ഓസ്ട്രേലിയയിലെ പ്രധാന ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ കാമറോൺ ബാൻക്രോഫ്റ്റിന് സീസൺ പൂർണമായും നഷ്ടമാകും. സഹതാരം ഡാനിയൽ സാംസുമായി നേർക്കുനേർ കൂട്ടിയിടിച്ച് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാൻക്രോഫ്റ്റിന്റെ മൂക്കിനും തോളെല്ലിനും പൊട്ടലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി∙ ഓസ്ട്രേലിയയിലെ പ്രധാന ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ കാമറോൺ ബാൻക്രോഫ്റ്റിന് സീസൺ പൂർണമായും നഷ്ടമാകും. സഹതാരം ഡാനിയൽ സാംസുമായി നേർക്കുനേർ കൂട്ടിയിടിച്ച് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാൻക്രോഫ്റ്റിന്റെ മൂക്കിനും തോളെല്ലിനും പൊട്ടലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ സീസൺ പൂർണമായും താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി.

ഡാനിയൽ സാംസിനും പരുക്കുണ്ടെങ്കിലും ബാൻക്രോഫ്റ്റിന്റെയത്രെ ഗുരുതരമല്ലെന്നാണ് വിവരം. താരത്തിന് സീസണിൽ ഏറ്റവും കുറഞ്ഞത് നാലു മത്സരങ്ങളെങ്കിലും നഷ്ടമാകും. കൂട്ടിയിടിച്ച് ചോരയൊലിക്കുന്ന മുഖവുമായി ഗ്രൗണ്ടിൽ വീണ ഇരുവരെയും ഉടൻ തന്നെ പെർത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 

ADVERTISEMENT

പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. ലീഗിൽ സിഡ്നി തണ്ടേഴ്സിന്റെ താരങ്ങളായ ഇരുവരും, പെർത്ത് സ്കോച്ചേഴ്സ് താരം കൂപ്പർ കൊണോലി നൽകിയ  ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബോധരഹിതനായ സാംസിനെ സ്ട്രെച്ചറിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. മത്സരത്തിൽ സിഡ്നി തണ്ടേഴ്സ് നാലു വിക്കറ്റിന് ജയിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പെർത്ത് സ്കോച്ചേഴ്സ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 177 റൺസ്. മറുപടി ബാറ്റിങ്ങിൽ സിഡ്നി തണ്ടേഴ്സ് അവസാന പന്തിൽ നാലു വിക്കറ്റ് ബാക്കിനിർത്തി വിജയത്തിലെത്തി. മത്സരത്തിൽ പെർത്ത് സ്കോച്ചേഴ്സ് ബാറ്റു ചെയ്യുന്നതിനിടെ, 16–ാം ഓവറിലാണ് അപകടം സംഭവിച്ചത്.

ADVERTISEMENT

ഈ ഓവർ ബോൾ ചെയ്തത് ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസൻ. ക്രീസിൽ കൂപ്പർ കൊണോലി. ഓവറിലെ രണ്ടാം പന്തു നേരിട്ട കൊണോലി, അത് സ്ക്വയർ ലെഗിലേക്ക് ഉയർത്തിയടിച്ചു. പന്തിൽ മാത്രം ശ്രദ്ധയൂന്നി ഇരു വശത്തുനിന്നും ഓടിയെത്തിയ സാംസും ബാൻക്രോഫ്റ്റും ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ചോരയൊലിക്കുന്ന മുഖവുമായി ഇരുവരും ഗ്രൗണ്ടിൽ വീണയുടൻ മെഡിക്കൽ ടീം കളത്തിലെത്തി. അബോധാവസ്ഥയിലായിപ്പോയ ഡാനിയൽ സാംസിനെ സ്ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. ചോരയൊലിക്കുന്ന മുഖവുമായി ബാൻക്രോഫ്റ്റിനെയും ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി.

ഇരുവർക്കും മത്സരത്തിൽ തുടർന്ന് കളിക്കാനാകില്ലെന്ന് അറിയിച്ചതോടെ ഒലി ഡേവിസ്, ഹഗ് വെയ്ഗെൻ എന്നിവരെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടുകളായി കളത്തിലിറക്കിയാണ് സിഡ്നി തണ്ടേഴ്സ് മത്സരം പൂർത്തിയാക്കിയത്.

English Summary:

Bancroft breaks nose and shoulder after horrible collision with Daniel Sams