രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6ന് 141 റൺസ്; പ്രതീക്ഷയെല്ലാം ബുമ്രയിൽ, കളത്തിലിറങ്ങാനായില്ലെങ്കിൽ വൻ തിരിച്ചടി– വിഡിയോ
സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഭേദപ്പെട്ട ലീഡിനായി ഇന്ത്യ പൊരുതുന്ന കാഴ്ചയോടെ രണ്ടാം ദിനത്തിനു സമാപനം. ഒന്നാം ദിനം 11 വിക്കറ്റുകൾ നിലംപൊത്തിയ സിഡ്നിയിൽ, രണ്ടാം ദിനം ഇരു ടീമുകളുമായി നഷ്ടമാക്കിയത് 15 വിക്കറ്റ്. ഒന്നാം ഇന്നിങ്സിൽ ഓസീസിനെ 181 റൺസിന് എറിഞ്ഞിട്ട് 4 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (39 പന്തിൽ ഒന്ന്), വാഷിങ്ടൻ സുന്ദർ (17 പന്തിൽ ആറ്) എന്നിവർ ക്രീസിൽ. ഇന്ത്യയ്‌ക്കിപ്പോൾ ആകെ 145 റൺസിന്റെ ലീഡുണ്ട്.

തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഋഷഭ് പന്തിന്റെ പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബലമായത്. പന്ത് 33 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 61 റൺസെടുത്ത് പുറത്തായി. ഓപ്പണർ യശസ്വി ജയ്സ്വാൾ 35 പന്തിൽ നാലു ഫോറുകളോടെ 22 റൺസെടുത്തു. ഓപ്പണർ കെ.എൽ. രാഹുൽ (20 പന്തിൽ രണ്ടു ഫോറുകളോടെ 13), ശുഭ്മൻ ഗിൽ (15 പന്തിൽ രണ്ടു ഫോറുകളോടെ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ഇന്ത്യൻ ബാറ്റർമാർ. വിരാട് കോലി (12 പന്തിൽ ആറ്), നിതീഷ് റെഡ്ഡി (21 പന്തിൽ നാല്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ഓസീസിനായി സ്കോട് ബോളണ്ട് നാലും ക്യാപ്റ്റൻ പാറ്റ് കമിൻസ്, അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബ്യൂ വെബ്സ്റ്റർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
അതേസമയം, രണ്ടാം ദിനം മത്സരത്തിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര പരുക്കേറ്റ് പുറത്തുപോയത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ബുമ്രയെ സ്കാനിങ്ങിനായി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും, പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബുമ്രയ്‌ക്ക് രണ്ടാം ഇന്നിങ്സിൽ പന്തെറിയാനാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിൽ ഇന്ത്യയുടെ സാധ്യതകൾ എന്ന് തീർച്ച.
∙ തകർത്തടിച്ച് ജയ്‌സ്വാൾ, പിന്തുടർന്ന് പന്ത്
നേരത്തേ, സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ നാലു ബൗണ്ടറികൾ സഹിതം 16 റൺസടിച്ച യശസ്വി ജയ്സ്വാൾ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച പ്രകടനവുമായി മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ് ഇന്ത്യ തകർച്ചയിലേക്കു നീങ്ങിയത്. 35 പന്തിൽ നാലു ഫോറുകൾ സഹിതമാണ് ജയ്‌സ്വാൾ 22 റൺസെടുത്തത്. രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിൽ നാലു ബൗണ്ടറികൾ സഹിതം സ്റ്റാർക്കിനെതിരെ ജയ്‌സ്വാൾ നേടിയ 16 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനമാണ്. സ്കോട് ബോളണ്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് ജയ്‌സ്വാൾ പുറത്തായത്. അതിനു മുൻപ് കെ.എൽ. രാഹുൽ പുറത്തായതും സമാനമായ രീതിയിൽത്തന്നെ. 20 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്താണ് രാഹുൽ പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ – ജയ്‌സ്വാൾ സഖ്യം 45 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്തു.
