പിതാവ് രവിചന്ദ്രന് മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. അശ്വിൻ അപമാനിക്കപ്പെട്ടതായി പിതാവ് രവിചന്ദ്രൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അതിനു പിന്നാലെയാണ് എക്സ് പ്ലാറ്റ്ഫോമിൽ അശ്വിൻ നിലപാടു വ്യക്തമാക്കിയത്. ‘‘എന്റെ പിതാവ് മാധ്യമ പരിശീലനം നേടിയിട്ടില്ലാത്ത ആളാണ്. ഏയ് അച്ഛാ, എന്താണ് ഇതെല്ലാം. അദ്ദേഹത്തിന് മാപ്പു നൽകി വെറുതെ വിടണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.’’– അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ പിതാവ് രവിചന്ദ്രന് മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. അശ്വിൻ അപമാനിക്കപ്പെട്ടതായി പിതാവ് രവിചന്ദ്രൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അതിനു പിന്നാലെയാണ് എക്സ് പ്ലാറ്റ്ഫോമിൽ അശ്വിൻ നിലപാടു വ്യക്തമാക്കിയത്. ‘‘എന്റെ പിതാവ്  മാധ്യമ പരിശീലനം നേടിയിട്ടില്ലാത്ത ആളാണ്. ഏയ് അച്ഛാ, എന്താണ് ഇതെല്ലാം. അദ്ദേഹത്തിന് മാപ്പു നൽകി വെറുതെ വിടണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.’’– അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘‘വിരമിക്കൽ എന്നത് അശ്വിന്റെ സ്വന്തം തീരുമാനമാണ്. ഞാൻ അതിൽ ഇടപെടില്ല. എന്നാൽ അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തതിൽ പല കാരണങ്ങളും ഉണ്ടായിരിക്കാം. ചിലപ്പോൾ അദ്ദേഹം അപമാനിതനായിട്ടുണ്ടാകും. 14–15 വർഷത്തോളമായി അശ്വിന്‍ ക്രിക്കറ്റിലുണ്ട്. അതുകൊണ്ടു തന്നെ ഇത് കുടുംബത്തിന് ഒരു വൈകാരിക നിമിഷമാണ്. പെട്ടെന്നുണ്ടായ ഈ മാറ്റത്തിലുള്ള ഞെട്ടൽ കുടുംബത്തിലുണ്ട്.’’– എന്നായിരുന്നു അശ്വിന്റെ പിതാവ് രവിചന്ദ്രൻ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്.

ADVERTISEMENT

ബുധനാഴ്ച ബ്രിസ്ബെയ്നിൽവച്ച് വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ, തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലെത്തിയിരുന്നു. താരത്തെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ നാടകീയമായിട്ടായിരുന്നു അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം.

English Summary:

Ravichandran Ashwin Breaks Silence On Father's 'Humiliation Was Going On' Remark