53 പന്തിൽ 95, 45 പന്തിൽ 84, 56 പന്തിൽ 98: രഹാനെയെ 1.5 കോടിക്ക് വിളിച്ചിട്ട് വെങ്കി മൈസൂർ ചിരിച്ച ആ ചിരി വെറുതെയല്ല- വിഡിയോ
ബെംഗളൂരു∙ സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിന്റെ രണ്ടാം ദിനം, അൺസോൾഡായ കളിക്കാരുടെ പേരുകൾ വീണ്ടും ലേലത്തിനു വന്നപ്പോൾ അജിൻക്യ രഹാനെയെ 1.5 കോടിക്ക് വിളിച്ചിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ ചിരിച്ച ഒരു ചിരിയുണ്ട്. താരലേലം സംപ്രേഷണം ചെയ്ത ചാനലിൽ ഉൾപ്പെടെ ഈ ചിരി പലതവണ ആവർത്തിച്ചു
ബെംഗളൂരു∙ സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിന്റെ രണ്ടാം ദിനം, അൺസോൾഡായ കളിക്കാരുടെ പേരുകൾ വീണ്ടും ലേലത്തിനു വന്നപ്പോൾ അജിൻക്യ രഹാനെയെ 1.5 കോടിക്ക് വിളിച്ചിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ ചിരിച്ച ഒരു ചിരിയുണ്ട്. താരലേലം സംപ്രേഷണം ചെയ്ത ചാനലിൽ ഉൾപ്പെടെ ഈ ചിരി പലതവണ ആവർത്തിച്ചു
ബെംഗളൂരു∙ സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിന്റെ രണ്ടാം ദിനം, അൺസോൾഡായ കളിക്കാരുടെ പേരുകൾ വീണ്ടും ലേലത്തിനു വന്നപ്പോൾ അജിൻക്യ രഹാനെയെ 1.5 കോടിക്ക് വിളിച്ചിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ ചിരിച്ച ഒരു ചിരിയുണ്ട്. താരലേലം സംപ്രേഷണം ചെയ്ത ചാനലിൽ ഉൾപ്പെടെ ഈ ചിരി പലതവണ ആവർത്തിച്ചു
ബെംഗളൂരു∙ സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിന്റെ രണ്ടാം ദിനം, അൺസോൾഡായ കളിക്കാരുടെ പേരുകൾ വീണ്ടും ലേലത്തിനു വന്നപ്പോൾ അജിൻക്യ രഹാനെയെ 1.5 കോടിക്ക് വിളിച്ചിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂർ ചിരിച്ച ഒരു ചിരിയുണ്ട്. താരലേലം സംപ്രേഷണം ചെയ്ത ചാനലിൽ ഉൾപ്പെടെ ഈ ചിരി പലതവണ ആവർത്തിച്ചു കാണിച്ചിരുന്നു. അതു വെറും ചിരിയായിരുന്നില്ലെന്ന് ലേലം നടന്ന ആഴ്ചകൾക്കിപ്പുറം ക്രിക്കറ്റ് ലോകം ഇതാ തിരിച്ചറിഞ്ഞിരിക്കുന്നു!
ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം, മുപ്പത്തേഴാം വയസ്സിൽ യുവതാരങ്ങളെ വെല്ലുന്ന ചുറുചുറുക്കുമായി അജിൻക്യ രഹാനെ എന്ന വിശ്വസ്തനായ താരം പുറത്തെടുക്കുന്ന മിന്നുന്ന പ്രകടനമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, ഏഴ് ഇന്നിങ്സുകളിൽനിന്ന് അഞ്ചാം അർധസെഞ്ചറി കുറിച്ച രഹാനെയുടെ മികവിലാണ് മുംബൈ നാളെ ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമനും മറ്റൊരാളല്ല!
പാണ്ഡ്യ സഹോദരൻമാരുടെ ബറോഡയ്‌ക്കെതിരെ ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരിക്കൽക്കൂടി രഹാനെ തകർത്തടിച്ചതോടെ മുംബൈ അനായാസമാണ് ഫൈനലിലേക്ക് മുന്നേറിയത്. ഓപ്പണറായി ഇറങ്ങിയ രഹാനെ 56 പന്തിൽ 11 ഫോറും അഞ്ച് സിക്സും സഹിതം അടിച്ചെടുത്തത് 98 റൺസ്! നേരിയ വ്യത്യാസത്തിനാണ് താരത്തിന് സെഞ്ചറി നഷ്ടമായത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രഹാനെയുടെ ബാറ്റിങ് പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ് എന്നതാണ് വാസ്തവം.
കേരളം ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്ക് മുന്നേറാൻ അവസാന മത്സരത്തിൽ ആന്ധ്രയ്‌ക്കെതിരെ റെക്കോർഡ് സ്കോറാണ് മുംബൈയ്‌ക്ക് ചേസ് ചെയ്യേണ്ടിയിരുന്നത്. ആന്ധ്ര ഉയർത്തിയ 230 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിയാക്കി മുംബൈ മറികടക്കുമ്പോൾ അതിന് നെടുനായകത്വം വഹിച്ചത് 54 പന്തിൽ ഒൻപതു ഫോറും നാലു സിക്സും സഹിതം 95 റൺസെടുത്ത രഹാനെ!
