ബ്രിസ്ബെയ്ൻ∙ ഇടയ്‌ക്കിടെ പെയ്ത കനത്ത മഴ അഞ്ച് ദിവസവും ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും, വീണുകിട്ടിയ കളി നിമിഷങ്ങൾക്കിടെ മത്സരം ആവേശകരമാക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും സാധ്യമായതെല്ലാം ചെയ്തതാണ്; അവസാന ദിനത്തിലെ ഡിക്ലറേഷൻ വരെ. എന്നിട്ടും ‘തോൽക്കാതെ’ വീണ്ടും മഴ നിന്നു പെയ്തതോടെ, ഗാബ ക്രിക്കറ്റ് ടെസ്റ്റിന് സമനിലയുടെ ആന്റി ക്ലൈമാക്സ്.

ബ്രിസ്ബെയ്ൻ∙ ഇടയ്‌ക്കിടെ പെയ്ത കനത്ത മഴ അഞ്ച് ദിവസവും ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും, വീണുകിട്ടിയ കളി നിമിഷങ്ങൾക്കിടെ മത്സരം ആവേശകരമാക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും സാധ്യമായതെല്ലാം ചെയ്തതാണ്; അവസാന ദിനത്തിലെ ഡിക്ലറേഷൻ വരെ. എന്നിട്ടും ‘തോൽക്കാതെ’ വീണ്ടും മഴ നിന്നു പെയ്തതോടെ, ഗാബ ക്രിക്കറ്റ് ടെസ്റ്റിന് സമനിലയുടെ ആന്റി ക്ലൈമാക്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ∙ ഇടയ്‌ക്കിടെ പെയ്ത കനത്ത മഴ അഞ്ച് ദിവസവും ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും, വീണുകിട്ടിയ കളി നിമിഷങ്ങൾക്കിടെ മത്സരം ആവേശകരമാക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും സാധ്യമായതെല്ലാം ചെയ്തതാണ്; അവസാന ദിനത്തിലെ ഡിക്ലറേഷൻ വരെ. എന്നിട്ടും ‘തോൽക്കാതെ’ വീണ്ടും മഴ നിന്നു പെയ്തതോടെ, ഗാബ ക്രിക്കറ്റ് ടെസ്റ്റിന് സമനിലയുടെ ആന്റി ക്ലൈമാക്സ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ∙ ഇടയ്‌ക്കിടെ പെയ്ത കനത്ത മഴ അഞ്ച് ദിവസവും ഇടയ്ക്കിടെ രസംകൊല്ലിയായെങ്കിലും, വീണുകിട്ടിയ കളി നിമിഷങ്ങൾക്കിടെ മത്സരം ആവേശകരമാക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും സാധ്യമായതെല്ലാം ചെയ്തതാണ്; അവസാന ദിനത്തിലെ ഡിക്ലറേഷൻ വരെ. എന്നിട്ടും ‘തോൽക്കാതെ’ വീണ്ടും മഴ നിന്നു പെയ്തതോടെ, ഗാബ ക്രിക്കറ്റ് ടെസ്റ്റിന് സമനിലയുടെ ആന്റി ക്ലൈമാക്സ്. മത്സരത്തിന്റെ അവസാന ദിനം ഏഴിന് 89 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസീസ് 275 റൺസ് വിജയലക്ഷ്യം ഉയർത്തിയെങ്കിലും, ഇന്ത്യ എട്ടു റൺസെടുത്ത് നിൽക്കെ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. സ്കോർ: ഓസ്ട്രേലിയ – 445 & 89/7 ഡിക്ലയേർഡ്, ഇന്ത്യ – 260 & 8/0.

ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചറിയുമായി ഒരിക്കൽക്കൂടി ഇന്ത്യൻ ബോളർമാരെ വെല്ലുവിളിച്ച ട്രാവിസ് ഹെഡാണ് കളിയിലെ താരം. രണ്ടു ടെസ്റ്റുകൾ കൂടി ബാക്കിനിൽക്കെ, പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പത്തിനൊപ്പം തുടരുന്നു. നേരത്തെ, ഗാബ ടെസ്റ്റിന് ആവേശകരമായ ക്ലൈമാക്സ് ഉറപ്പാക്കിയാണ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 89 റൺസുമായി ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. രണ്ടാം ഇന്നിങ്സിൽ കൂട്ടത്തകർച്ച നേരിട്ട ഓസീസ്, 18 ഓവറിലാണ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, വെളിച്ചക്കുറവു നിമിത്തം കളി നിർത്തിവയ്ക്കുമ്പോൾ 2.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ എട്ടു റൺസ് എന്ന നിലയിലായിരുന്നു. യശസ്വി ജയ്സ്വാൾ (നാല്), കെ.എൽ. രാഹുൽ (നാല്) എന്നിവർ ക്രീസിൽ. പിന്നാലെ മഴ കൂടി കനത്തതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

