ബോളിങ്ങിന് ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിൽ...; സിഡ്നിയിലും ഇന്ത്യയെ വീഴ്ത്തി ഓസീസിന് പരമ്പര, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ– വിഡിയോ
സിഡ്നി∙ ബോൾ ചെയ്യാൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിൽ.... സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം കനത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യ തോൽവിയിലേക്കു വഴുതുമ്പോൾ, ഇന്ത്യൻ ആരാധകരുടെ മനസ്സിലേക്ക് പലവട്ടം ഈ ആഗ്രഹം ഉയർന്നു വന്നിട്ടുണ്ടാകും. 162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്റെ നാലു വിക്കറ്റുകൾ വീഴ്ത്താൻ മുഹമ്മദ് സിറാജ് – പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് സാധിച്ചെങ്കിൽ, ബോളിങ് ആക്രമണത്തിനു നേതൃത്വം നൽകാൻ ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിലോ? സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളിൽ ഇത്തരം ‘എങ്കിലോ’കൾക്ക് സ്ഥാനമില്ലെങ്കിലും, ബുമ്രയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ മത്സരഫലം തന്നെ വിപരീതമായേനെ എന്ന ഓർമപ്പെടുത്തലുമായി സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി.

ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം, 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. ഓസീസിന്റെ രണ്ടാം ഇന്നിങ്സിൽ ബുമ്രയ്ക്ക് പന്തെറിയാനാകാത്തതിന്റെ നിരാശകൾക്ക് ആക്കം കൂട്ടിയാണ്, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയത്. സ്കോർ ബോർഡ് മാത്രം നോക്കിയാൽ ഓസീസ് അനായാസം ജയിച്ചുകയറിയെന്നു തോന്നുമെങ്കിലും, 58 റൺസിനിടെ ഓസീസിന്റെ മൂന്നും 104 റൺസിനിടെ നാലും വിക്കറ്റ് വീഴ്ത്തി സമ്മർദ്ദം ചെലുത്തിയാണ് ഇന്ത്യയുടെ കീഴടങ്ങൽ. സ്കോർ: ഇന്ത്യ – 185 & 157, ഓസ്ട്രേലിയ – 181 & 162/4. മത്സരത്തിലാകെ 10 വിക്കറ്റെടുത്ത സ്കോട് ബോളണ്ടാണ് കളിയിലെ കേമൻ. ജസ്പ്രീത് ബുമ്ര പരമ്പരയുടെ താരമായി.
ഇതോടെ, ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം ബോർഡർ –ഗാവസ്കർ ട്രോഫി ഓസ്ട്രേലിയയുടെ ഷെൽഫിലെത്തി. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ 3–1നാണ് ഓസീസിന്റെ വിജയം. അതിലുപരി, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഈ വർഷം ജൂണിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുമെന്നും ഉറപ്പായി. സിഡ്നി ടെസ്റ്റിൽ ജയിച്ചാൽ മാത്രം ഫൈനൽ കളിക്കാൻ ഇന്ത്യയ്‌ക്കുണ്ടായിരുന്ന നേരിയ സാധ്യത, മത്സരം തോറ്റതോടെ അവസാനിച്ചു.
∙ 2 ഓവറിൽ വിട്ടുകൊടുത്തത് 26 റൺസ്
45 പന്തിൽ 41 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയാണ് രണ്ടാം ഇന്നിങ്സിൽ ഓസീസിന്റെ ടോപ് സ്കോറർ. നാലു ഫോറുകൾ സഹിതമാണ് ഖവാജ 41 റൺസെടുത്തത്. പരമ്പരയിൽ കളത്തിലിറങ്ങിയതു മുതൽ ഇന്ത്യൻ താരങ്ങൾ നോട്ടമിട്ടിരിക്കുന്ന യുവ ഓപ്പണർ സാം കോൺസ്റ്റാസ് (17 പന്തിൽ മൂന്നു ഫോറുകളോടെ 22), മാർനസ് ലബുഷെയ്ൻ (20 പന്തിൽ ആറ്), സ്റ്റീവ് സ്മിത്ത് (ഒൻപതു പന്തിൽ നാല്) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ മറ്റുള്ളവർ.
പിരിയാത്ത അഞ്ചാം വിക്കറ്റിൽ ട്രാവിസ് ഹെഡ് – ബ്യൂ വെബ്സ്റ്റർ സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ഹെഡ് 38 പന്തിൽ നാലു ഫോറുകൾ സഹിതം 34 റൺസോടെയും വെബ്സ്റ്റർ 34 പന്തിൽ ആറു ഫോറുകൾ സഹിതം 39 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്തത് 58 റൺസ്. ഇന്ത്യയ്‌ക്കായി പ്രസിദ്ധ് കൃഷ്ണ 12 ഓവറിൽ 65 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 12 ഓവറിൽ 69 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇവർക്കു പുറമേ ബോളിങ്ങിനെത്തിയ നിതീഷ് റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് വിക്കറ്റ് ലഭിച്ചില്ല.
