ഓസീസ് ആഘോഷത്തിനിടെ കോലി ‘നോട്ടൗട്ടെന്ന്’ അംപയർ, പന്ത് ഗ്രൗണ്ടിൽ തട്ടി, ഞെട്ടി സ്മിത്ത്– വിഡിയോ
ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ വിരാട് കോലിയുടെ ‘നോട്ടൗട്ടിനെച്ചൊല്ലി’ വിവാദം. കോലി നേരിട്ട ആദ്യ പന്തിൽ മാർനസ് ലബുഷെയ്ൻ ക്യാച്ചെടുത്തെങ്കിലും തേർഡ് അംപയർ നോട്ടൗട്ട് വിധിക്കുകയായിരുന്നു. സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. കോലിയുടെ ബാറ്റിൽ എഡ്ജായ പന്ത് സെക്കന്‍ഡ് സ്ലിപ് സ്റ്റീവ് സ്മിത്ത് പിടിച്ചെടുക്കാൻ

സിഡ്നി∙ ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ വിരാട് കോലിയുടെ ‘നോട്ടൗട്ടിനെച്ചൊല്ലി’ വിവാദം. കോലി നേരിട്ട ആദ്യ പന്തിൽ മാർനസ് ലബുഷെയ്ൻ ക്യാച്ചെടുത്തെങ്കിലും തേർഡ് അംപയർ നോട്ടൗട്ട് വിധിക്കുകയായിരുന്നു. സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. കോലിയുടെ ബാറ്റിൽ എഡ്ജായ പന്ത് സെക്കന്‍ഡ് സ്ലിപ് സ്റ്റീവ് സ്മിത്ത് പിടിച്ചെടുക്കാൻ നോക്കിയെങ്കിലും സ്മിത്തിന്റെ കയ്യിൽനിന്ന് ഉയർന്നു പൊങ്ങി. ശേഷം ഫോർത്ത് സ്ലിപ്പായ മാർനസ് ലബുഷെയ്നാണ് പന്ത് പിടിച്ചത്.
പിന്നാലെ ഓസീസ് താരങ്ങൾ ആഘോഷം തുടങ്ങുകയായിരുന്നു. എന്നാൽ തേർഡ് അംപയര്‍ ജോയൽ വിൽസൻ കോലി ഔട്ടല്ലെന്നു വിധിക്കുകയായിരുന്നു. സ്മിത്ത് ക്യാച്ചെടുക്കുന്ന സമയത്ത് പന്തിന്റെ ഒരു ഭാഗം ഗ്രൗണ്ടിൽ തട്ടിയതായി അംപയർ കണ്ടെത്തി. അംപയറുടെ തീരുമാനത്തിലുള്ള അതൃപ്തി സ്റ്റീവ് സ്മിത്ത് ഉടൻ തന്നെ പ്രകടമാക്കുകയും ചെയ്തു.
പുറത്താകാതെ രക്ഷപെട്ട കോലി ചിരിച്ചുകൊണ്ടു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തേർഡ് അംപയർ ജോയൽ വിൽസന്റെ തീരുമാനത്തെ കയ്യടികളോടെയാണ് സിഡ്നിയിലെ ഇന്ത്യൻ ആരാധകർ വരവേറ്റത്. ഓസ്ട്രേലിയയ്ക്കെതിരായ തീരുമാനങ്ങളുടെ പേരിൽ നേരത്തേയും ജോയൽ വിൽസൻ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. 17 റൺസെടുത്ത കോലി സ്കോട്ട് ബോളണ്ടിന്റെ പന്തിൽ തന്നെ പിന്നീടു പുറത്തായി.