ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാൾ; ക്രിക്കറ്റിലെ എൻജിനീയർ, ക്രിക്കിപീഡിയ അഥവാ അശ്വിൻ!
ഉപായവും കൗശലവും അൽപം ഭ്രാന്തും സമം ചേർന്നൊരാൾ – സമൂഹമാധ്യമത്തിൽ രവിചന്ദ്രൻ അശ്വിൻ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ക്രിക്കറ്റ് മുന്നോട്ടുവച്ച ഓരോ സമസ്യകൾക്കും ഉപായം കണ്ടെത്തിയ, എതിരാളികളെ വീഴ്ത്താൻ കൃത്യമായ കൗശലങ്ങൾ കയ്യിലുള്ള, ക്രിക്കറ്റിലെ ആത്യന്തിക ലക്ഷ്യം വിജയമാണെന്നും അതുറപ്പാക്കാൻ ഭ്രാന്തമായ വഴികൾ തിരഞ്ഞെടുന്നതിൽ തെറ്റില്ലെന്നും കാണിച്ചുതന്ന താരമാണ് അശ്വിൻ. രാജ്യാന്തര ക്രിക്കറ്റിൽ ദീർഘമായൊരു ഭാവി താൻ കാണുന്നില്ലെന്നു കഴിഞ്ഞ വർഷം തന്നെ അശ്വിൻ പറഞ്ഞിരുന്നു.

∙ ക്രിക്കറ്റിലെ എൻജിനീയർ
എൻജിനീയറിങ് വിദ്യാർഥികൾ ഏതു ബ്രാഞ്ച് തിരഞ്ഞെടുത്താലും ആദ്യ വർഷം എല്ലാ ബ്രാഞ്ചുകളുടെയും അടിസ്ഥാന വിവരങ്ങൾ പഠിച്ചിരിക്കണം. എൻജിനീയറിങ് ബിരുദധാരി ആയതിനാലാകാം പേസ് ബോളിങ്, ഓപ്പണിങ് ബാറ്റിങ് തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ ‘ബ്രാഞ്ചുകളിലും’ അടിസ്ഥാന വിദ്യാഭ്യാസം നേടിയ ശേഷമാണ് ആർ.അശ്വിൻ സ്പിൻ ബോളറായത്. അണ്ടർ 16 കാലഘട്ടത്തിലായിരുന്നു അശ്വിന്റെ കരിയറിലെ ഈ ‘ടേൺ’. അന്ന് സ്കൂൾ ടീമിലെ മീഡിയം പേസറായിരുന്ന അശ്വിൻ, ഒരു ദിവസം നേരംപോക്കെന്ന പോലെയാണ് ഓഫ് സ്പിന്നിലേക്കു തിരിഞ്ഞതെന്ന് അശ്വിന്റെ ആദ്യ കാല പരിശീലകരിൽ ഒരാളായ വിജയ് കുമാർ പറഞ്ഞിട്ടുണ്ട്.
ഓഫ് സ്പിന്നിൽ അശ്വിന്റെ അപാരമായ പന്തടക്കം കണ്ടതോടെ അതു തുടരാൻ വിജയ് കുമാർ ആവശ്യപ്പെട്ടു. നല്ല ഉയരവും കൈനീളവുമുള്ള അശ്വിനു മറ്റു സ്പിന്നർമാരെക്കാൾ ഫ്ലൈറ്റും (പന്ത് വായുവിൽ നിൽക്കുന്ന സമയം) ബൗൺസും ലഭിച്ചിരുന്നു. ഇതിനു പുറമേ, എതിർ ടീമിലെ ഓരോ ബാറ്റർമാർക്കുമെതിരെ കൃത്യമായ പ്ലാനുമായാണ് അശ്വിൻ മത്സരങ്ങൾക്കിറങ്ങിയിരുന്നത്. പഠനത്തിൽ മിടുക്കനായതിനാലാകാം ക്രിക്കറ്റിലെ നിയമങ്ങൾ പഠിച്ചെടുക്കാനും ബോളിങ്ങിൽ പുതിയ പരീക്ഷണങ്ങൾ തുടർച്ചയായി നടത്താനും അശ്വിൻ എന്നും ഉത്സാഹം കാണിച്ചിരുന്നു.
