രോഹിത് ഒഴിഞ്ഞാൽ ബുമ്ര മാത്രമല്ല! ക്യാപ്റ്റൻസി മോഹിക്കുന്ന ‘മിസ്റ്റർ ഫിക്സ് ഇറ്റ്’ ആരാണ്?
രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതോടെ, ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ആരു നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ച പേസർ ജസ്പ്രീത് ബുമ്രയുടെ പേരാണ് മുന്നിലുള്ളതെങ്കിലും, ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റു ചില താരങ്ങൾക്കും താൽപര്യമുണ്ടെന്നാണു വിവരം. ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യത നേടിയില്ലെങ്കിൽ, രോഹിത് വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

മെൽബൺ∙ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നതോടെ, ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ആരു നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ച പേസർ ജസ്പ്രീത് ബുമ്രയുടെ പേരാണ് മുന്നിലുള്ളതെങ്കിലും, ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റു ചില താരങ്ങൾക്കും താൽപര്യമുണ്ടെന്നാണു വിവരം. ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യത നേടിയില്ലെങ്കിൽ, രോഹിത് വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
രോഹിത് ഒഴിയുമ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തിനുവേണ്ടി ബുമ്രയ്ക്കു പുറമേ മറ്റൊരു താരവും ശ്രമം തുടങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടീം ക്യാംപില്‍ താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന ‘മിസ്റ്റർ ഫിക്സ് ഇറ്റ്’ ആണ് താനെന്നാണ് ഈ താരം സ്വയം വിശേഷിപ്പിക്കുന്നത്. ടീമിന്റെ താൽക്കാലിക ക്യാപ്റ്റനെങ്കിലും ആകാനാണ് ഈ താരം ശ്രമിക്കുന്നതെന്നാണു വിവരം. എന്നാൽ ആരാണ് ക്യാപ്റ്റൻസി ആഗ്രഹിക്കുന്ന ഈ സീനിയർ കളിക്കാരനെന്ന വിവരം മാത്രം പുറത്തുവന്നിട്ടില്ല.
രോഹിത് ശർമയ്ക്കു പുറമേ, വിരാട് കോലി, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ടെസ്റ്റ് ടീമിൽ സീനിയർ താരങ്ങളായുള്ളത്. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ജസ്പ്രീത് ബുമ്രയ്ക്കു പുറമേ ടെസ്റ്റ് ടീം ക്യാപ്റ്റനായി പരിഗണിക്കാവുന്ന താരങ്ങൾ. എന്നാൽ രോഹിത് ശർമ ഒഴിഞ്ഞാലും, താരങ്ങളുടെ നിലവിലെ ഫോം കൂടി പരിഗണിച്ചാകും പുതിയ ക്യാപ്റ്റന്റെ നിയമനം. അങ്ങനെയെങ്കില്‍ ജസ്പ്രീത് ബുമ്ര തന്നെ ക്യാപ്റ്റനാകാനാണു സാധ്യത.