സുരക്ഷാ ലംഘനത്തിന്റെ പേരിൽ കോലിയുടെ പബ്ബിനെതിരെ നീക്കം; ഒരാഴ്ചയ്ക്കകം മറുപടിയില്ലെങ്കിൽ നടപടി
സുരക്ഷാ ലംഘനത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന് കാരണം കാണിക്കൽ നോട്ടിസ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കോലിയുടെ വൺ 8 പബ്ബിനാണ് ബെംഗളൂരു കോർപറേഷന്‍ നോട്ടിസ് നൽകിയത്. ഫയർഫോഴ്സിന്റെ എൻഒസി പബ്ബിന് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. വെങ്കടേഷ് എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ

ബെംഗളൂരു∙ സുരക്ഷാ ലംഘനത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന് കാരണം കാണിക്കൽ നോട്ടിസ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കോലിയുടെ വൺ 8 പബ്ബിനാണ് ബെംഗളൂരു കോർപറേഷന്‍ നോട്ടിസ് നൽകിയത്. ഫയർഫോഴ്സിന്റെ എൻഒസി പബ്ബിന് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. വെങ്കടേഷ് എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ കോലിയുടെ സ്ഥാപനത്തിലെ ചട്ടലംഘനം കണ്ടെത്തുകയായിരുന്നു.
വെങ്കടേഷ് പരാതിയുമായി സമീപിച്ചതോടെ ബെംഗളൂരു കോർപറേഷൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ, തുടർ നടപടി സ്വീകരിക്കുമെന്നാണു നോട്ടിസിലെ മുന്നറിയിപ്പ്. കോലി നയിക്കുന്ന ആർസിബി ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമാണ് പബ്ബ് പ്രവർത്തിക്കുന്നത്. മുംബൈ, പുണെ, കൊൽക്കത്ത, ഡൽഹി നഗരങ്ങളിലും കോലിയുടെ പബ്ബിന്റെ ശാഖകളുണ്ട്.
കോർപറേഷന്റെ നീക്കത്തെ നിയമപരമായി നേരിടുമെന്നാണ് പബ്ബിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. അനുവദിച്ച സമയത്തിലും കൂടുതൽ നേരം പ്രവർത്തിച്ചതിന്റെ പേരിൽ ബെംഗളൂരുവിലെ പബ്ബിനെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്തിരുന്നു. രാത്രി ഒരു മണിക്കു ശേഷം വലിയ ശബ്ദത്തിൽ പാട്ടുവച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ജൂൺ മാസത്തിലെ നടപടി. ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി മെൽബണിലാണ് കോലി ഇപ്പോഴുള്ളത്.