∙ സ്മിത്ത് 4 റൺസിന് പുറത്ത്, 9999 നോട്ടൗട്ട്!
രണ്ടാം ഇന്നിങ്സിൽ അഞ്ച് റൺസ് കൂടി നേടിയാൽ ടെസ്റ്റിൽ 10,000 റൺസ് എന്ന നാഴികക്കല്ലു പിന്നിടാൻ അവസരമുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് ഒരു റൺ അകലെ പുറത്തായത് ഓസീസിന് നിരാശയായി. ഒൻപതു പന്തിൽ നാലു റൺസെടുത്ത സ്മിത്തിനെ, പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. യശസ്വി ജയ്‌സ്വാൾ ക്യാച്ചെടുത്തു. നിലവിൽ ടെസ്റ്റിൽ 9999 റൺസാണ് സ്മിത്തിന്റെ സമ്പാദ്യം. ഇനി ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ നാഴികക്കല്ലു പിന്നിടാൻ സ്മിത്തിന് അവസരമുണ്ട്. നേരത്തെ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 157 റൺസിന് ഓൾഔട്ടായതോടെയാണ് ഓസീസിനു മുന്നിൽ 162 റൺസ് വിജയലക്ഷ്യം ഉയർന്നത്.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ ബോളിങ്ങിന് തുടക്കമിട്ട മുഹമ്മദ് സിറാജ് ആദ്യ ഓവറിൽ വഴങ്ങിയത് 13 റൺസ്. രണ്ടാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയും 13 റൺസ് വഴങ്ങിയതോടെ ആദ്യ രണ്ട് ഓവറിൽ ഓസീസ് സ്കോർ 26 റൺസ്. അതിൽ 12 റൺസും ഓസീസിന് ലഭിച്ചത് എക്സ്ട്രായിനത്തിൽ. ഒരു ടെസ്റ്റ് ഇന്നിങ്സിന്റെ ആദ്യ രണ്ട് ഓവറുകളിൽ ഇന്ത്യ വഴങ്ങുന്ന ഏറ്റവും കൂടിയ റൺസാണ് ഈ 26 റൺസ്. മത്സരത്തിൽ 6.2 ഓവറിലാണ് ഓസീസ് 50 കടന്നത്. 1985ൽ കൊളംബോയിൽ 5.5 ഓവറിൽ 50 പിന്നിട്ട ശ്രീലങ്കയ്‌ക്കു ശേഷം, ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടീം നേടുന്ന അതിവേഗ ‘ഫിഫ്റ്റി’യാണ് ഇത്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ബോളിങ് എത്രത്തോളം ദുർബലമാണെന്നതിന്റെ തെളിവു കൂടിയായി ഈ ഓവറുകൾ.
∙ ‘അതിവേഗം’ (പുറത്തായി) ഇന്ത്യ
ആറു വിക്കറ്റ് നഷ്ടത്തിൽ 141 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, ഇന്ന് ആദ്യ സെഷനിൽ 16 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. അവസാന ദിനം ഇന്ത്യ പ്രതീക്ഷ വച്ചിരുന്ന രവീന്ദ്ര ജഡേജ – വാഷിങ്ടൻ സുന്ദർ സഖ്യത്തിനും അവസരത്തിനൊത്ത് ഉയരാനായില്ല. ജഡേജ 45 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്തും വാഷിങ്ടൻ സുന്ദർ 43 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്തും പുറത്തായി. മുഹമ്മദ് സിറാജ് (11 പന്തിൽ നാല്), പരുക്കിന്റെ വേദനയ്‌ക്കിടയിലും ബാറ്റിങ്ങിനെത്തിയ ജസ്പ്രീത് ബുമ്ര (മൂന്നു പന്തിൽ 0) എന്നിവരാണ് ഇന്ന് പുറത്തായത്. പ്രസിദ്ധ് കൃഷ്ണ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഓസീസിനായി സ്കോട് ബോളണ്ട് ആറു വിക്കറ്റ് വീഴ്ത്തി. 16.5 ഓവറിൽ അഞ്ച് മെയ്ഡൻ സഹിതം 45 റൺസ് വഴങ്ങിയാണ് ബോളണ്ട് ആറു വിക്കറ്റെടുത്തത്. ക്യാപ്റ്റൻ പാറ്റ് കമിൻസ് 15 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് ബോളണ്ടിന് ഉറച്ച പിന്തുണ നൽകി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബ്യൂ വെബ്സ്റ്റർ നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
∙ പന്ത് ഷോ
പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനായി അവതരിപ്പിക്കുന്ന പതിവ് തെറ്റിക്കാതെ തകർത്തടിച്ച ഋഷഭ് പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 33 പന്തിൽ, 184.85 സ്ട്രൈക്ക് റേറ്റിൽ 4 സിക്സും 6 ഫോറുമടക്കം 61 റൺസുമായി തകർത്തടിച്ച പന്താണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കിയത്. മിച്ചൽ സ്റ്റാർക് എറിഞ്ഞ രണ്ടാം ഇന്നിങ്സിന്റെ ആദ്യ ഓവറിൽ 4 ഫോർ നേടി മിന്നും തുടക്കമാണ് യശസ്വി ജയ്സ്വാൾ (22) ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ ആദ്യം കെ.എൽ.രാഹുലിനെയും (13) പിന്നാലെ ജയ്സ്വാളിനെയും മടക്കിയ സ്കോട് ബോളണ്ട് ഇന്ത്യയെ ഞെട്ടിച്ചു. പതിവു തെറ്റിക്കാതെ ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തിൽ ബാറ്റ് വച്ച വിരാട് കോലിയും (6) ബോളണ്ടിന് വിക്കറ്റ് ‘സമ്മാനിച്ച്’ മടങ്ങിയതോടെ ഇന്ത്യ 3ന് 59 എന്ന നിലയിലായി.
