വിരമിക്കൽ പ്രഖ്യാപനത്തിനു മുൻപ് കോലിയുമായി അശ്വിന്റെ നീണ്ട ചർച്ച; കെട്ടിപ്പിടിച്ച് സൂപ്പർ താരം- വിഡിയോ
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിനു മുൻപ് സൂപ്പർ താരം വിരാട് കോലിയുമായി സംസാരിച്ച് ഇന്ത്യൻ താരം ആര്‍. അശ്വിൻ. മൂന്നാം ടെസ്റ്റ് സമനിലയായതിനു പിന്നാലെ രോഹിത് ശർമയ്ക്കൊപ്പം വാർത്താ സമ്മേളനത്തിന് എത്തിയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. അഡ്‍ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ കളിച്ച അശ്വിന് മൂന്നാം ടെസ്റ്റിൽ ഇടം ലഭിച്ചിരുന്നില്ല.

ബ്രിസ്ബെയ്ൻ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിനു മുൻപ് സൂപ്പർ താരം വിരാട് കോലിയുമായി സംസാരിച്ച് ഇന്ത്യൻ താരം ആര്‍. അശ്വിൻ. മൂന്നാം ടെസ്റ്റ് സമനിലയായതിനു പിന്നാലെ രോഹിത് ശർമയ്ക്കൊപ്പം വാർത്താ സമ്മേളനത്തിന് എത്തിയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. അഡ്‍ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ കളിച്ച അശ്വിന് മൂന്നാം ടെസ്റ്റിൽ ഇടം ലഭിച്ചിരുന്നില്ല.
അശ്വിന് പകരം രവീന്ദ്ര ജഡേജയാണ് പ്ലേയിങ് ഇലവനിൽ ഇറങ്ങിയത്. ബ്രിസ്ബെയ്ൻ ടെസ്റ്റിനിടെ അഞ്ചാം ദിവസം പല തവണ മഴയെത്തിയപ്പോൾ, ഡ്രസിങ് റൂമിൽ കോലിയും അശ്വിനും ചർച്ച നടത്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. സംസാരത്തിനൊടുവിൽ അശ്വിൻ കോലിയെ കെട്ടിപ്പിടിച്ച ശേഷമാണു മടങ്ങിയത്. ഇതോടെ അശ്വിൻ വിരമിക്കാനുള്ള ഒരുക്കത്തിലാണെന്ന് സമൂഹമാധ്യമത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡുമായാണ് അശ്വിൻ കരിയർ അവസാനിപ്പിക്കുന്നത്. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളും 3503 റൺസുമാണു താരം നേടിയത്. ഏകദിനത്തിൽ 116 മത്സരങ്ങളും ട്വന്റി20യിൽ 65 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ച താരമാണ്. ഏകദിനത്തിൽ 156 വിക്കറ്റുകളും ട്വന്റി20യിൽ 72 വിക്കറ്റുകളും നേടി. ഏകദിനത്തിൽ 63 ഇന്നിങ്സുകളിൽനിന്ന് 16.44 ശരാശരിയിൽ 707 റൺസാണ് അശ്വിന്റെ സമ്പാദ്യം.
‘‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്. എന്റെ ഉള്ളിലെ ക്രിക്കറ്റ് താരം ഇപ്പോഴും ബാക്കിയുണ്ടെന്ന് എനിക്കറിയാം. അത് ക്ലബ് തലത്തിൽ മാത്രമാക്കി ഒതുക്കാനാണ് എനിക്ക് താൽപര്യം. ഇന്ത്യൻ താരമെന്ന നിലയിൽ രസകരമായ ഒട്ടേറെ നിമിഷങ്ങൾ കരിയറിലുണ്ടായിരുന്നു. എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. അവരിൽ പലരും കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ വിരമിച്ചു. ആ പഴയ തലമുറയിൽപ്പെട്ട അവസാന ആളുകളിൽപ്പെടുന്നവരാണ് ഞങ്ങൾ. ഇത് എന്റെ രാജ്യാന്തര കരിയറിലെ അവസാന ദിനമായിരിക്കും.’’– അശ്വിൻ മാധ്യമങ്ങളോടു പറഞ്ഞു.