വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 33 റൺസെടുക്കുന്നതിനിടെ കേരളത്തിന് ആനന്ദ് കൃഷ്ണന്റെയും രോഹൻ കുന്നുമ്മലിന്റെയും കൃഷ്ണപ്രസാദിന്റെയും വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് മുഹമ്മദ് അസറുദ്ദീനാണ് കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അബ്ദുൽ ബാസിദിനും ക്യാപ്റ്റൻ സൽമാൻ നിസാറിനുമൊപ്പം അസറുദ്ദീൻ ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

ADVERTISEMENT

98 പന്തുകൾ നേരിട്ട മുഹമ്മദ് അസറുദ്ദീൻ 88 റൺസെടുത്തു. സൽമാൻ നിസാർ 58 പന്തിൽ 52 റൺസും അബ്ദുൽ ബാസിദ് 37 പന്തിൽ 35 റൺ‌സുമെടുത്തു പുറത്തായി. അവസാന പന്തുകളിൽ തകർത്തടിച്ച അഖില്‍ സ്കറിയ 45 പന്തിൽ 54 റൺസടിച്ച് അർധ സെഞ്ചറി പിന്നിട്ടു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിന് സ്കോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ ബിപിൻ സൗരഭിന്റെ വിക്കറ്റ് നഷ്ടമായി. 13 വയസ്സുകാരനായ വൈഭവ് സൂര്യവംശിക്ക് കേരളത്തിനെതിരെ തിളങ്ങാനായില്ല. താരം 18 റൺസെടുത്ത് പുറത്തായി.

തുടർന്നെത്തിയവർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ വന്നതോടെ 41.2 ഓവറിൽ 133 റൺസിന് ബിഹാർ ഓൾ ഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ സക്കീബുൾ ഗാനിയാണ് ബിഹാറിന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ആദിത്യ സർവാതെയും അബ്ദുൽ ബാസിദും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

English Summary:

Kerala beat Bihar in Vijay Hazare Trophy