ഇതോടെ ഇന്ത്യ പ്രതിരോധത്തിലായെന്നു തോന്നിച്ചെങ്കിലും, നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിനു പറത്തിയ ഋഷഭ് പന്ത് കൗണ്ടർ അറ്റാക്കിലൂടെ ഓസീസ് ബോളർമാരെ വിറപ്പിച്ചു. ഒരറ്റത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോഴും മറുവശത്ത് പന്തിന്റെ ആക്രമണ ബാറ്റിങ് തുടർന്നുകൊണ്ടിരുന്നു. 29 പന്തിൽ അർധ സെഞ്ചറി തികച്ച പന്ത്, ടെസ്റ്റിൽ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം അർധ സെഞ്ചറിയും സ്വന്തം പേരിലാക്കി. 2022ൽ ശ്രീലങ്കയ്ക്കെതിരെ 28 പന്തിൽ 50 തികച്ച പന്തിന്റെ പേരിൽ തന്നെയാണ് ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി റെക്കോർഡ്. ടെസ്റ്റിൽ ഓസ്ട്രേലിയയിൽ ഒരു വിദേശ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി കൂടിയാണിത്.
∙ എറിഞ്ഞിട്ട് ഇന്ത്യ
മൂന്നാം ദിനം ഒന്നിന് 9 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഓസീസിന് അധികം വൈകാതെ മാർനസ് ലബുഷെയ്നെ (2) നഷ്ടമായി. ജസ്പ്രീത് ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സാം കോൺസ്റ്റസിനെയും (23) ട്രാവിസ് ഹെഡിനെയും (4) മുഹമ്മദ് സിറാജ് മടക്കിയതോടെ 4ന് 39 എന്ന നിലയിലായി ആതിഥേയർ. ഇതോടെ ഓസ്ട്രേലിയ കൂട്ടത്തകർച്ച നേരിടുമെന്നു തോന്നിച്ചെങ്കിലും അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത് (33)– ബോ വെബ്സ്റ്റർ (57) സഖ്യം ഓസീസിനെ പതിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ മടക്കിയതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷയിലായി.
ഇതിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര പരുക്കുമൂലം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇതോടെ വിരാട് കോലി ടീമിന്റെ താൽക്കാലിക ക്യാപ്റ്റനായി. വൈകാതെ അലക്സ് ക്യാരിയെയും (21) പ്രസിദ്ധ് വീഴ്ത്തി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന അരങ്ങേറ്റക്കാരൻ വെബ്സ്റ്റർ സ്കോർ മുന്നോട്ടുനീക്കി. വെബ്സ്റ്ററിനെയും വീഴ്ത്തിയ പ്രസിദ്ധാണ് ഓസ്ട്രേലിയ ലീഡ് നേടുന്നത് തടഞ്ഞത്.
∙ ടെസ്റ്റിൽ, ഓസ്ട്രേലിയയിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരമായി ഋഷഭ് പന്ത്. ഇതുവരെ 13 തവണയാണ് പന്ത് ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ സിക്സർ നേടിയിട്ടുള്ളത്. 12 വീതം സിക്സറുകൾ നേടിയ വെസ്റ്റിൻഡീസ് താരങ്ങളായ വിവിയൻ റിച്ചഡ്സ്, ക്രിസ് ഗെയ്ൽ എന്നിവരുടെ റെക്കോർഡാണ് ഇന്ത്യൻ താരം മറികടന്നത്.