∙ ഓൾ ഇൻ വൺ
ഓഫ് സ്പിന്നർ എന്ന ടാഗിൽ മാത്രം തളയ്ക്കപ്പെടാൻ അശ്വിൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്റെ ബോളിങ് പാടവത്തെ ഓരോ മത്സരം കഴിയും തോറും തേച്ചുമിനിക്കുക്കൊണ്ടിരുന്ന അശ്വിൻ, കാരം ബോളും ഫ്ലിപ്പറും ലെഗ് സ്പിന്നും ടോപ് സ്പിന്നും ഉൾപ്പെടെ ബോളിങ്ങിൽ കാര്യമായ പരീക്ഷണങ്ങൾ എക്കാലവും നടത്തിവന്നു. ബോളിങ്ങിനൊപ്പം ബോളിങ് ആക്‌ഷനുകളിലും അശ്വിൻ തന്റേതായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
ഇടക്കാലത്ത് വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ന്റെ ആക്‌ഷൻ അനുകരിച്ച അശ്വിൻ, പോസ് ആൻഡ് ബോൾ (ക്രീസിൽ എത്തിയ ശേഷം ഒരു സെക്കൻഡ് അനങ്ങാതെ നിന്നു പന്തെറിയുന്ന രീതി) ഉൾപ്പെടെയുള്ള ബോളിങ് ശൈലികൾ അവലംബിച്ചിട്ടുണ്ട്.
∙ ക്രിക്കിപീഡിയ
യുഗാണ്ടൻ ക്രിക്കറ്റിലെ 2–ാം ഡിവിഷനിലെ 3–ാം മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് ആരായിരുന്നെന്നു ചോദിച്ചു നോക്കൂ, അശ്വിൻ ഉത്തരം നൽകും എന്നായിരുന്നു ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ പറഞ്ഞത്. ലോക ക്രിക്കറ്റിനെക്കുറിച്ച് അശ്വിനുള്ള അറിവ് അത്ര ആഴത്തിലാണ്. രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്തപ്പോൾ ചെന്നൈയിലെ ക്ലബ് ക്രിക്കറ്റിൽ വരെ അശ്വിൻ കളിച്ചിട്ടുണ്ട്. ‘ക്രിക്കറ്റ് എനിക്കു മത്സരം മാത്രമല്ല, ജീവിതം തന്നെയാണ്’ എന്നായിരുന്നു ഇതേക്കുറിച്ച് അശ്വിൻ പറഞ്ഞത്.
കളിക്കുന്നതിനൊപ്പം ക്രിക്കറ്റിലെ നിയമങ്ങളെക്കുറിച്ചും വ്യക്തമായ ബോധം അശ്വിനുണ്ടായിരുന്നു. ഐപിഎലിൽ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് ഉൾപ്പെടെ ക്രിക്കറ്റിലെ ഓരോ നിയമവും ഇഴകീറിപ്പരിശോധിച്ച് കൃത്യമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ അശ്വിനോളം മിടുക്കുള്ളവർ ഇല്ലെന്നു തന്നെ പറയാം.
∙ അശ്വിൻ ദ് ബാറ്റർ
പ്രഫഷനൽ ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്ററായി ഏറെക്കാലം കളിച്ചിട്ടുള്ള അശ്വിൻ, ടെസ്റ്റിൽ ഇന്ത്യയ്ക്കായി 6 സെഞ്ചറികളും 14 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. മുൻനിര പരാജയപ്പെട്ട പല മത്സരങ്ങളിലും അവസാന ഭാഗത്ത് അശ്വിൻ നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യയെ പലപ്പോഴും വിജയത്തിലെത്തിച്ചത്.
2021 ലെ ബോർഡർ– ഗാവസ്കർ ട്രോഫി മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വിജയത്തോളം പോന്ന സമനില നേടിക്കൊടുത്തതും അശ്വിനും ഹനുമ വിഹാരിയും ചേർന്നു നടത്തിയ ചെറുത്തുനിൽപായിരുന്നു.
∙ കുട്ടി സ്റ്റോറി
രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരിക്കെ തന്നെ യുട്യൂബിൽ ‘കുട്ടി സ്റ്റോറി’ എന്ന പേരിൽ ക്രിക്കറ്റ് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു ചാനലും അശ്വിൻ നടത്തുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലെ അറിയാക്കഥകൾ, ക്രിക്കറ്റിലെ വിവാദ സംഭവങ്ങൾ, ഐപിഎൽ താരലേലം തുടങ്ങി സമകാലീന ക്രിക്കറ്റിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അശ്വിന്റെ ‘കുട്ടി സ്റ്റോറിയിൽ’ ഉൾപ്പെടും. കോവിഡ് കാലത്തു തുടങ്ങിയ ഈ ചാനലിൽ ഒട്ടേറെ രാജ്യാന്തര താരങ്ങളും അതിഥിയായി എത്താറുണ്ട്.