ചിലപ്പോൾ ശരീരം പറയുന്നത് കേൾക്കണം, അതുകൊണ്ടാണ് രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാതിരുന്നത്: ബുമ്ര
നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ശരീരം വിശ്രമം ആവശ്യപ്പെടുമ്പോൾ അതു കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാതെ വിട്ടുനിന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബുമ്രയുടെ പ്രതികരണം.

സിഡ്നി∙ നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും ശരീരം വിശ്രമം ആവശ്യപ്പെടുമ്പോൾ അതു കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാതെ വിട്ടുനിന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബുമ്രയുടെ പ്രതികരണം.
‘കളിക്കാൻ സാധിക്കാത്തതിൽ എനിക്കു നിരാശയുണ്ട്. പക്ഷേ, ചിലപ്പോഴൊക്കെ ശരീരം പറയുന്നത് അനുസരിച്ചേ മതിയാകൂ. അതുകൊണ്ടാണ് രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യേണ്ടെന്നു തീരുമാനിച്ചത്’– ബുമ്ര പറഞ്ഞു.