ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരം, വീണ്ടും റെക്കോർഡുകൾ തിരുത്തി വൈഭവ് സൂര്യവംശി
പട്ന ∙ ക്രിക്കറ്റിലെ പ്രായക്കണക്കിന്റെ റെക്കോർഡുകൾ തിരുത്തി 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി കുതിപ്പ് തുടരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ബിഹാറിനായി അരങ്ങേറ്റ മത്സരം

പട്ന ∙ ക്രിക്കറ്റിലെ പ്രായക്കണക്കിന്റെ റെക്കോർഡുകൾ തിരുത്തി 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി കുതിപ്പ് തുടരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ബിഹാറിനായി അരങ്ങേറ്റ മത്സരം കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് വൈഭവിന്റെ പേരിലായി.
ഐപിഎൽ ടീമിൽ അംഗമായ പ്രായംകുറഞ്ഞ താരം, രഞ്ജി ട്രോഫിയിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം, രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകൾ നേരത്തേ സ്വന്തമാക്കിയ ഇടംകൈ ബാറ്ററുടെ കരിയറിലെ മറ്റൊരു പൊൻതൂവലാണ് ഈ നേട്ടം.
ഐപിഎൽ താരലേലത്തിൽ 1.10 കോടി രൂപയ്ക്കാണ് വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് വാങ്ങിയത്. വൈഭവിന്റെ ബാറ്റിങ് മികവു കാരണമാണു താരത്തെ ലേലത്തിൽ വാങ്ങിയതെന്ന് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 13 വയസ്സുകാരനായ താരം അടുത്ത സീസണിൽ രാജസ്ഥാന്റെ പ്ലേയിങ് ഇലവനില്‍ തിളങ്ങുമെന്നാണ് രാജസ്ഥാൻ ആരാധകരുടെ പ്രതീക്ഷ.