തല ഉയർത്തി നിൽക്കുക, വേദനകളെക്കുറിച്ച് നിങ്ങൾക്ക് അറിയാം: ഇൻസ്റ്റയിൽ ചെഹലിന്റെ പ്രതികരണം
യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും വിവാഹ മോചനത്തിനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമത്തിൽ വിമർശന സ്വഭാവമുള്ള പ്രതികരണവുമായി ഇന്ത്യൻ താരം. വിവാഹമോചന വാർത്തകളോട് ചെഹലും ധനശ്രീയും ഇതുവരെ നേരിട്ടു പ്രതികരിച്ചിട്ടില്ല. എന്നാൽ ഇന്‍സ്റ്റഗ്രാമിൽ സ്വന്തം കരിയറിനെക്കുറിച്ച് ചെഹൽ ഇട്ട കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. നിങ്ങളുടെ യാത്രയും അതിലെ വേദനകളും നിങ്ങൾക്കാണ് അറിയുകയെന്നാണ് ചെഹലിന്റെ പ്രതികരണം.

ന്യൂഡൽഹി∙ യുസ്‍വേന്ദ്ര ചെഹലും ഭാര്യ ധനശ്രീ വർമയും വിവാഹ മോചനത്തിനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സമൂഹമാധ്യമത്തിൽ വിമർശന സ്വഭാവമുള്ള പ്രതികരണവുമായി ഇന്ത്യൻ താരം. വിവാഹമോചന വാർത്തകളോട് ചെഹലും ധനശ്രീയും ഇതുവരെ നേരിട്ടു പ്രതികരിച്ചിട്ടില്ല. എന്നാൽ ഇന്‍സ്റ്റഗ്രാമിൽ സ്വന്തം കരിയറിനെക്കുറിച്ച് ചെഹൽ ഇട്ട കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. നിങ്ങളുടെ യാത്രയും അതിലെ വേദനകളും നിങ്ങൾക്കാണ് അറിയുകയെന്നാണ് ചെഹലിന്റെ പ്രതികരണം.
‘‘കഠിനാധ്വാനം ആളുകളുടെ വ്യക്തിത്വത്തെ ഉയർത്തിക്കാണിക്കുന്നു. നിങ്ങളുടെ യാത്രയെക്കുറിച്ചും വേദനകളെക്കുറിച്ചും നിങ്ങൾക്ക് അറിയാം. ഇവിടം വരെയെത്താന്‍ നിങ്ങൾ ചെയ്തതെല്ലാം ഈ ലോകത്തിന് അറിയാം. തല ഉയർത്തി നിൽക്കുക. അച്ഛന്റെയും അമ്മയുടേയും അഭിമാനം ഉയർത്താൻ നിങ്ങൾ വിയർപ്പൊഴുക്കി. അഭിമാനമുള്ള മകനായി നിവർന്നു നിൽക്കുക.’’– ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ ചെഹൽ വ്യക്തമാക്കി.
ധനശ്രീ വർമയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ചെഹൽ സമൂഹമാധ്യമത്തിൽനിന്നു നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹ മോചന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. ഇന്‍സ്റ്റഗ്രാമിൽ ചെഹലും ധനശ്രീയും പരസ്പരം ‘അൺഫോളോ’ ചെയ്തു. എന്നാൽ ധനശ്രീയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും ചെഹലിന്റെ ചിത്രങ്ങളുണ്ട്. 2020 ഡിസംബറിലാണ് ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ധനശ്രീയുടെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കാനായി ചേർന്ന ചെഹൽ, പിന്നീട് അവരുമായി പ്രണയത്തിലാകുകയായിരുന്നു.