അഡ്ലെയ്ഡിൽ ദയനീയ തോൽവി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി, പിന്തള്ളി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. അഡ്‍ലെയ്ഡ് ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഇതോടെ പോയിന്റ്സ് ടേബിളിലും ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്കു കയറി. 60.71 ആണ് ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം. ഇന്ത്യയുടെ പിസിടി 57.29 ആണ്.

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. അഡ്‍ലെയ്ഡ് ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഇതോടെ പോയിന്റ്സ് ടേബിളിലും ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്കു കയറി. 60.71 ആണ് ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം. ഇന്ത്യയുടെ പിസിടി 57.29 ആണ്.
ഇന്ത്യ മൂന്നാം സ്ഥാനത്തായപ്പോൾ ദക്ഷിണാഫ്രിക്കയാണു രണ്ടാം സ്ഥാനത്ത്. 59.26 ആണ് ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ശതമാനം. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ചാൽ മറ്റു ടീമുകളുടെ ഫലങ്ങൾ നോക്കാതെ ഇന്ത്യയ്ക്ക് ഫൈനലിന് നേരിട്ട് യോഗ്യത നേടാൻ സാധിക്കും. അഡ്‌ലെയ്ഡിൽ തോറ്റെങ്കിലും അടുത്ത മൂന്നു കളികളും ജയിച്ചാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താം.
ബ്രിസ്ബെയ്‍നിൽ ഡിസംബർ 14 മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. അഡ്‍ലെയ്ഡിൽ ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്സിൽ 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. ഓപ്പണർമാരായ നേഥൻ മക്സ്വീനിയും (12 പന്തിൽ 10), ഉസ്മാൻ ഖവാജയും (എട്ട് പന്തിൽ ഒൻപത്) പുറത്താകാതെനിന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി. പെർത്ത് ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 175 റൺസെടുത്തു പുറത്തായിരുന്നു. മൂന്നാം ദിവസം അഞ്ചിന് 128 റൺസെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 47 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.