ADVERTISEMENT

∙ തകർത്തെറിഞ്ഞ് ബുമ്ര, സിറാജ്, ആകാശ്ദീപ്

185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്‌ക്ക്, 85 റൺസ് എടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടമായിരുന്നു. കൂട്ടത്തകർച്ചയ്‌ക്കിടെ തുടർ ബൗണ്ടറികളുമായി ഗാബയിലെ കാണികളെ ആനന്ദിപ്പിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസാണ് പുറത്തായത്. ജസ്പ്രീത് ബുമ്രയ്‌ക്കായിരുന്നു വിക്കറ്റ്. കമിൻസ് മടങ്ങിയതിനു പിന്നാലെ മിച്ചൽ സ്റ്റാർക്ക് ക്രീസിലെത്തിയെങ്കിലും, തൊട്ടുപിന്നാലെ ഓസീസ് ഡിക്ലയർ ചെയ്തു. അലക്സ് കാരി 20 പന്തിൽ 20 റൺസോടെയും സ്റ്റാർക്ക് 2 റൺസോടെയും പുറത്താകാതെ നിന്നു.

ADVERTISEMENT

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര ആറ് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആകാശ്ദീപ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഓപ്പണർ ഉസ്മാൻ ഖവാജ (ഏഴു പന്തിൽ എട്ട്), മാർനസ് ലബുഷെയ്ൻ (ഒൻപതു പന്തിൽ ഒന്ന്), നേഥൻ മക്‌സ്വീനി (25 പന്തിൽ നാല്), മിച്ചൽ മാർഷ് (13 പന്തിൽ രണ്ട്), സ്റ്റീവ് സ്മിത്ത് (അഞ്ച് പന്തിൽ നാല്), പരമ്പരയിലുടനീളം ഇന്ത്യയ്ക്ക് തലവേദന തീർത്ത ട്രാവിസ് ഹെഡ് (19 പന്തിൽ 17) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

∙ ബാറ്റിങ്ങിലും ബുമ്ര – ആകാശ്ദീപ്

ADVERTISEMENT

നേരത്തെ, 10–ാം വിക്കറ്റിൽ ആകാശ്ദീപ് സിങ് – ജസ്പ്രീത് ബുമ്ര സഖ്യം കാഴ്ചവച്ച പോരാട്ടത്തിന്റെ മികവിൽ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 260 റൺസിന് പുറത്തായിരുന്നു. ഇന്ന് നാല് ഓവർ കൂടി പിടിച്ചുനിന്ന ഇന്ത്യ, 78.5 ഓവറിലാണ് 260 റൺസിന് പുറത്തായത്. പതിനൊന്നാമനായി ക്രീസിലെത്തിയ ആകാശ്ദീപ് സിങ്, 44 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത് ട്രാവിസ് ഹെഡിന്റെ പന്തിൽ പുറത്തായി. ജസ്പ്രീത് ബുമ്ര 38 പന്തിൽ ഒരു സിക്സ് സഹിതം 10 റൺസുമായി പുറത്താകാതെ നിന്നു. 10–ാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 47 റൺസ്. ഇതോടെ ഓസീസിന് 185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു.

അർധസെഞ്ചറി നേടിയ ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർ. ഇടയ്‌ക്കിടെ മഴ തടസ്സപ്പെടുത്തിയ മൂന്നും നാലും ദിനങ്ങളിൽ ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി, 139 പന്തിൽ എട്ടു ഫോറുകളോടെ രാഹുൽ നേടിയത് 84 റൺസ്. പരമ്പരയിലാദ്യമായി ലഭിച്ച അവസരം മുതലെടുത്ത് അർധസെഞ്ചറി നേടിയ രവീന്ദ്ര ജഡേജ, 123 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 77 റൺസെടുത്ത് പുറത്തായി.

ഇവർ കഴിഞ്ഞാൽ ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർ അവസാന ബാറ്ററായ ആകാശ്ദീപ് സിങ്ങാണ്. ഇവർക്കു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ (27 പന്തിൽ രണ്ടു ഫോറുകളോടെ 10), നിതീഷ് കുമാർ റെഡ്ഡി (61 പന്തിൽ ഒരു ഫോർ സഹിതം 16), ബുമ്ര (38 പന്തിൽ ഒരു സിക്സ് സഹിതം പുറത്താകാതെ 10) എന്നിവർ മാത്രം. ഓസ്ട്രേലിയയ്‌ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ് നാലു വിക്കറ്റ് വീഴ്ത്തി. 22 ഓവറിൽ 81 റണ്‍സ് വഴങ്ങിയാണ് കമിൻസിന്റെ 4 വിക്കറ്റ് നേട്ടം. മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെയ്സൽവുഡ്, നേഥൻ ലയോൺ, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

English Summary:

Australia vs India, 3rd Cricket Test, Day 5 - Live Updates