അവസാന നിമിഷം വൻ ട്വിസ്റ്റ്, ബാസിതിനെ (90) ഇഷാന്ത് വീഴ്ത്തി; കയ്യിലിരുന്ന കളി കൈവിട്ട് കേരളം: സഞ്ജുവില്ലാതെ 3–ാം മത്സരത്തിലും ജയമില്ല!
ഹൈദരാബാദ്∙ കൈവെള്ളയിലിരുന്ന കളി ഒരു നിമിഷത്തെ അശ്രദ്ധയിലൂടെ കൈവിട്ട കേരളത്തിന്, വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും തോൽവി. ഗ്രൂപ്പ് ഇയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഡൽഹിയാണ് ഇത്തവണ കേരളത്തെ തോൽപ്പിച്ചത്. ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി പടിനയിച്ച അബ്ദുൽ ബാസിത് – സൽമാൻ നിസാർ സഖ്യത്തിന്റെ മികവിൽ വിജയത്തിലേക്കു നീങ്ങുകയായിരുന്ന കേരളത്തെ, അവസാന നിമിഷത്തെ അപ്രതീക്ഷിത ട്വിസ്റ്റിലാണ് ഡൽഹി വീഴ്ത്തിയത്. മൂന്നു കളികളിൽ രണ്ടു തോറ്റ കേരളം, ഗ്രൂപ്പ് ഇയിൽ അവസാന സ്ഥാനത്തുതന്നെ തുടരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 258 റൺസ്. മറുപടി ബാറ്റിങ്ങിൽ കേരളം 42.2 ഓവറിൽ 229 റൺസിന് എല്ലാവരും പുറത്തായി. ഡൽഹിയുടെ വിജയം 29 റൺസിന്. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ കേരളം ബറോഡയോടു തോറ്റപ്പോൾ, മധ്യപ്രദേശിനെതിരായ മത്സരം മഴ നിമിത്തം ഫലമില്ലാതെ അവസാനിച്ചിരുന്നു. ഉപേക്ഷിച്ച മത്സരത്തിൽനിന്ന് ലഭിച്ച 2 പോയിന്റുമായാണ് കേരളം അവസാന സ്ഥാനത്തു തുടരുന്നത്.
ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെന്ന നിലയിലായിരുന്ന കേരളത്തിന്, നാലു വിക്കറ്റ് കയ്യിലിരിക്കെ 53 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 31 റൺസ് മാത്രം. എന്നാൽ, 42–ാം ഓവറിൽ കേരള ക്യാപ്റ്റൻ സൽമാൻ നിസാറിനെ പുറത്താക്കി പ്രിൻസ് യാദവാണ് ഡൽഹിക്ക് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത്. രണ്ടു പന്തു മാത്രം നേരിട്ട ഷറഫുദ്ദീനെയും അതേ ഓവറിൽ പ്രിൻസ് യാദവ് പുറത്താക്കിയതോടെ എട്ടിന് 229 റൺസ് എന്ന നിലയിലായി കേരളം.
ഇതിനു പിന്നാലെ തൊട്ടടുത്ത ഓവറിൽ കേരളത്തിന്റെ വിജയപ്രതീക്ഷകൾ തകർത്ത് അബ്ദുൽ ബാസിതിനെ ഇഷാന്ത് ശർമ പുറത്താക്കിയതോടെ കേരളത്തിന്റെ പോരാട്ടം പൂർണം. 90 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 90 റൺസെടുത്ത അബ്ദുൽ ബാസിതാണ് കേരളത്തിന്റെ ടോപ് സ്കോറർ. സൽമാൻ നിസാർ 52 പന്തിൽ അഞ്ച് ഫോറുകളോടെ 38 റൺസെടുത്തു. ഒരു ഘട്ടത്തിൽ ആറിുന് 128 റൺസെന്ന നിലയിൽ തകർന്ന കേരളത്തിനായി ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത് ഇരുവരും പ്രതീക്ഷ സമ്മാനിച്ചതാണ്. 93 പന്തിൽ 100 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ സൽമാൻ നിസാർ പുറത്തായതാണ് നിർണായകമായത്.
ഡൽഹിക്കായി ഇഷാന്ത് ശർമ 7.2 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിൻസ് യാദവ്, ഹൃത്വിക് ഷൊകീൻ, സുമിത് മാത്തുർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർ ബോർഡിൽ മൂന്ന് റൺസ് മാത്രമുള്ളപ്പോൾ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, മൂന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി രോഹൻ കുന്നുമ്മൽ – അഹമ്മദ് ഇമ്രാൻ സഖ്യമാണ് അദ്യം ജീവശ്വാസം നൽകിയത്. മൂന്നാം വിക്കറ്റിൽ 56 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 52 റൺസ്. പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാക്കി 4ന് 70 റൺസ് എന്ന നിലയിലേക്ക് വീണ്ടും തകർന്നെങ്കിലും, അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുെകട്ടുമായി ആദിത്യ സർവതെ – അബ്ദുൽ ബാസിത് സഖ്യം വീണ്ടും രക്ഷകരായി. 66 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 50 റൺസ്.
ആദിത്യ സർവതെയും കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനും വെറും എട്ടു റൺസിന്റെ ഇടവേളയിൽ പുറത്തായെങ്കിലും, ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി അബ്ദുൽ ബാസിത് – സൽമാൻ നിസാർ സഖ്യം കേരളത്തിന് വീണ്ടും പ്രതീക്ഷ നൽകി. പിന്നീടായിരുന്നു അപ്രതീക്ഷിത കൂട്ടത്തകർച്ചയും തോൽവിയിലേക്കുള്ള വീഴ്ചയും.
നേരത്തെ, ക്യാപ്റ്റൻ ആയുഷ് ബദോനി (56), അനൂജ് റാവത്ത് (58*) എന്നിവരുടെ അർധസെഞ്ചറിക്കരുത്തിലാണ് ഡൽഹി കേരളത്തിനെതിരെ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ബദോനി 74 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതമാണ് 56 റൺസെടുത്തത്. റാവത്ത് 66 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 58 റൺസുമായി പുറത്താകാതെ നിന്നു. സുമിത് മാത്തുർ 50 പന്തിൽ ആറു ഫോറുകൾ സഹിതം 48 റൺസോടെയും പുറത്താകാതെ നിന്നു.
ഡൽഹിക്കായി നാലാം വിക്കറ്റിൽ ആയുഷ് ബദോനി – ആയുഷ് ദോസേജ സഖ്യം (79 പന്തിൽ 69) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. പിന്നീട് പിരിയാത്ത ആറാം വിക്കറ്റിൽ സുമിത് മാത്തുർ – അനൂജ് റാവത്ത് സഖ്യം സെഞ്ചറി കൂട്ടുകെട്ടും തീർത്തതോടെയാണ് അവർ മികച്ച സ്കോറിലെത്തിയത്. ഇരുവരും 112 പന്തിൽ 111 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. കേരളത്തിനായി ഷറഫുദ്ദീൻ 10 ഓവറിൽ 32 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന, ബേസിൽ തമ്പി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.