വൺഡൗണായി വരാൻ നിങ്ങൾ എന്തു തെറ്റു ചെയ്തു?: പിന്നാലെകൂടി ചൊറിഞ്ഞ് ലയൺ, ഒന്നും മിണ്ടാതെ രാഹുൽ- വിഡിയോ
ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുലിനെ ചൊറിഞ്ഞ് ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. രോഹിത് ശർമ പുറത്തായതിനു പിന്നാലെ വൺഡൗണായാണ് രാഹുൽ കളിക്കാനിറങ്ങിയത്. ‘‘വൺഡൗണായി ഇറങ്ങാൻ നിങ്ങൾ എന്തു തെറ്റു ചെയ്തു?’’– എന്നായിരുന്നു ലയൺ രാഹുലിനോട് ചോദിച്ചത്. രാഹുൽ ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു

മെൽബൺ∙ ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുലിനെ ചൊറിഞ്ഞ് ഓസ്ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. രോഹിത് ശർമ പുറത്തായതിനു പിന്നാലെ വൺഡൗണായാണ് രാഹുൽ കളിക്കാനിറങ്ങിയത്. ‘‘വൺഡൗണായി ഇറങ്ങാൻ നിങ്ങൾ എന്തു തെറ്റു ചെയ്തു?’’– എന്നായിരുന്നു ലയൺ രാഹുലിനോട് ചോദിച്ചത്. രാഹുൽ ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംശയവുമായി നേഥൻ ലയൺ പിന്നാലെ കൂടിയത്.
എന്നാൽ ഓസീസ് സ്പിന്നറുടെ ചോദ്യത്തിനു മറുപടി നൽകാൻ ഇന്ത്യൻ താരം തയാറായില്ല. മെൽബണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 42 പന്തുകൾ നേരിട്ട രാഹുൽ 24 റൺസെടുത്താണു പുറത്തായത്. 15–ാം ഓവറിലെ അവസാന പന്തിൽ പാറ്റ് കമിൻസിനെ നേരിടാനുള്ള രാഹുലിന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. പന്തു പ്രതിരോധിക്കാൻ രാഹുൽ ശ്രമിച്ചെങ്കിലും രാഹുലിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.
ആദ്യ മൂന്നു ടെസ്റ്റുകളിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലായിരുന്നു ഇന്ത്യയ്ക്കായി ഓപ്പണിങ്ങിൽ ഇറങ്ങിയത്. രണ്ടാം ടെസ്റ്റു മുതൽ രോഹിത് ശർമ ടീമിനൊപ്പം ചേർന്നെങ്കിലും ജയ്സ്വാൾ– രാഹുൽ സഖ്യം തന്നെ ഓപ്പണിങ്ങിൽ തുടരുകയായിരുന്നു. ആറാം നമ്പരിൽ ഇറങ്ങിയ രോഹിത് ശർമയ്ക്ക് അവസാനത്തെ രണ്ടു ടെസ്റ്റുകളിലും തിളങ്ങാൻ സാധിച്ചിരുന്നില്ല.
അഡ്‍ലെയ്ഡ് ടെസ്റ്റിൽ 3,6 എന്നിങ്ങനെയാണ് രോഹിത് രണ്ട് ഇന്നിങ്സുകളിലുമായി നേടിയ സ്കോറുകൾ. ബ്രിസ്ബെയ്നിൽ ആദ്യ ഇന്നിങ്സിൽ 10 റൺസെടുത്തു പുറത്തായി. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും രോഹിത് ശർമ വീണ്ടും പരാജയമായി. അഞ്ചു പന്തുകൾ നേരിട്ട രോഹിത് മൂന്നു റൺസ് മാത്രമെടുത്തു പുറത്തായി.