, വേദിയിൽവച്ച് സച്ചിൻ കണ്ടുമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വേദിയിലിരിക്കെ സച്ചിനെ കണ്ട കാംബ്ലി, അദ്ദേഹത്തെ ഗാഢമായി ചേർത്തുപിടിക്കുന്നതും കൈവിടാൻ മടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദിയിലുണ്ടായിരുന്നവർ ഇടപെട്ടാണ് കാംബ്ലിയുടെ കൈ മാറ്റി സച്ചിനെ സ്വതന്ത്രനാക്കിയത്.