പിന്നീട് ക്വാർട്ടറിൽ വിദർഭയ്‌ക്കെതിരെയും ബോളിങ് പാളിയതോടെ മുംബൈയ്ക്ക് ചേസ് ചെയ്യേണ്ടിയിരുന്നത് കൂറ്റൻ സ്കോറാണ്. ഇത്തവണ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്ത വിദർഭയ്‌ക്കെതിരെ, നാലു പന്തും ആറു വിക്കറ്റും ബാക്കിയാക്കി മുംബൈ വിജയത്തിലെത്തുമ്പോൾ ഒരറ്റത്ത് രഹാനെയുടെ ബാറ്റിങ് പ്രകടനം ഒരിക്കൽക്കൂടി നിർണായകമായി. 45 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം രഹാനെ നേടിയത് 84 റൺസ്! ഈ രണ്ടു പ്രകടനങ്ങൾക്കും പിന്നാലെയാണ്, ബറോഡയ്‌ക്കെതിരെ 56 പന്തിൽ 98 റൺസെടുത്ത് രഹാനെ വീണ്ടും വിജയനായകനായത്.
പൊതുവെ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ ശൈലിയുള്ള രഹാനെ എങ്ങനെയാണ് ഇങ്ങനെ മാറിയത്? ബറോഡയ്‌ക്കെതിരായ മത്സരത്തിനു ശേഷം അതേക്കുറിച്ച് രഹാനെ തന്നെ മനസ്സു തുറന്നു: ‘‘മനോഭാവത്തിൽ വരുത്തിയ മാറ്റമാണ് ഈ മാറ്റങ്ങൾക്കെല്ലാം കാരണം. അന്നും ഇന്നും ഉദ്ദേശ്യം ഒന്നു തന്നെ. വിദൂര ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതേയില്ല എന്നതാണ് പ്രധാന വ്യത്യാസം. മാത്രമല്ല, എന്റെ സ്വന്തം പ്രകടനത്തെക്കുറിച്ചോ അതിന്റെ ഫലങ്ങളെക്കുറിച്ചോ തല പുകയ്ക്കുന്നുമില്ല.’’
‘‘ലോകത്തിന്റെ ഏതു ഭാഗത്തായാലും ഈ ഫോർമാറ്റിന് ഒരു രീതിയുണ്ട്. അതനുസരിച്ച് ആദ്യത്തെ ആറ് ഓവറുകൾ സുപ്രധാനമാണ്. പവർപ്ലേയിലെ ഈ ആറ് ഓവറുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് മത്സരത്തെ ബാധിക്കും. ആദ്യ ആറ് ഓവറിൽ ഓപ്പണർമാരോ ടോപ് ഓർഡറിലെ ആദ്യ മൂന്നു പേരോ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും റൺസ് കണ്ടെത്തുകയും ചെയ്താൽ, പിന്നാലെ വരുന്നവരുടെ ജോലി എളുപ്പമാകും.’’ - രഹാനെ പറഞ്ഞു.
ഐപിഎലിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാൻ ഇത്തവണ രഹാനെയെ നിയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്, തകർപ്പൻ പ്രകടനവുമായി രഹാനെയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയം. അതേസമയം, ഈ സീസണിലെ തന്റെ ഫോം വെറും ‘ലോട്ടറി’ അല്ലെന്ന് രഹാനെ പ്രത്യേകം ഊന്നിപ്പറയുന്നുമുണ്ട്.
‘‘ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുൻപ് ആറു സീസണുകളിൽ ആഭ്യന്തര ക്രിക്കറ്റിൽ റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് ഞാൻ. അതിനു ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ക്രിക്കറ്റിനായി നാം എന്തു കൊടുക്കുന്നു എന്നതിന് അനുസരിച്ചാണ് നമുക്ക് തിരികെ എന്തു ലഭിക്കുന്നു എന്നതും.’’ – രഹാനെ പറയുന്നു.
പ്രായം 37 ആയെങ്കിലും, ഇന്ത്യൻ ടീം ജഴ്സി ഇപ്പോഴും ഒരു മോഹമായി തന്റെ ഉള്ളിലുണ്ടെന്നും രഹാനെ പറയുന്നു. ‘‘ഇപ്പോഴും ക്രിക്കറ്റിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ക്രിക്കറ്റ് കളത്തിൽ ആ പഴയ ആവേശം ഇപ്പോഴും എന്നിലുണ്ട്. ഇന്ത്യയ്‌ക്കായി ഇനിയും കളിക്കണമെന്ന മോഹവും മുൻപത്തെ അതേ ഊർജത്തോടെ എന്റെ ഉള്ളിലുണ്ട്. അതു തന്നെയാണ് എന്നും ആത്യന്തിക ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റിലായാലും ഭാവിയിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചാലും, ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് അന്നും ഇന്നും ആഗ്രഹം.’’ – രഹാനെ പറഞ്ഞു.