പാളിയ നീക്കങ്ങളുമായി വീണ്ടും ക്യാപ്റ്റൻ രോഹിത്, ജഡേജ–നിതീഷ് സഖ്യം 29 ഓവറിൽ വിട്ടുകൊടുത്തത് 141 റൺസ്; ഇന്ത്യയ്ക്ക് ‘ക്ഷീണം’
ഇന്ത്യയുടെ ബോളിങ്ങിന്റെ മൂർച്ചക്കുറവാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ രണ്ടാംദിനത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ് അനായാസമാക്കിയത്. രവീന്ദ്ര ജഡേജയും നിതീഷ് റെഡ്ഡിയും ചേർന്നെറിഞ്ഞ 29 ഓവറിൽ ഓസ്ട്രേലിയ നേടിയത് 141 റൺസ്. മൂന്നാം സെഷന്റെ തുടക്കത്തിൽ ന്യൂബോളിനു മുൻപുള്ള 10 ഓവറിൽ നിതീഷിനും ജഡേജയ്ക്കും മാത്രം പന്തു നൽകിയ രോഹിത്തിനു തീരുമാനം തിരിച്ചടിച്ചു.

ബ്രിസ്‌ബെയ്ൻ∙ ഇന്ത്യയുടെ ബോളിങ്ങിന്റെ മൂർച്ചക്കുറവാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ രണ്ടാംദിനത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ് അനായാസമാക്കിയത്. രവീന്ദ്ര ജഡേജയും നിതീഷ് റെഡ്ഡിയും ചേർന്നെറിഞ്ഞ 29 ഓവറിൽ ഓസ്ട്രേലിയ നേടിയത് 141 റൺസ്.
മൂന്നാം സെഷന്റെ തുടക്കത്തിൽ ന്യൂബോളിനു മുൻപുള്ള 10 ഓവറിൽ നിതീഷിനും ജഡേജയ്ക്കും മാത്രം പന്തു നൽകിയ രോഹിത്തിനു തീരുമാനം തിരിച്ചടിച്ചു. ഈ 10 ഓവറിൽനിന്നു മാത്രം 63 റൺസാണ് ഹെഡും സ്മിത്തും ചേർന്നു നേടിയത്.
ട്രാവിസ് ഹെഡിനെതിരായ രോഹിത്തിന്റെ ഫീൽഡ് വിന്യാസവും പിഴച്ചു. ഇന്നിങ്സിന്റെ തുടക്കത്തിൽ ഡീപ് പോയിന്റിലേക്കും ഡീപ് സ്ക്വയർ ലെഗിലേക്കും ഫീൽഡറെ മാറ്റിയതു സിംഗിളുകളും ഡബിളുകളും നേടി ക്രീസിൽ ‘സെറ്റ്’ ആകാൻ ട്രാവിസ് ഹെഡിനെ സഹായിച്ചു.
ഹെഡിനെതിരെ ഇന്ത്യൻ പേസർമാർ ബൗൺസറുകളും ഷോർട്ബോളുകളും പരീക്ഷിക്കുമ്പോൾ തേഡ്മാനിൽ ഫീൽഡറുമുണ്ടായിരുന്നില്ല.