ബ്രിസ്ബെയ്ൻ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചറിയുമായി കളംപിടിച്ച് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. ബ്രിസ്‌ബെയ്നിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 115 പന്തിലാണ് ഹെഡിന്റെ സെഞ്ചറി. ഏകദിന ശൈലിയിൽ ബാറ്റു ചെയ്യുന്ന താരം 13 ഫോറുകളോടെയാണ് സെഞ്ചറിയിലെത്തിയത്. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിലും ഹെഡ് സെഞ്ചറി നേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ∙ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചറിയുമായി കളംപിടിച്ച് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്. ബ്രിസ്‌ബെയ്നിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 115 പന്തിലാണ് ഹെഡിന്റെ സെഞ്ചറി. ഏകദിന ശൈലിയിൽ ബാറ്റു ചെയ്യുന്ന താരം 13 ഫോറുകളോടെയാണ് സെഞ്ചറിയിലെത്തിയത്. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിലും ഹെഡ് സെഞ്ചറി നേടിയിരുന്നു. രണ്ടാം ദിനം ചായയ്ക്കു പിരിയുമ്പോൾ 70 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഹെഡ് 103 റൺസോടയും അർധസെഞ്ചറി നേടിയ സ്റ്റീവ് സ്മിത്ത് 65 റൺസോടെയും ക്രീസിൽ.

പിരിയാത്ത നാലാം വിക്കറ്റിൽ ഹെഡ് – സ്മിത്ത് സഖ്യം ഇതുവരെ 159 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (54 പന്തിൽ 21), നേഥൻ മക്‌സ്വീനി (49 പന്തിൽ ഒൻപത്), മാർനസ് ലബുഷെയ്ൻ ‍(55 പന്തിൽ 12) എന്നിവരാണ് ഓസീസ് നിരയിൽ ഇതുവരെ പുറത്തായത്. സ്കോർ 75ൽ നിൽക്കെ മാർനസ് ലബുഷെയ്നെ നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച സ്മിത്തും ഹെഡും, ഇന്ത്യൻ ബോളർമാർക്ക് യാതൊരു അവസരവും നൽകാതെയാണ് ക്രീസിൽ നിൽക്കുന്നത്.

ADVERTISEMENT

ഗാബയിൽ തുടർച്ചയായി മൂന്നു കളികളിൽ ഗോൾഡൻ ഡക്കായതിനു ശേഷമാണ് ഹെഡ് സെഞ്ചറി കുറിച്ചതെന്നതും ശ്രദ്ധേയം. 84 (187), 24 (29)
152 (148), 92 (96), 0 (1), 0 (1), 0 (1), 103* (118) എന്നിങ്ങനെയാണ് ഈ വേദിയിൽ ഹെഡിന്റെ പ്രകടനം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 19 ഓവറിൽ 51 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നിതീഷ് റെഡ്ഡി ഒൻപത് ഓവറിൽ 33 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

∙ മികച്ച തുടക്കം സമ്മാനിച്ച് ബുമ്ര

ADVERTISEMENT

ഏറെക്കുറെ പൂർണമായും മഴ അപഹരിച്ച ഒന്നാം ദിനത്തിനു ശേഷം വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിന്, തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റു. ആദ്യ ദിനം ഫോമിന്റെ ലക്ഷണങ്ങൾ കാട്ടിയ ഓപ്പണർ ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുമ്ര പുറത്താക്കി. 54 പന്തിൽ മൂന്നു ഫോറുകളോടെ 21 റൺസെടുത്ത ഖവാജയെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് പിടികൂടി.

ഏഴു റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും മക്‌സ്വീനിക്കും ബുമ്ര ‘യാത്രയയപ്പ്’ നൽകി. റൺസ് കണ്ടെത്താൻ വിഷമിച്ച മക്സ്വീനിയെ ബുമ്ര സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. 49 പന്തിൽ ഒരേയൊരു ഫോർ സഹിതം ഒൻപതു റൺസെടുത്തായിരുന്നു മക്സ്വീനിയുടെ മടക്കം. മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം ഓസീസ് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയ മാനനസ് ലബുഷെയ്ന്റെ ഊഴമായിരുന്നു അടുത്തത്. 37 റൺസ് കൂട്ടുകെട്ടിനു പിന്നാലെ ലബുഷെയ്നെ നിതീഷ് റെഡ്ഡി കോലിയുടെ കൈകളിലെതിച്ചു. 55 പന്തിൽ 12 റൺസെടുത്തായിരുന്നു മടക്കം.

ADVERTISEMENT

∙ ഒന്നാം ദിനം ‘മഴക്കളി’

ഒന്നാം ദിനം ടോസ് ഇട്ട് കളി തുടങ്ങിയെങ്കിലും ഇടയ്‌ക്കിടെ മഴയെത്തിയതോടെ കളി നടന്നത് 13.2 ഓവർ മാത്രം. ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസെടുത്തു നിൽക്കെ മത്സരം രണ്ടാം തവണയും തടസപ്പെട്ടതോടെ, ഒന്നാം ദിനത്തിലെ കളി ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, 13.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസ് എന്ന നിലയിലായിരുന്നു. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (19), നേഥൻ മക്സ്വീനി (4) എന്നിവരായിരുന്നു ക്രീസിൽ.

രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഗാബയിലെ മൂന്നാം ടെസ്റ്റ് കളിക്കുന്നത്. രവിചന്ദ്രൻ അശ്വിനു പകരം രവീന്ദ്ര ജഡേജയും ഹർഷിത് റാണയ്‌ക്കു പകരം ആകാശ്ദീപ് സിങ്ങും ടീമിലെത്തി. ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. പരുക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ജോഷ് ഹെയ്സൽവുഡ്, സ്കോട് ബോളണ്ടിനു പകരം ടീമിൽ തിരിച്ചെത്തി.

English Summary:

Australia vs India, 3rd Cricket Test, Day 2 - Live Updates