സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് ജയം; അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ
ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ ഇന്ത്യ, അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലങ്കയെ 98 റൺസിൽ പിടിച്ചുനിർത്തിയ ഇന്ത്യ 14.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ കണ്ടു. സ്കോർ: ശ്രീലങ്ക: 20 ഓവറിൽ 9ന് 98. ഇന്ത്യ–14.5 ഓവറിൽ 6ന് 102.

ക്വാലലംപുർ ∙ ശ്രീലങ്കയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ ഇന്ത്യ, അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലങ്കയെ 98 റൺസിൽ പിടിച്ചുനിർത്തിയ ഇന്ത്യ 14.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ കണ്ടു. സ്കോർ: ശ്രീലങ്ക: 20 ഓവറിൽ 9ന് 98. ഇന്ത്യ–14.5 ഓവറിൽ 6ന് 102.
നാളെ നടക്കുന്ന ഫൈനലിൽ ബംഗ്ലദേശാണ് ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ബംഗ്ലദേശ് ഇന്നലെ രണ്ടാം മത്സരത്തിൽ നേപ്പാളിനെതിരെ 9 വിക്കറ്റ് ജയത്തോടെയാണ് ഫൈനലിൽ ഇടംനേടിയത്.
4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ഇന്ത്യയുടെ ഇടംകൈ സ്പിന്നർ ആയുഷി ശുക്ലയാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ തകർത്തത്. പരുണിക സിസോദിയ 2 വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കൻ ബാറ്റിങ്ങിൽ 2 പേർക്കു മാത്രമാണ് രണ്ടക്കം സ്കോർ നേടാനായത്.
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ പതറിയെങ്കിലും ജി.തൃഷയുടെയും (32) ജി.കമാലിനിയുടെയും (28) ഇന്നിങ്സുകൾ ഇന്ത്യൻ ജയം ഉറപ്പാക്കി.