പരമ്പരയിലെ അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും പുറത്തായതോടെ, അഞ്ച് ടെസ്റ്റുകളിൽനിന്ന് 43.44 ശരാശരിയിൽ 391 റൺസുമായാണ് ജയ്‌സ്വാൾ ഓസ്ട്രേലിയ വിടുന്നത്. ഓസ്ട്രേലിയയിലെ അരങ്ങേറ്റ പരമ്പരയിൽ ഒരു ഇന്ത്യൻ ഓപ്പണറുടെ മികച്ച നാലാമത്തെ പ്രകടനം കൂടിയാണിത്. മുന്നിലുള്ളത് സുനിൽ ഗാവസ്കർ (450 റൺസ്, 1977/78), വീരേന്ദർ സേവാഗ് (464 റൺസ്, 2003/04), മുരളി വിജയ് (482 റൺസ്, 2014/15) എന്നിവർ മാത്രം.
തകർത്തടിച്ച് അർധസെഞ്ചറി കുറിച്ച ഋഷഭ് പന്താണ് ശ്രദ്ധ നേടിയ മറ്റൊരു താരം. ഓസീസിന്റെ പ്രധാന ബോളറായ മിച്ചൽ സ്റ്റാർക്കിനെതിരെ ഡീപ് മിഡ്‌വിക്കറ്റിലൂടെ നേടിയ പടുകൂറ്റൻ സിക്സറിലൂടെയാണ് പന്ത് അർധസെഞ്ചറി പൂർത്തിയാക്കിയത്. ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയാണിത്. 2022ൽ ബെംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തിൽ അർധസെഞ്ചറി നേടിയ പന്തിന്റെ തന്നെ പേരിലാണ് ഏറ്റവും വേഗമേറിയ അർധസെഞ്ചറിയുടെ റെക്കോർഡും. അർധസെഞ്ചറിക്കു തൊട്ടുപിന്നാലെ അതേ ദിശയിൽ സ്റ്റാർക്കിനെതിരെ ഒരിക്കൽക്കൂടി പടുകൂറ്റൻ സിക്സർ നേടിയാണ് പന്ത് നേട്ടം ആഘോഷിച്ചത്. എന്നാൽ അടുത്ത ഓവറിൽ കമിൻസിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 33 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 61 റൺസുമായി ഓസീസ് നായകൻ പാറ്റ് കമിൻസിന് ഇന്നിങ്സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചാണ് പന്ത് മടങ്ങിയത്.
∙ നിരാശപ്പെടുത്തി കോലി, നിതീഷ്
അതേസമയം, ഇന്ത്യ ഏറെ പ്രതീക്ഷ വച്ച വിരാട് കോലിയുടെ ബാറ്റ് ഒരിക്കൽക്കൂടി നിശബ്ദമായത് ടീമിനു തിരിച്ചടിയായി. ഇത്തവണ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ തുടക്കം മുതലേ സ്ലിപ്പിൽ ക്യാച്ച് സമ്മാനിച്ച് പുറത്താകുന്നതിനോട് ‘പ്രത്യേക താൽപര്യം’ കാട്ടുന്ന കോലി, സിഡ്നിയിലും പതിവു തെറ്റിച്ചില്ല. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് സമ്മാനിച്ച് കോലി പുറത്തായി. 12 പന്തിൽ ഒരു ഫോർ സഹിതം ആറു റൺസെടുത്താണ് കോലി പുറത്തായത്. ഈ പരമ്പരയിൽ ഇതു നാലാം തവണയാണ് കോലി ബോളണ്ടിനു മുന്നിൽ കീഴടങ്ങുന്നത്.
തൊട്ടുപിന്നാലെ, അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന് കന്നി വിക്കറ്റ് സമ്മാനിച്ച് ശുഭ്മൻ ഗില്ലും പുറത്തായതോടെ നാലിന് 78 റൺസ് എന്ന നിലയിലായി ഇന്ത്യ. വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ തകർപ്പൻ ഡൈവിങ് ക്യാച്ചിലാണ് ഗിൽ പുറത്തായത്. ഇതിനു ശേഷമായിരുന്നു ഋഷഭ് പന്തിന്റെ കടന്നാക്രമണം.
