നിതീഷ് കുമാർ റെഡ്ഡിയുടെ നേട്ടങ്ങൾക്ക് ഇന്ധനമായത് അച്ഛൻ മുത്യാല റെഡ്ഡിയുടെ ത്യാഗങ്ങൾ; മകന്റെ അച്ഛൻ– വിഡിയോ
മെൽബൺ∙ ഓസീസ് പേസർ സ്കോട് ബോളണ്ടിന്റെ പന്ത് ലോങ് ഓൺ ബൗണ്ടറി കടത്തി ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ചറി കുറിച്ചതിനു പിന്നാലെ നിതീഷ് കുമാർ റെഡ്ഡിയെന്ന ഇരുപത്തിയൊന്നുകാരന്റെ കണ്ണുകൾ ഗാലറിയിലേക്ക് തിരിഞ്ഞു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തിങ്ങിക്കൂടിയ 87000ൽ അധികം കാണികൾക്കിടയിൽ നിതീഷ് അന്വേഷിച്ചത് അച്ഛൻ മുത്യാല റെഡ്ഡിയെ ആയിരുന്നു.

നിറഞ്ഞ കണ്ണുകളും കൂപ്പിയ കയ്യുമായി മകന്റെ സെഞ്ചറി നേട്ടം ആഘോഷിക്കുന്ന മുത്യാലയുടെ ചിത്രം ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ നിതീഷിന്റെ കണ്ണും അറിയാതെ നിറഞ്ഞുപോയി. മകനു വേണ്ടി സർവതും ത്യജിച്ച, മകന്റെ സ്വപ്നങ്ങൾക്കു വഴിയൊരുക്കാൻ മുന്നിൽ നിന്ന മുത്യാലയ്ക്കു കൂടി അവകാശപ്പെട്ടതായിരുന്നു നിതീഷിന്റെ സെഞ്ചറി.
∙ അച്ഛൻ ഒരുക്കിയ വഴി
10 വർഷം മുൻപ്, ആന്ധ്ര പ്രദേശിലെ ഇടത്തരം കുടുംബത്തിൽ നിന്നുള്ള നിതീഷ് കുമാർ എന്ന പതിനൊന്നു വയസ്സുകാരൻ ക്രിക്കറ്ററാകാൻ തീരുമാനിക്കുമ്പോൾ അടങ്ങാത്ത ആഗ്രഹം മാത്രമായിരുന്നു കൈമുതലായി ഉണ്ടായിരുന്നത്. മകന്റെ ആഗ്രഹത്തിനു ഉറച്ച പിന്തുണ നൽകാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ സിങ്ക് കമ്പനിയിലെ ജീവനക്കാരനായിരുന്ന മുത്യാല, തന്റെ സമ്പാദ്യം മുഴുവൻ ഇതിനായി നീക്കിവച്ചു. ഇതിനിടെയാണ് മുത്യാലയ്ക്ക് രാജസ്ഥാനിലെ ഉദയ്പുരിലേക്ക് ട്രാൻസ്ഫർ ലഭിക്കുന്നത്.
അങ്ങോട്ടു പോയാൽ മകന്റെ ക്രിക്കറ്റ് പരിശീലനത്തെ അതു ബാധിക്കുമെന്ന് മനസ്സിലാക്കിയ മുത്യാല ജോലി വിടാൻ തീരുമാനിച്ചു. വിരമിച്ചതിനു പിന്നാലെ ലഭിച്ച തുകയുമായി നാട്ടിൽ തന്നെ ബിസിനസ് ആരംഭിച്ച മുത്യാല, അതിൽനിന്നു ലഭിക്കുന്ന തുക മുഴുവൻ ചെലവഴിച്ചത് മകന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ടിയായിരുന്നു. മുൻ സിലക്ടർ എംഎസ്കെ പ്രസാദ് വഴി ആന്ധ്ര ക്രിക്കറ്റ് അക്കാദമിയിൽ എത്തിയ നിതീഷിന്റെ വളർച്ച പിന്നീട് പെട്ടെന്നായിരുന്നു.
∙ കോലിയുടെ പിൻഗാമി
നിതീഷിന്റെയും അച്ഛന്റെയും അധ്വാനം വൈകാതെ ഫലം കണ്ടു. 4 വർഷത്തിനപ്പുറം ബിസിസിഐയുടെ മികച്ച അണ്ടർ 16 താരത്തിനുള്ള പുരസ്കാരം നിതീഷിനെ തേടിയെത്തി. പുരസ്കാരച്ചടങ്ങിൽ വച്ചാണ് തന്റെ ഇഷ്ടതാരം വിരാട് കോലിയെ നിതീഷ് നേരിട്ടുകാണുന്നത്. പരിപാടിക്കു ശേഷം കോലിക്കൊപ്പം ഒരു സെൽഫിയെടുക്കാൻ കുഞ്ഞു നിതീഷ് ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ ദൂരെ മാറിനിന്ന് കോലിയും ഫ്രെയിമിൽ ഉൾപ്പെടുന്ന രീതിയിൽ ഒരു ചിത്രം ഒപ്പിച്ചെടുത്തു. 7 വർഷത്തിനിപ്പുറം മെൽബണിൽ നിതീഷ് സെഞ്ചറി നേടിയപ്പോൾ ഡ്രസിങ് റൂമിൽ ഏറ്റവുമധികം കയ്യടിച്ചതും ആർപ്പുവിളിച്ചതും കോലിയായിരുന്നു എന്നത് മറ്റൊരു കാവ്യനീതി.