അണ്ടർ 19 ട്വന്റി20 വനിതാ ലോകകപ്പ് കളിക്കാൻ വയനാട്ടുകാരിയും, വി.ജെ. ജോഷിത ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ
ന്യൂഡൽഹി ∙ അണ്ടർ 19 ട്വന്റി20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലും മലയാളിത്തിളക്കം. വയനാട്ടുകാരി വി.ജെ.ജോഷിതയാണ് 15 അംഗ ടീമിൽ ഇടംപിടിച്ചത്. മലേഷ്യയിൽ ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെയാണ് ലോകകപ്പ്. ഇന്ത്യ ജേതാക്കളായ കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിലെ പ്രകടനമാണ് ലോകകപ്പ് ടീമിലേക്ക് ജോഷിതയ്ക്ക് വഴിയൊരുക്കിയത്

ന്യൂഡൽഹി ∙ അണ്ടർ 19 ട്വന്റി20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലും മലയാളിത്തിളക്കം. വയനാട്ടുകാരി വി.ജെ.ജോഷിതയാണ് 15 അംഗ ടീമിൽ ഇടംപിടിച്ചത്. മലേഷ്യയിൽ ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെയാണ് ലോകകപ്പ്. ഇന്ത്യ ജേതാക്കളായ കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിലെ പ്രകടനമാണ് ലോകകപ്പ് ടീമിലേക്ക് ജോഷിതയ്ക്ക് വഴിയൊരുക്കിയത്. 7 വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് ജോഷിത പരിശീലനം നടത്തുന്നത്. ടി.ദീപ്തി, ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരാണ് പരിശീലകർ.
കൽപറ്റ ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളായ ജോഷിത ബത്തേരി സെന്റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്. വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ജോഷിതയെ 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. കേരള അണ്ടർ 19 ടീം ക്യാപ്റ്റനായിരുന്ന ജോഷിത അണ്ടർ 23 ടീമിലും സീനിയർ ടീമിലും അംഗവുമാണ്.
നിക്കി പ്രസാദാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ. സനിക ചാൽകെ വൈസ് ക്യാപ്റ്റൻ. 16 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് ലോകകപ്പ്. എ ഗ്രൂപ്പിൽ മലേഷ്യ, വെസ്റ്റിൻഡീസ്, ശ്രീലങ്ക എന്നിവർക്കൊപ്പമാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ. ക്വാലലംപൂരിലാണ് മത്സരങ്ങളെല്ലാം. ഇന്ത്യൻ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), സനിക ചാൽക്കെ (വൈസ് ക്യാപ്റ്റൻ), ജി.തൃഷ, ജി.കമാലിനി (വിക്കറ്റ് കീപ്പർ), ഭവിക അഹിരെ (വിക്കറ്റ് കീപ്പർ), ഈശ്വരി അവസാരെ, മിഥില വിനോദ്, വി.ജെ.ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ദൃതി, ആയുഷി ശുക്ല, അനന്ദിത കിഷോർ, എം.ഡി.ശബ്നം. എസ്.വൈഷ്ണവി.