തകർപ്പൻ സെഞ്ചറിയുമായി മെൽബണിൽ വരവറിയിച്ച നിതീഷ് കുമാർ റെഡ‍്ഡി, സിഡ്നിയിൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തിയും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 21 പന്തു നേരിട്ട നാലു റൺസ് മാത്രം നേടിയ നിതീഷിനെ, സ്കോട് ബോളണ്ടിന്റെ പന്തിൽ പാറ്റ് കമിൻസ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. സെഞ്ചറി പ്രകടനത്തിനു ശേഷം തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് നിതീഷ് കുമാർ നിരാശപ്പെടുത്തുന്നത്.
∙ ഓസീസിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ
നേരത്തേ, ബാറ്റിങ് തകർച്ച നേരിട്ട ആതിഥേയരായ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 181 റൺസിന് പുറത്തായിരുന്നു. 51 ഓവറിലാണ് ഓസീസ് 181 റൺസിന് പുറത്തായത്. ഇതോടെ, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറിയുമായി തിളങ്ങിയ ബ്യൂ വെബ്സ്റ്ററാണ് ഓസീസിന്റെ ടോപ് സ്കോറർ. വെബ്സ്റ്റർ 105 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 57 റൺസെടുത്തു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ മൂന്നു വിക്കറ്റ് വീതവും ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
91 പന്തിൽ അഞ്ച് ഫോറുകൾ സഹിതമാണ് വെബ്സ്റ്റർ ടെസ്റ്റിലെ കന്നി അർധസെഞ്ചറി പൂർത്തിയാക്കിയത്. വെബ്സ്റ്ററിനു പുറമേ ഓസീസി നിരയിൽ രണ്ടക്കത്തിലെത്തിയത് നാലു പേരാണ്. സ്റ്റീവ് സ്മിത്ത് 57 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്തു. അലക്സ് ക്യാരി 36 പന്തിൽ നാലു ഫോറുകളോടെ 21 റൺസും സാം കോൺസ്റ്റാസ് 38 പന്തിൽ മൂന്നു ഫോറുകളോടെ 23 റൺസുമെടുത്തു. 20 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസാണ് രണ്ടക്കത്തിലെത്തിയ മറ്റൊരു ഓസീസ് താരം.
ഓപ്പണർ ഉസ്മാൻ ഖവാജ (10 പന്തിൽ രണ്ട്), മാർനസ് ലബുഷെയ്ൻ (എട്ടു പന്തിൽ രണ്ട്), ട്രാവിസ് ഹെഡ് (മൂന്നു പന്തിൽ നാല്), മിച്ചൽ സ്റ്റാർക്ക് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. സ്കോട്ട് ബോളണ്ട് ഒൻപതു പന്തിൽ ഒൻപതു റൺസെടുത്ത് പുറത്തായി. നേഥൻ ലയോൺ 17 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ 15 ഓവറിൽ 42 റൺസ് വഴങ്ങിയും മുഹമ്മദ് സിറാജ് 16 ഓവറിൽ 51 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ബുമ്ര 10 ഓവറിൽ 33 റൺസ് വഴങ്ങിയും നിതീഷ് റെഡ്ഡി ഏഴ് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിൽ ഇതുവരെ 32 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, ഓസീസ് മണ്ണിൽ ഒരു പരമ്പരയിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളറായി.
∙ ഓസീസിന്റെ രക്ഷകരായി വെബ്സ്റ്റർ, സ്മിത്ത്
ഒരു ഘട്ടത്തിൽ നാലിന് 39 റൺസെന്ന നിലയിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഓസീസിന്, അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി സ്റ്റീവ് സ്മിത്ത് – വെബ്സ്റ്റർ സഖ്യമാണ് പ്രാണവായു പകർന്നത്. ഇരുവരും കൂട്ടിച്ചേർത്തത് 56 റൺസ്. സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ടെസ്റ്റിൽ 10,000 റൺസ് പൂർത്തിയാക്കാൻ അഞ്ച് റൺസ് വേണ്ടപ്പോഴാണ് സ്മിത്ത് പുറത്തായത്.
