പടിക്കൽ കലമുടയ്ക്കുന്നതിന്റെ വക്കിൽ രക്ഷകരായി റബാദ, യാൻസൻ; 2 വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ
സെഞ്ചൂറിയൻ∙ പടിക്കൽ കലമുടയ്ക്കുന്ന കുപ്രസിദ്ധമായ ആ പതിവിന്റെ പടിവാതിൽക്കൽ ഇത്തവണ ബോളർമാരായ കഗീസോ റബാദയും മാർക്കോ യാൻസനും ദക്ഷിണാഫ്രിക്കയുടെ രക്ഷകരായി; അതും പന്തുകൊണ്ടല്ല, ബാറ്റുകൊണ്ട്! പിരിയാത്ത ഒൻപതാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി ഇരുവരും മിന്നിത്തിളങ്ങിയതോടെ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടു വിക്കറ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ.

ആവേശകരമായ മത്സരത്തിൽ 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒരുവേള എട്ടിന് 99 റൺസ് എന്ന നിലയിൽ തകർന്നതാണ്. അവിടെനിന്ന് രക്ഷകരായി ഉദിച്ചുയർന്നാണ് റബാദ – യാൻസൻ സഖ്യം ഒൻപതാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ വിജയത്തിലെത്തിച്ചത്.
ഒന്നാം ഇന്നിങ്സിൽ 89 റൺസും രണ്ടാം ഇന്നിങ്സിൽ 37 റൺസും നേടി ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ഇന്നിങ്സിലും ദിശാബോധം നൽകിയ ഓപ്പണർ എയ്ഡൻ മർക്രമാണ് കളിയിലെ കേമൻ. സ്കോർ: പാക്കിസ്ഥാൻ – 211 & 237, ദക്ഷിണാഫ്രിക്ക – 301 & 150/8. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജനുവരി 3 മുതൽ കേപ്ടൗണിൽ നടക്കും.
റബാദ 26 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 31 റൺസോടെയും, യാൻസൻ 24 പന്തിൽ മൂന്നു ഫോറുകൾ സഹിതം 16 റൺസോടെയും പുറത്താകാതെ നിന്നു. ഇവർക്കു പുറമേ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത് ക്യാപ്റ്റൻ തെംബ ബാവുമ (78 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 40), ഓപ്പണർ എയ്ഡൻ മർക്രം (63 പന്തിൽ 37) എന്നിവർ. 19.3 ഓവറിൽ 54 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസാണ്, വിജയത്തിന്റെ വക്കിൽ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. ഖുറം ഷഹ്സാദ്, ആമിർ ജമാൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.