സഞ്ജു വിജയ് ഹസാരെ കളിക്കാത്തതിനു കാരണമുണ്ട്! കാൽമുട്ടിനു പരുക്കേറ്റതായി വിവരം
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫി കളിക്കാത്തതു പരുക്കു കാരണമെന്നു റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിയിൽ സൽമാൻ നിസാറാണു കേരള ടീമിനെ നയിക്കുന്നത്. സഞ്ജുവിനു പുറമേ സീനിയർ താരം സച്ചിൻ ബേബിയും കെസിഎ പ്രഖ്യാപിച്ച ടീമിൽ ഇല്ലായിരുന്നു. സഞ്ജു എന്തു കൊണ്ട് കളിക്കുന്നില്ലെന്ന് ആരാധകർ അന്വേഷിക്കുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫി കളിക്കാത്തതു പരുക്കു കാരണമെന്നു റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിയിൽ സൽമാൻ നിസാറാണു കേരള ടീമിനെ നയിക്കുന്നത്. സഞ്ജുവിനു പുറമേ സീനിയർ താരം സച്ചിൻ ബേബിയും കെസിഎ പ്രഖ്യാപിച്ച ടീമിൽ ഇല്ലായിരുന്നു. സഞ്ജു എന്തു കൊണ്ട് കളിക്കുന്നില്ലെന്ന് ആരാധകർ അന്വേഷിക്കുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ക്രിസ്മസ് അവധിക്കു ശേഷം സഞ്ജു കേരള ടീമിനൊപ്പം ചേരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഭാര്യ ചാരുലതയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജുവിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിൽ സഞ്ജുവിന്റെ ഇടതു കാൽമുട്ടിൽ കെട്ടുള്ളതായി കാണാം. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോയിലും സഞ്ജുവിന്റെ കാലിൽ പരുക്കുള്ളതായി വ്യക്തമാണ്.
അതേസമയം ചെറിയ പരുക്കു മാത്രമാണു താരത്തിനുള്ളതെന്നാണു വിവരം. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ് സഞ്ജുവിനു പരുക്കുള്ളതായി ആദ്യം പ്രതികരിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചില്ലെങ്കിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുള്ള സഞ്ജുവിന്റെ അവസരം ഇല്ലാതാകുമെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിനു കീഴിലാണു കേരളം കളിക്കാനിറങ്ങിയത്.