കമിൻസിനു മുന്നിൽ പെട്ടാൽ രോഹിത് തീർന്നു, വിക്കറ്റില്‍ റെക്കോർഡിട്ട് ഓസ്ട്രേലിയൻ ക്യാപ്റ്റൻ
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലും ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യ 340 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒന്‍പതു റൺസ് മാത്രമെടുത്താണു രോഹിത് മടങ്ങിയത്. വിക്കറ്റ് കളയാതെ ആദ്യ 15 ഓവർ വരെ പിടിച്ചുനിന്നെങ്കിലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിനു മുന്നിൽ രോഹിത് ശർമയ്ക്ക് അടിപതറുകയായിരുന്നു.

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലും ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യ 340 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒന്‍പതു റൺസ് മാത്രമെടുത്താണു രോഹിത് മടങ്ങിയത്. വിക്കറ്റ് കളയാതെ ആദ്യ 15 ഓവർ വരെ പിടിച്ചുനിന്നെങ്കിലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിനു മുന്നിൽ രോഹിത് ശർമയ്ക്ക് അടിപതറുകയായിരുന്നു. ഡ്രിങ്സ് ബ്രേക്കിനു തൊട്ടുപിന്നാലെ ബാറ്റിങ്ങിനിറങ്ങിയ രോഹിത്, ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചായിരുന്നു പുറത്തായത്.
എഡ്ജായ പന്ത് സെക്കൻഡ് സ്ലിപ്പിൽ നിൽക്കുകയായിരുന്ന മിച്ചൽ മാർഷിന്റെ കൈകളിലെത്തുകയായിരുന്നു. രോഹിത് മടങ്ങിയതിനു പിന്നാലെ ടീം ഇന്ത്യയുടെ തകർച്ചയും തുടങ്ങി. ഇതേ ഓവറിൽ റണ്ണൊന്നുമെടുക്കാതെ കെ.എൽ. രാഹുൽ പുറത്തായി. അഞ്ച് റൺസ് മാത്രമെടുത്ത വിരാട് കോലി മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഔട്ടായി.
രോഹിത് ശര്‍മയെ പുറത്താക്കിയതിലൂടെ ലോകറെക്കോർഡിന് ഉടമയായിരിക്കുകയാണ് ഓസീസ് ക്യാപ്റ്റൻ കമിൻസ്. ആറു മത്സരങ്ങളിൽ രോഹിത്തും പാറ്റ് കമിൻസും ക്യാപ്റ്റൻമാരായി ഇരു ടീമുകളെയും നയിച്ചിട്ടുണ്ട്. അതിൽ ആറാം തവണയാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കുന്നത്. എതിർ ടീം ക്യാപ്റ്റനെ ആറു വട്ടം പുറത്താക്കുന്ന ആദ്യ ക്യാപ്റ്റനാണു കമിൻസ്.
ബോർഡർ– ഗാവസ്കർ ട്രോഫി 2024ല്‍ രോഹിത് അഞ്ച് തവണ ബാറ്റ് ചെയ്തപ്പോൾ നാലിലും ഔട്ടായത് കമിന്‍സിന്റെ പന്തുകളിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ കമിന്‍സിന്റെ പന്തുകളിൽ രോഹിത് ഏഴു വട്ടം പുറത്തായിട്ടുണ്ട്. ഓസ്ട്രേലിയയുടെ തന്നെ നേഥൻ ലയണിന്റെ പന്തുകളിലാണ് രോഹിത് ഏറ്റവും കൂടുതൽ ഔട്ടായത്, ഒൻപതു തവണ. ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ഇന്നിങ്സുകളിലായി 31 റൺസ് മാത്രമാണ് രോഹിത്തിന് ഇതുവരെ നേടാൻ സാധിച്ചിട്ടുള്ളത്.