മത്സരത്തിന്റെ ആദ്യ ദിനം അവസാന നിമിഷങ്ങളിൽ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയുമായി കോർത്ത ഓസീസിന്റെ യുവതാരം സാം കോൺസ്റ്റാസിന്റെ വിക്കറ്റ് നേട്ടം ഇന്ത്യൻ താരങ്ങൾ പതിവിലും ആഘോഷമാക്കുന്ന കാഴ്ചയും രണ്ടാം ദിനം ആദ്യ സെഷനിൽ കണ്ടു. മുഹമ്മദ് സിറാജിന്റെ പന്തിൽ യശസ്വി ജയ്സ്വാളിനു ക്യാച്ച് സമ്മാനിച്ചാണ് കോൺസ്റ്റാസ് പുറത്തായത്. യുവതാരത്തെ ബുമ്ര തന്നെ പുറത്താക്കുന്ന കാഴ്ചയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയാണ് മുഹമ്മദ് സിറാജ് വിക്കറ്റെടുത്തത്.
മാർനസ് ലബുഷെയ്ൻ ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകുന്ന കാഴ്ചയോടെയാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. ആദ്യ മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തലവേദന തീർത്ത ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഫോറടിച്ച് തുടങ്ങിയെങ്കിലും വെറും മൂന്നു പന്തു മാത്രം നേരിട്ട് നാലു റൺസുമായി മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുലിന് ക്യാച്ച് സമ്മാനിച്ചാണ് ഹെഡ് പുറത്തായത്.
∙ അടി തെറ്റി
പേസ് ബോളർമാർക്ക് ആനുകൂല്യമുള്ള പിച്ചിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. അഞ്ചാം ഓവറിന്റെ അവസാന പന്തിൽ കെ.എൽ.രാഹുലിനെയും (4) രണ്ട് ഓവറിനു ശേഷം യശസ്വി ജയ്സ്വാളിനെയും (10) പുറത്താക്കിയ ഓസ്ട്രേലിയ മത്സരത്തിൽ പിടിമുറുക്കി. പിന്നാലെ ക്രീസിലെത്തിയ ശുഭ്മൻ ഗിൽ (20)– വിരാട് കോലി സഖ്യം (17) മറ്റു നഷ്ടങ്ങളില്ലാതെ ആദ്യ സെഷൻ അവസാനിപ്പിക്കുമെന്നു തോന്നിച്ചെങ്കിലും സെഷന്റെ അവസാന പന്തിൽ ഗില്ലിനെ പുറത്താക്കിയ നേഥൻ ലയൺ ഇന്ത്യയെ ഞെട്ടിച്ചു.
പിന്നാലെ രണ്ടാം സെഷന്റെ തുടക്കത്തിൽ കോലിയും മടങ്ങിയതോടെ 4ന് 72 എന്ന നിലയിലായി ഇന്ത്യ. അഞ്ചാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്ത ഋഷഭ് പന്ത് (40)– രവീന്ദ്ര ജഡേജ (26) സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 97 പന്തുകൾ ക്ഷമയോടെ നേരിട്ട ഋഷഭ് പന്ത് പക്ഷേ, അലക്ഷ്യമായൊരു ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു.
വാഷിങ്ടൻ സുന്ദർ (14), ജസ്പ്രീത് ബുമ്ര (22) എന്നിവർ അവസാന വിക്കറ്റുകളിൽ നടത്തിയ ചെറുത്തുനിൽപാണ് ഇന്ത്യൻ ടോട്ടൽ 185ൽ എത്തിച്ചത്. ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയത് 47,566 കാണികൾ. ഒരു ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം സിഡ്നിയിൽ എത്തുന്ന കാണികളുടെ എണ്ണത്തിൽ ഇത് റെക്കോർഡാണ്.