ഇന്ത്യ പാക്കിസ്ഥാനിലേക്കു പോകില്ല, പാക്കിസ്ഥാൻ ഇങ്ങോട്ടും വരില്ല; അന്തിമ തീരുമാനമെടുത്ത് ഐസിസി
ഐസിസി ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ അന്തിമ തീരുമാനമെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍. അടുത്ത വർഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ ‘ന്യൂട്രൽ’ വേദിയിൽ നടത്തുമെന്ന് ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 മുതൽ 2027 വരെയുള്ള ഐസിസി ടൂർണമെന്റുകളിലെ ഇന്ത്യ, പാക്കിസ്ഥാൻ ടീമുകളുടെ മത്സരങ്ങള്‍ ‘ന്യൂട്രൽ’ വേദിയിലായിരിക്കും കളിക്കുകയെന്നും ഐസിസി സ്ഥിരീകരിച്ചിട്ടുണ്ട്.

ദുബായ്∙ ഐസിസി ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ അന്തിമ തീരുമാനമെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസില്‍. അടുത്ത വർഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ ‘ന്യൂട്രൽ’ വേദിയിൽ നടത്തുമെന്ന് ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 മുതൽ 2027 വരെയുള്ള ഐസിസി ടൂർണമെന്റുകളിലെ ഇന്ത്യ, പാക്കിസ്ഥാൻ ടീമുകളുടെ മത്സരങ്ങള്‍ ‘ന്യൂട്രൽ’ വേദിയിലായിരിക്കും കളിക്കുകയെന്നും ഐസിസി സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത വർഷം ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പിലും 2026 ലെ ട്വന്റി20 ലോകകപ്പിലും പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കാനെത്തില്ല. പാക്കിസ്ഥാന്റെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും രാജ്യത്തെ വേദിയിലേക്കു മാറ്റേണ്ടിവരും. 2028ലെ വനിതാ ട്വന്റി20 ലോകകപ്പിലെ ആതിഥേയർ പാക്കിസ്ഥാനാണ്. ഈ ടൂർണമെന്റിലും ഇന്ത്യയുടെ കളികളിൽ ‘ഹൈബ്രിഡ് മോഡൽ’ ഉപയോഗിക്കേണ്ടിവരും.
ചാംപ്യൻസ് ട്രോഫിയുടെ മത്സര ക്രമം ഐസിസി ഉടൻ പുറത്തുവിടും. ഇന്ത്യയുടെ കളികൾ യുഎഇയിലായിരിക്കും നടത്തുക. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമേ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ചാംപ്യൻസ് ട്രോഫിയിൽ കളിക്കുന്നത്. ‘ഹൈബ്രിഡ് മോഡല്‍’ അംഗീകരിക്കേണ്ടി വന്നാൽ ഇന്ത്യയിൽ നടത്തുന്ന മത്സരങ്ങൾ കളിക്കാൻ പാക്കിസ്ഥാൻ ടീമിനെ അയക്കില്ലെന്ന് പിസിബി നിലപാടെടുത്തിരുന്നു.