ഓസ്ട്രേലിയൻ ബാലന് ക്രിക്കറ്റ് ബാറ്റ് വാങ്ങിനൽകി, ചെറിയ സന്തോഷങ്ങളെന്ന് മലയാളി ക്രിക്കറ്റ് താരം
ഓസ്ട്രേലിയൻ ബാലന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് മലയാളി ക്രിക്കറ്റ് താരം ദേവ്ദത്ത് പടിക്കൽ. ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലുള്ള ദേവ്ദത്ത് പടിക്കൽ യാദൃശ്ചികമായാണ് സ്പോർട്സ് ഷോപ്പിൽനിന്ന് ഓസ്ട്രേലിയൻ ബാലനെ പരിചയപ്പെട്ടത്. അമ്മയോടൊപ്പം ബാറ്റു വാങ്ങാൻ വന്ന കുട്ടിക്ക് ബാറ്റുൾപ്പടെ ആവശ്യമുള്ളതെല്ലാം വാങ്ങിനൽകാൻ ദേവ്ദത്ത് പടിക്കൽ

സിഡ്നി∙ ഓസ്ട്രേലിയൻ ബാലന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് മലയാളി ക്രിക്കറ്റ് താരം ദേവ്ദത്ത് പടിക്കൽ. ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലുള്ള ദേവ്ദത്ത് പടിക്കൽ യാദൃശ്ചികമായാണ് സ്പോർട്സ് ഷോപ്പിൽനിന്ന് ഓസ്ട്രേലിയൻ ബാലനെ പരിചയപ്പെട്ടത്. അമ്മയോടൊപ്പം ബാറ്റു വാങ്ങാൻ വന്ന കുട്ടിക്ക് ബാറ്റുൾപ്പടെ ആവശ്യമുള്ളതെല്ലാം വാങ്ങിനൽകാൻ ദേവ്ദത്ത് പടിക്കൽ തീരുമാനിക്കുകയായിരുന്നു.
ബാറ്റു വാങ്ങാനെത്തിയ ബാലനെ കണ്ടപ്പോൾ തന്റെ കുട്ടിക്കാലമാണ് ഓർമ വന്നതെന്ന് ദേവ്ദത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇങ്ങനെയുള്ള കാര്യങ്ങളാണ് ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെന്നും ദേവ്ദത്ത് പടിക്കൽ പ്രതികരിച്ചു. ഓസ്ട്രേലിയൻ ബാലനൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ബോര്‍ഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ മാത്രമാണ് ദേവ്ദത്ത് പടിക്കലിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാതിരുന്ന ദേവ്ദത്ത് രണ്ടാം ഇന്നിങ്സിൽ 25 റണ്‍സ് നേടി പുറത്തായി. മലപ്പുറം എടപ്പാൾ സ്വദേശിയാണ് 24 വയസ്സുകാരനായ ദേവ്ദത്ത് പടിക്കൽ.