എട്ടു പന്തിൽ 27 റൺസ്, റിങ്കുവിനൊപ്പം യുപിയെ ജയിപ്പിച്ച് ക്യാപിറ്റൽസ് 50 ലക്ഷത്തിന് വാങ്ങിയ 20 വയസ്സുകാരൻ- വിഡിയോ
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തോൽപിച്ച് ക്വാർട്ടറിൽ കടന്ന് ഭുവനേശ്വർ കുമാർ നയിക്കുന്ന ഉത്തര്‍പ്രദേശ്. ആന്ധ്ര ഉയര്‍ത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു പന്തുകള്‍ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ യുപി എത്തുകയായിരുന്നു. ക്വാർട്ടറിൽ ഡൽഹിയാണ് ഉത്തര്‍പ്രദേശിന്റെ എതിരാളികൾ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ

ബെംഗളൂരു∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തോൽപിച്ച് ക്വാർട്ടറിൽ കടന്ന് ഭുവനേശ്വർ കുമാർ നയിക്കുന്ന ഉത്തര്‍പ്രദേശ്. ആന്ധ്ര ഉയര്‍ത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു പന്തുകള്‍ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ യുപി എത്തുകയായിരുന്നു. ക്വാർട്ടറിൽ ഡൽഹിയാണ് ഉത്തര്‍പ്രദേശിന്റെ എതിരാളികൾ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസെടുത്തത്.
22 പന്തിൽ 34 റൺസെടുത്ത എസ്.ഡി.എൻ.വി. പ്രസാദാണ് ആന്ധ്രപ്രദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ റിക്കി ഭുയി (18 പന്തിൽ 23), കെ.വി. ശശികാന്ത് (എട്ട് പന്തുകളിൽ 23) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. യുപിക്കു വേണ്ടി ക്യാപ്റ്റൻ ഭുവനേശ്വർ കുമാറും വിപ്രജ് നിഗവും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ റിങ്കു സിങ്ങും വിപ്രജ് നിഗവും കൈകോർത്തതോടെയാണ് യുപി വിജയത്തിലേക്കു കുതിച്ചത്. 18 പന്തുകളിൽ 48 റൺസ് ഈ സഖ്യം അടിച്ചുകൂട്ടി. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ വിപ്രജ് എട്ടു പന്തുകൾ മാത്രം നേരിട്ട് 27 റൺസാണ് നേടിയത്. രണ്ടു സിക്സും മൂന്നു ഫോറുകളുമാണ് ഇന്ത്യൻ താരം റിങ്കു സിങ്ങിനെ സാക്ഷിയാക്കി വിപ്രജ് ബൗണ്ടറി കടത്തിയത്. അവസാന 18 പന്തിൽ 26 റൺസ് വേണ്ടപ്പോൾ, 17–ാം ഓവറിൽ ഇരുവരും ചേർന്ന് അടിച്ചത് 22 റൺസായിരുന്നു.
20 വയസ്സുകാരനായ വിപ്രജിനെ ഐപിഎൽ മെഗാലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങിയിരുന്നു. ഡൽഹിക്കു പുറമേ മുംബൈ ഇന്ത്യൻസ് മാത്രമായിരുന്നു ഓൾറൗണ്ടറെ സ്വന്തമാക്കാൻ ലേലത്തിൽ ബിഡ് ചെയ്തത്. 22 പന്തിൽ 27 റൺസെടുത്ത റിങ്കു സിങ്ങും പുറത്താകാതെനിന്നു. 31 പന്തിൽ 48 റൺസെടുത്തു പുറത്തായ കരൺ ശർമയാണ് യുപിയുടെ ടോപ് സ്കോറർ.