അടിച്ചുകൂട്ടിയത് 20 സിക്സ്, 13 ഫോറുകൾ; 97 പന്തിൽ 201 റൺസ്, തകർപ്പൻ ഫോമിൽ ‘ചെന്നൈ കൈവിട്ട’ യുവതാരം
ആഭ്യന്തര ക്രിക്കറ്റിൽ അതിവേഗ ഡബിൾ സെഞ്ചറിയുമായി തിളങ്ങി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ സമീർ റിസ്‍വി. അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി മത്സരത്തിൽ ഉത്തർപ്രദേശിന്റെ താരമായ സമീർ റിസ്‍വി ത്രിപുരയ്ക്കെതിരെ 97 പന്തുകളിൽ നേടിയത് 201 റൺസാണ്. 20 സിക്സുകളും 13 ഫോറുകളും അടിച്ചുകൂട്ടിയ താരം പുറത്താകാതെനിന്നു.

വഡോദര∙ ആഭ്യന്തര ക്രിക്കറ്റിൽ അതിവേഗ ഡബിൾ സെഞ്ചറിയുമായി തിളങ്ങി ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ സമീർ റിസ്‍വി. അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി മത്സരത്തിൽ ഉത്തർപ്രദേശിന്റെ താരമായ സമീർ റിസ്‍വി ത്രിപുരയ്ക്കെതിരെ 97 പന്തുകളിൽ നേടിയത് 201 റൺസാണ്. 20 സിക്സുകളും 13 ഫോറുകളും അടിച്ചുകൂട്ടിയ താരം പുറത്താകാതെനിന്നു.
സമീർ റിസ്‍വിക്കു പുറമേ ശൗര്യ സിങ് (51), ആദർശ് സിങ് (52) എന്നിവരും തിളങ്ങിയതോടെ ആദ്യം ബാറ്റു ചെയ്ത യുപി നാലു വിക്കറ്റ് നഷ്ടത്തില്‍ 405 റൺസെടുത്തിരുന്നു. ഐപിഎൽ മെഗാലേലത്തിൽ 95 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റല്‍സ് സമീർ റിസ്‍വിയെ സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
കഴിഞ്ഞ സീസണിനു മുൻപു നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പർ കിങ്സ് 8.4 കോടി രൂപയ്ക്കായിരുന്നു താരത്തെ വാങ്ങിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ താരത്തിനു സാധിച്ചിരുന്നില്ല. എട്ട് ഇന്നിങ്സുകളിൽ 51 റൺസ് മാത്രമാണു താരം നേടിയത്. ഇതോടെ താരത്തെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ നിലനിർത്തിയിരുന്നില്ല.