13, 52, 68, 22, 95, 84, ഇത്തവണ 56 പന്തിൽ 98; ഏഴ് ഇന്നിങ്സുകളിൽനിന്ന് രഹാനെയ്‌ക്ക് 5–ാം ഫിഫ്റ്റി: മുംബൈ ഫൈനലിൽ
ബെംഗളൂരു∙ ഒരുകാലത്ത് ഏറ്റവും വിശ്വസ്ത ബാറ്ററായിരുന്ന അജിൻക്യ രഹാനെയില്ലാതെ ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയവഴിയിൽ തിരിച്ചെത്താൻ തീവ്രശ്രമം തുടരുമ്പോൾ, പരാതികളൊന്നുമില്ലാതെ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ താരം വിസ്മയ പ്രകടനം തുടരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരിക്കൽക്കൂടി തകർത്തടിച്ച് അർധസെഞ്ചറി നേടിയ രഹാനെയുടെ മികവിൽ, പാണ്ഡ്യ സഹോരൻമാരുടെ ബറോഡയെ തകർത്ത് മുംബൈ ഫൈനലിൽ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഓപ്പണറായി ഇറങ്ങിയ മുപ്പത്തേഴുകാരൻ രഹാനെ, 98 റൺസെടുത്ത് വിജയത്തിന്റെ വക്കിൽ പുറത്തായി.

ബെംഗളൂരു∙ ഒരുകാലത്ത് ഏറ്റവും വിശ്വസ്ത ബാറ്ററായിരുന്ന അജിൻക്യ രഹാനെയില്ലാതെ ഓസ്ട്രേലിയയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയവഴിയിൽ തിരിച്ചെത്താൻ തീവ്രശ്രമം തുടരുമ്പോൾ, പരാതികളൊന്നുമില്ലാതെ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ വെറ്ററൻ താരം ഇവിടെ വിസ്മയ പ്രകടനം തുടരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരിക്കൽക്കൂടി തകർത്തടിച്ച് അർധസെഞ്ചറി നേടിയ രഹാനെയുടെ മികവിൽ, പാണ്ഡ്യ സഹോരൻമാരുടെ ബറോഡയെ തകർത്ത് മുംബൈ ഫൈനലിൽ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഓപ്പണറായി ഇറങ്ങിയ മുപ്പത്തേഴുകാരൻ രഹാനെ, 98 റൺസെടുത്ത് വിജയത്തിന്റെ വക്കിൽ പുറത്തായി.
മധ്യപ്രദേശ് – ഡൽഹി രണ്ടാം സെമി ഫൈനൽ വിജയികളുമായി ഞായറാഴ്ച മുംബൈ ഫൈനലിൽ ഏറ്റുമുട്ടും. മുംബൈയ്‍ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 158 റൺസ്. മറുപടി ബാറ്റിങ്ങിൽ രഹാനെയ്ക്കു പുറമേ ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിളങ്ങിയതോടെ, 16 പന്തും ആറു വിക്കറ്റും ബാക്കിയാക്കി മുംബൈ ലക്ഷ്യത്തിലെത്തി.
56 പന്തുകൾ നേരിട്ട രഹാനെ 11 ഫോറും അഞ്ച് സിക്സും സഹിതമാണ് 98 റൺസ് നേടിയത്. ടൂർണമെന്റിൽ എട്ടു കളികളിലായി ഏഴ് ഇന്നിങ്സുകളിൽനിന്ന് അഞ്ചാം അർധസെഞ്ചറി കുറിച്ച രഹാനെ, ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. രഹാനെയ്ക്കു പുറമേ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30 പന്തിൽ 46 റൺസുമായി മുംബൈയ്‍ക്ക് മികച്ച സംഭാവന നൽകി. നാലു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്.
ഓപ്പണർ പൃഥ്വി ഷാ ഒൻപതു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി. സൂര്യകുമാർ യാദവ് ഏഴു പന്തിൽ ഒരു റണ്ണെടുത്തും പുറത്തായി. രണ്ടു ഫോറുകൾ സഹിതം മികച്ച തുടക്കമിട്ട പൃഥ്വി ഷായെ, ഹാർദിക് പാണ്ഡ്യ പുറത്താക്കി. ശാശ്വത് റാവത്തിനാണ് സൂര്യയുടെ വിക്കറ്റ്. രണ്ടാം വിക്കറ്റിൽ രഹാനെ – അയ്യർ സഖ്യം 56 പന്തിൽ കൂട്ടിച്ചേർത്ത 88 റൺസാണ് മുംബൈ വിജയത്തിന് അടിത്തറയിട്ടത്. മൂന്നാം വിക്കറ്റിൽ രഹാനെ – സൂര്യ സഖ്യം 25 പന്തിൽ കൂട്ടിച്ചേർത്തത് 40 റൺസ്. ഇതിൽ സൂര്യയുടെ സംഭാവന ഒറ്റ റൺ മാത്രം! മുംബൈയ്ക്ക് വിജയത്തിലേക്കും രഹാനെയ്‌ക്ക് സെഞ്ചറിയിലേക്കും രണ്ടു റൺസ് വേണ്ടിയിരിക്കെ അഭിമന്യു സിങ് വൈഡ് എറിഞ്ഞതിനു പിന്നാലെ രഹാനെ, സൂര്യകുമാർ എന്നിവർ പുറത്തായെങ്കിലും മുംബൈ അനായാസം വിജയത്തിലെത്തി. ശിവം ദുബെ (0), സൂര്യാൻഷ് ഷെഡ്ഗെ (ആറ്) എന്നിവർ പുറത്താകാതെ നിന്നു.
നേരത്തേ, ബാറ്റിങ്ങിൽ പതിവു മികവിലേക്ക് ഉയരാനാകാതെ പോയ ബറോഡ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. 24 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 36 റൺസെടുത്ത ശിവാലിക് ശർമയാണ് അവരുടെ ടോപ് സ്കോറർ. ഓപ്പണർ ശാശ്വത് റാവത്ത് (29 പന്തിൽ നാലു ഫോറുകളോടെ 33), ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ (24 പന്തിൽ നാലു ഫോറുകളോടെ 30), അതിത് സേത്ത് (4 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22) എന്നിവരാണ് ബറോഡ സ്കോർ 150 കടത്തിയത്. നേരിട്ട ഒരേയൊരു പന്ത് സിക്സർ പറത്തി മഹേഷ് പിതിയ ബറോഡ സ്കോർ 158ൽ എത്തിച്ചു.
മുംബൈയ്ക്കായി സൂര്യാൻഷ് ഷെഡ്ഗെ രണ്ട് ഓവറിൽ 11 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മോഹിത് അവാസ്തി, ഷാർദുൽ താക്കൂർ, ശിവം ദുബെ, തനുഷ് കൊട്ടിയൻ, അൻകൊലേകർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.