സൂര്യവംശിയും സംഘവും കൂട്ടത്തോടെ നിറംമങ്ങി; ഇന്ത്യൻ കൗമാരപ്പടയെ 139ന് എറിഞ്ഞിട്ട് അണ്ടർ 19 ഏഷ്യാകപ്പിൽ ‘ബംഗ്ലാ മുത്തം’- വിഡിയോ
ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ കിരീടം വീണ്ടെടുക്കാനിറങ്ങിയ ഇന്ത്യയുടെ കൗമാരപ്പടയെ ഞെട്ടിച്ച് കിരീടം നിലനിർത്തി ജൂനിയർ ‘ബംഗ്ലാ കടുവകൾ’. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ 59 റൺസിനാണ് ബംഗ്ലദേശ് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.1 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മറുപടി 35.2 ഓവറിൽ 139 റൺസിൽ അവസാനിച്ചു.

ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ കിരീടം വീണ്ടെടുക്കാനിറങ്ങിയ ഇന്ത്യയുടെ കൗമാരപ്പടയെ ഞെട്ടിച്ച് കിരീടം നിലനിർത്തി ജൂനിയർ ‘ബംഗ്ലാ കടുവകൾ’. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ 59 റൺസിനാണ് ബംഗ്ലദേശ് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.1 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മറുപടി 35.2 ഓവറിൽ 139 റൺസിൽ അവസാനിച്ചു. കൂട്ടത്തകർച്ചയ്‌ക്കിടയിലും ഒരറ്റത്തു പൊരുതിനിന്ന ക്യാപ്റ്റൻ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 65 പന്തിൽ ഒരേയൊരു ഫോർ സഹിതം 26 റൺസാണ് അമാന്റെ സമ്പാദ്യം.
സെമിയിൽ ഇന്ത്യ ശ്രീലങ്കയെ അനായാസം കീഴടക്കിയപ്പോൾ പാക്കിസ്ഥാനെ 7 വിക്കറ്റിനു തോൽപിച്ചായിരുന്നു ബംഗ്ലദേശിന്റെ മുന്നേറ്റം. ടൂർണമെന്റിൽ ഇതുവരെ 8 തവണ ചാംപ്യൻമാരായ ഇന്ത്യ 2021ലാണ് അവസാനമായി കിരീടമുയർത്തിയത്. 2023ൽ സെമിയിൽ ബംഗ്ലദേശിനോട് തോറ്റ് പുറത്തായ ഇന്ത്യ, ഇത്തവണ ഫൈനലിൽ അതേ എതിരാളികളോടു തോറ്റു.
ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവച്ച ബംഗ്ലദേശ് ബോളർമാരെ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർക്കു സംഭവിച്ച പാളിച്ചയാണ് നിർണായകമായത്. ഏഴ് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇക്ബാൽ ഹുസൈൻ ഇമോൺ, എട്ട് ഓവറിൽ 34 റൺസ് വഴങ്ങിയും 2.2 ഓവറിൽ എട്ടു റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം നേടിയ അൽ ഫഹദ്, ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീം എന്നിവരും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ഓരോ വിക്കറ്റ് വീഴ്ത്തിയ മറൂഫ് മ്രിദ, മുഹമ്മദ് റിസാൻ ഹസൻ എന്നിവരും കരുത്തുകാട്ടി.
വാലറ്റം പുറത്തെടുത്ത പോരാട്ടവീര്യമാണ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചത്. 21 പന്തിൽ മൂന്നു ഫോറുകളോടെ 24 റൺസെടുത്ത ഹാർദിക് രാജ്, 43 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസെടുത്ത കെ.പി. കാർത്തികേയ, 35 പന്തിൽ മൂന്നു ഫോറുകളോടെ 20 റൺസെടുത്ത ആന്ദ്രെ സിദ്ധാർഥ്, ചേതൻ ശർമ (12 പന്തിൽ ഒരു ഫോർ സഹിതം 10) റൺസ് എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. യുദ്ധജിത് ഗുഹ നാലു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ഓപ്പണർമാരായ വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ എന്നിവർ നിറംമങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
വൈഭവ് സൂര്യവംശി മികച്ച തുടക്കം കുറിച്ചെങ്കിലും ഏഴു പന്തിൽ രണ്ടു ഫോറുകളോടെ ഒൻപതു റൺസെടുത്ത് പുറത്തായി. ആയുഷ് മാത്രെ എട്ടു പന്തിൽ ഒരു റണ്ണെടുത്തും മടങ്ങി. നിഖിൽ കുമാർ (0), ഹർവംശ് സിങ് (ആറു പന്തിൽ ആറ്), കിരൺ കോർമലെ (ഒൻപതു പന്തിൽ ഒന്ന്) എന്നിവരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തി.
നേരത്തെ, ബംഗ്ലദേശിനെ 198 റൺസിന് ഓൾഔട്ടാക്കിയതോടെ ഇന്ത്യ കിരീടവിജയം സ്വപ്നം കണ്ടതാണ്. ഇന്ത്യൻ ബോളർമാരുടെ മുറുക്കമാർന്ന ബോളിങ്ങിനു മുന്നിൽ സിതസിദ്ധമായ താളം കണ്ടെത്താനായില്ലെങ്കിലും, ബംഗ്ലദേശിന് 198 റൺസ് നേടാനായി. 65 പന്തിൽ മൂന്നു ഫോറുകൾ സഹിതം 47 റൺസെടുത്ത മുഹമ്മദ് റിസാൻ ഹസനാണ് ടോപ് സ്കോറർ. മുഹമ്മദ് ഷിഹാബ് ജയിംസ് (67 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 40), ഫരീദ് ഹസൻ ഫൈസൽ (49 പന്തിൽ മൂന്നു ഫോറുകളോടെ 39) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
ഇവർക്കു പുറമേ ഓപ്പണർ സവാദ് അബ്രാർ (35 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20), ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീം (28 പന്തിൽ ഓരോ ഫോറും സിക്സും ഫോറും സഹിതം 16), മറൂഫ് മ്രിദ (19 പന്തിൽ ഒരു ഫോർ സഹിതം പുറത്താകാതെ 11) എന്നിവരും ഭേദപ്പെട്ട സംഭാവനകളുമായി കരുത്തുകാട്ടി. ഇന്ത്യയ്ക്കായി യുദ്ധജിത് ഗുഹ 9.1 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഹാർദിക് രാജ് 10 ഓവറിൽ 41 റൺസ് വഴങ്ങിയും ചേതൻ ശർമ 10 ഓവറിൽ 48 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കിരൺ കോർമലെ, കെ.പി. കാർത്തികേയ, ആയുഷ് മാത്രെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.